'ഓപ്പണ്‍ഹൈമറി'നെയും മറികടന്ന് 'ദ് ഓഡീസി' പുതിയ ചരിത്രത്തിലേക്ക്

'ദ് ഒഡീസി' ട്രെയിലർ പോസ്റ്റർ
'ദ് ഒഡീസി' ട്രെയിലർ പോസ്റ്റർഅറേഞ്ച്ഡ്
Published on

ഹോളിവുഡിന്റെ മാന്ത്രിക സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ വീണ്ടും ചരിത്രം തിരുത്തിയെഴുതുന്നു! നോളന്റെ കരിയറിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു ഇതിഹാസചിത്രം 'ദ് ഓഡീസി'. ആഗോളതലത്തില്‍ തരംഗമായ 'ദ് ഡാര്‍ക്ക് നൈറ്റ് റൈസസ്', ഓസ്‌കര്‍ വാരിയ 'ഓപ്പണ്‍ഹൈമര്‍' എന്നീ വന്‍ ഹിറ്റുകളുടെ കളക്ഷന്‍ റെക്കോഡുകളെയാണ് 'ദ് ഒഡീസി' നിഷ്പ്രഭമാക്കിയത്.

Must Read
സത്യജിത്ത് റേയ്ക്ക് ക്രിസ്റ്റഫര്‍ നോളന്റെ ആദരം; 'പഥേര്‍ പാഞ്ചാലി അദ്ഭുതപ്പെടുത്തി'
'ദ് ഒഡീസി' ട്രെയിലർ പോസ്റ്റർ

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ 1.104 ബില്യണ്‍ ഡോളറിന്റെ (9,200 കോടിയിലേറെ രൂപ) ആഗോള കളക്ഷനാണ് ചിത്രം വാരിക്കൂട്ടിയത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് ആണ് ഈ സ്വപ്നനേട്ടത്തിന്റെ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. നോളന്റെ ഹിറ്റ് ചാര്‍ട്ടില്‍ ഇതുവരെ ഒന്നാമതായിരുന്ന 'ദി ഡാര്‍ക്ക് നൈറ്റ് റൈസസ്' (1.085 ബില്യണ്‍ ഡോളര്‍), 'ദി ഡാര്‍ക്ക് നൈറ്റ്' (1.005 ബില്യണ്‍ ഡോളര്‍), 975.8 മില്യണ്‍ ഡോളര്‍ നേടിയ 'ഓപ്പണ്‍ഹൈമര്‍' എന്നിവയെല്ലാം ഇനി 'ദി ഓഡീസി'ക്ക് പിന്നിലാണ്.

'ദ് ഒഡീസി' ട്രെയിലറിൽ നിന്ന്
'ദ് ഒഡീസി' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഹോമറിന്റെ വിഖ്യാത ഗ്രീക്ക് ഇതിഹാസത്തെ ബിഗ് സ്‌ക്രീനില്‍ പുനരവതരിപ്പിച്ച ചിത്രത്തില്‍ നായകനായ ഒഡീസിയസായി വേഷമിട്ടത് മാറ്റ് ഡാമണ്‍ ആണ്. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, റോബര്‍ട്ട് പറ്റിന്‍സണ്‍ തുടങ്ങിയ ഹോളിവുഡിലെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാറ്റ് ഡാമണ്‍, ആനി ഹാത്ത്വേ, റോബര്‍ട്ട് പറ്റിന്‍സണ്‍ എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ ബോംബ് കൂടിയായി മാറിയിരിക്കുകയാണ് ഈ ചിത്രം.

നോളനും പങ്കാളി എമ്മ തോമസും ചേര്‍ന്ന് സിന്‍കോപ്പിയുടെ ബാനറിലാണ് ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മിച്ചത്. സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തുന്ന ദൃശ്യാവിഷ്‌കാരങ്ങള്‍ കൊണ്ട് വീണ്ടും ബോക്സ് ഓഫീസിനെ കീഴടക്കുകയാണ് ക്രിസ്റ്റഫര്‍ നോളന്‍.

Pappappa
pappappa.com