'സിനിമയിൽ സങ്കല്പിക്കാനാകാത്ത വിസ്മയങ്ങൾ സംഭവിച്ചേക്കാം'

ക​ര​യി​പ്പി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്, ഒ​രാ​ളെ ചി​രി​പ്പി​ക്കാ​നാ​ണ് പ്ര​യാ​സം-സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു
സുരാജ് വെഞ്ഞാറമ്മൂട്
സുരാജ് വെഞ്ഞാറമ്മൂട്ഫോട്ടോ-അജിലാൽ
Published on

വെഞ്ഞാറമ്മൂട് എന്ന നാടിനെ ഇന്ത്യൻ സിനിമയിൽതന്നെ മേൽവിലാസമാക്കി മാറ്റിയ നടനാണ് സുരാജ്. ചിരിയിൽ തുടങ്ങി കൺചിമ്മിത്തുറക്കുന്ന നേരം കൊണ്ട് നായകനിലേക്ക് വളർന്ന നടൻ. ജ​ഗതി ശ്രീകുമാറിന് പകരം വയ്ക്കാവുന്ന അഭിനേതാവ് എന്നുവരെ സുരാജ് വിലയിരുത്തപ്പെട്ടു. ദശമൂലം ദാമുവിൽ നിന്ന് നാ​ഗേന്ദ്രൻ എന്ന വെബ്സീരീസ് നായകനിലേക്കുള്ള വേഷപ്പകർച്ചയിൽ സുരാജിന്റെ വളർച്ചയുടെ ​ഗ്രാഫ് ഉള്ളടങ്ങുന്നു. ഏറ്റവുമൊടുവിൽ ഇ.ഡിയിലും,എമ്പുരാനിലും പടക്കളത്തിലും നരിവേട്ടയിലും പലതരം കഥാപാത്രങ്ങളായി ഈ നടൻ നിറഞ്ഞുനില്കുന്നത് പ്രേക്ഷകർ കാണുന്നു. സുരാജിനോട് ചില ചോദ്യങ്ങളും അതിനുള്ള മറുപടിയും

ചി​രി​യു​ടെ ര​സ​ക്കൂ​ട്ടു​ക​ൾ

ക​ര​യി​പ്പി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്, ഒ​രാ​ളെ ചി​രി​പ്പി​ക്കാ​നാ​ണ് പ്ര​യാ​സം. ചി​രി​യു​ടെ ര​സ​ക്കൂ​ട്ടു​ക​ൾ ഇ​തൊ​ക്കെ​യാ​യി​രി​ക്ക​ണം എ​ന്നൊ​ന്നും മു​ൻ​കൂ​ട്ടി നി​ർ​വ​ചി​ക്കാ​നാ​വി​ല്ല. ഷൂ​ട്ടി​ങ് സ​മ​യ​ത്തും ഡ​ബ്ബി​ങ് സ​മ​യ​ത്തും തി​യേ​റ്റ​റി​ൽ വ​ൻ കൈ​യ​ടി ല​ഭി​ക്കു​മെ​ന്നു ക​രു​തി​യ പ​ല സീ​നു​ക​ളും വ​ലി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​തെ ആ​വ​റേ​ജ് ആ​യി ക​ട​ന്നു​പോ​കും. പ​ല​പ്പോ​ഴും, ന​മ്മ​ൾ പ്ര​തീ​ക്ഷി​ക്കാ​ത്ത സീ​നു​ക​ൾ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ക്കു​ക​യും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യും. തി​യേ​റ്റ​റു​ക​ളി​ൽ ജ​നം കൈ​യ​ടി​ക്കു​ന്ന സീ​നു​ക​ൾ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​നാ​വി​ല്ല​ല്ലോ.

സി​നി​മ​യി​ൽ സി​റ്റു​വേ​ഷ​ന​നു​സ​രി​ച്ചാ​ണ് കോ​മ​ഡി ഉ​ണ്ടാ​കു​ന്ന​ത്. കോ​മ​ഡി​ക്കു വേ​ണ്ടി എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്താ​ൽ ചി​ല​പ്പോ​ൾ അ​ത് ഫ​ലി​ക്കാ​തെ വ​രും അ​ല്ലെ​ങ്കി​ൽ ഹാ​സ്യം അ​സ്ഥാ​ന​ത്താ​യി​പ്പോ​കും. സ്റ്റേ​ജ് ഷോ​യി​ലാ​ണെ​ങ്കി​ൽ അ​തി​ന്‍റെ റി​സ​ൽ​റ്റ് അ​പ്പോ​ൾ​ത്ത​ന്നെ അ​റി​യാം. സി​നി​മ​യി​ൽ അ​തു പ​റ്റി​ല്ല​ല്ലോ. സ്റ്റേ​ജി​ലാ​യാ​ലും സി​നി​മ​യി​ലാ​യാ​ലും ആ​ർ​ട്ടി​സ്റ്റി​ന്‍റെ സം​ഭാ​വ​ന​ക​ൾ ഉ​ണ്ടാ​കും. എ​ന്നെ സം​ബ​ന്ധി​ച്ച് സ്ക്രി​പ്റ്റി​ൽ ഇ​ല്ലാ​ത്ത​തൊ​ക്കെ ഡ​യ​റ​ക്ട​റു​ടെ അ​നു​വാ​ദ​ത്തോ​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്തും ഡ​ബ്ബി​ങ് സ​മ​യ​ത്തും കൂ​ട്ടി​ച്ചേ​ർ​ക്കാ​റു​ണ്ട്.

'അ​റ​ബി​ക്ക​ഥ' എ​ന്ന സി​നി​മ​യി​ൽ അ​ത്ത​ര​മൊ​രു സീ​നു​ണ്ട്. ഞാ​നും ശ്രീ​നി​യേ​ട്ട​നും നോ​മ്പു​തു​റ സ​മ​യ​ത്ത് ഒ​രു പ​ള്ളി​യി​ൽ എ​ത്തു​ന്ന രം​ഗം. ഞ​ങ്ങ​ൾ നോ​മ്പുപി​ടി​ച്ച​വ​ര​ല്ല, വി​ശ​പ്പാ​ണ് പ്ര​ശ്നം. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ​യാ​ണ് അ​വി​ടെ എ​ത്തു​ന്ന​ത്. വ​യ​റു നി​റ​യെ ക​ഴി​ച്ച​തി​നു ശേ​ഷം കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​വ​റി​ൽ പ​ഴ​ങ്ങ​ൾ നി​റ​ച്ചു​കൊ​ണ്ടു പു​റ​ത്തേ​ക്കി​റ​ങ്ങു​ന്നു. അ​പ്പോ​ൾ പ​റ​യു​ന്ന, ’ക​വ​റു കൊ​ണ്ടു​വ​ന്ന​ത് മോശായോ എന്തോ.... നാ​ളെ മു​ത​ൽ ചാ​ക്ക് എ​ടു​ത്തോ​ണ്ടു വ​രാം... ’ എ​ന്ന ഡ​യ​ലോ​ഗ് സ്ക്രി​പ്റ്റി​ൽ ഇ​ല്ലാ​യി​രു​ന്നു. ഡ​ബ്ബി​ങ് സ​മ​യ​ത്ത് കൈ​യി​ൽ നി​ന്നി​ട്ട​താ​ണ്. തി​യേ​റ്റ​റി​ൽ വ​ലി​യ കൈ​യ​ടി കി​ട്ടി​യ രം​ഗ​മാ​യി മാ​റി.

സുരാജിന്റെ ഒരു പഴയ ചിത്രം
സുരാജിന്റെ ഒരു പഴയ ചിത്രംഫോട്ടോ-അജിലാൽ

കോം​പി​നേ​ഷ​നു​ക​ൾ ഇം​പ്ര​വൈ​സേ​ഷ​ൻ ഉ​ണ്ടാ​ക്കും

ചി​ല ആ​ർ​ട്ടി​സ്റ്റു​ക​ളോ​ടൊ​ത്തു​ള്ള കോം​പി​നേ​ഷ​നു​ക​ൾ ഇം​പ്ര​വൈ​സേ​ഷ​ൻ ഉ​ണ്ടാ​ക്കും. അ​തു സി​നി​മ​യ്ക്കു ഗു​ണം ചെ​യ്യും. ദി​ലീ​പ്, ഹ​രി​ശ്രീ അ​ശോ​ക​ൻ, സ​ലിം​കു​മാ​ർ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പ​മു​ള്ള സീ​നു​ക​ൾ ഇം​പ്ര​വൈ​സേ​ഷ​നി​ലൂ​ടെ കൂ​ടു​ത​ൽ ന​ന്നാ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​ൾ ന​മ്മ​ൾ പ്ര​തീ​ക്ഷി​ക്കാ​ത്ത റി​സ​ൽ​റ്റ് സീ​നി​നു​ണ്ടാ​കും. കാ​ര്യ​സ്ഥ​ൻ, മി​സ്റ്റ​ർ മ​രു​മ​ക​ൻ, ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി, ടു ​ക​ണ്‍​ട്രീ​സ്, ഏ​ഴു സു​ന്ദ​ര രാ​ത്രി​ക​ൾ അ​ങ്ങ​നെ പേ​രെ​ടു​ത്തു പ​റ​ഞ്ഞാ​ൽ ഒ​രു​പാ​ടു ചി​ത്ര​ങ്ങ​ളു​ണ്ട് ദി​ലീ​പേ​ട്ട​നോ​ടൊ​പ്പം. ടൈ​മി​ങ്ങും കൗ​ണ്ട​റും ക​റ​ക്ടാ​കു​മ്പോ​ൾ കോ​മ​ഡി വ​ർ​ക്കൗ​ട്ട് ആ​കും. എ​ന്നെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം ന​ന്നാ​യി പെ​ർ​ഫോം ചെ​യ്യാ​ൻ പ​റ്റും. എ​ക്സ്പീ​രി​യ​ൻ​സ്ഡ് ആ​യ ആ​ർ​ട്ടി​സ്റ്റു​ക​ളോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ൾ കോ​മ​ഡി രം​ഗ​ങ്ങ​ളിൽ മാ​ത്ര​മ​ല്ല, സി​നി​മ​യു​ടെ ടോ​ട്ടാ​ലി​റ്റി​യിലും അതിന്റെ പ്രതിഫലനമുണ്ടാകും.

ഏ​റ്റ​വും ഇ‌​ഷ്ടം കോ​മ​ഡി

കോ​മ​ഡി ചെ​യ്യാ​നാ​ണ് എ​ന്നും ഇ​ഷ്ടം. ഒ​രു സി​റ്റു​വേ​ഷ​ൻ കി​ട്ടി​യാ​ൽ, എ​ങ്ങ​നെ​യെ​ല്ലാം ഇം​പ്ര​വൈ​സ് ചെ​യ്യാം. എ​ന്തെ​ല്ലാം കൂ​ട്ടി​ച്ചേ​ർ​ക്കാം അ​ങ്ങ​നെ​യു​ള്ള ശ്ര​മ​ങ്ങ​ൾ ചെ​യ്യാ​റു​ണ്ട്. അ​തി​ന​ർ​ത്ഥം, ക്യാ​ര​ക്ട​ർ റോ​ളു​ക​ൾ ചെ​യ്യി​ല്ല എ​ന്ന​ല്ല. മി​ക​ച്ച വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ ആ​ർ​ക്കാ​ണ് ആ​ഗ്ര​ഹ​മി​ല്ലാ​ത്ത​ത്. കു​റേ​ക്കാ​ലം കോ​മ​ഡി വേ​ഷ​ങ്ങ​ൾ ചെ​യ്ത്, എ​ന്തെ​ങ്കി​ലും ഒ​രു ചെ​യ്ഞ്ച് വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് ’പേ​ര​റി​യാ​ത്ത​വ​ർ’ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് (2013) ല​ഭി​ച്ചു. നി​ര​വി​ധ ദേ​ശീ​യ​അ​ന്ത​ർ​ദേ​ശീ​യ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടു​ക​യും അം​ഗീ​കാ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്തു.

ഒ​രാ​ളെ ചി​രി​പ്പി​ക്കാ​നാ​ണ് ഏ​റ്റ​വും പ്ര​യാ​സം. ന​മ്മു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി​യി​രി​ക്കു​ന്നു. ഫാ​സ്റ്റ് ലൈ​ഫ് കാ​ല​മാ​ണി​ത്. ഇ​തി​നി​ട​യി​ൽ സി​നി​മ കാ​ണാ​നോ, മ​റ്റ് ക​ലാ​രൂ​പ​ങ്ങ​ൾ കാ​ണാ​നോ അ​ധി​ക​നേ​രം ആ​ർ​ക്കും കി​ട്ടി​യെ​ന്നു വ​രി​ല്ല. എ​ല്ലാ​വ​രു​ടെ​യും പ്ര​ശ്നം അ​തി​യാ​യ തി​ര​ക്കു​ക​ളും സ്ട്ര​സു​മാ​ണ്. ആ​ളു​ക​ളെ അ​തി​ൽ നി​ന്ന് റി​ലീ​സ് ചെ​യ്യി​പ്പി​ക്ക​ണ​മെ​ങ്കി​ൽ വ​ലി​യ പ്ര​യ​ത്നം ആ​വ​ശ്യ​മാ​ണ്. തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​വ​രാ​ണെ​ങ്കി​ലും വൈ​കി​ട്ട് ജോ​ലി​യൊ​ക്കെ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി ടി.​വി കാ​ണാ​നി​രി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും അ​വ​ർ​ക്കി​ട​യി​ലേ​ക്ക് കോ​മ​ഡി​യു​മാ​യി ഇ​റ​ങ്ങി​ച്ചെ​ല്ലു​മ്പോ​ൾ ന​മ്മ​ൾ ന​ന്നാ​യി വ​ർ​ക്ക് ചെ​യ്യേ​ണ്ട​തു​ണ്ട്. ഒ​രു വി​ഷ​യം കൊ​ണ്ടു​വ​രി​ക, അ​തി​നു​ള്ള സി​റ്റു​വേ​ഷ​ൻ കൊ​ണ്ടു​വ​രി​ക, സ്കി​റ്റ് ആ​ക്കു​ക അ​തെ​ല്ലാം വ​ള​രെ പ്ര​യാ​സ​മേ​റി​യ​താ​ണ്. പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം കൂ​ടി നാം ​ക​ണ​ക്കി​ലെ​ടു​ക്ക​ണം. പ്രേ​ക്ഷ​ക​ൻ എ​ല്ലാം മ​റ​ന്നു ചി​രി​ച്ചാ​ൽ അ​തു ഒ​രു കൊ​മേ​ഡി​യ​ന്‍റെ വി​ജ​യ​മാ​ണ്.

'ആൻഡ്രോയ്ഡ് കുഞ്ഞപ്പനി'ൽ സുരാജ്
'ആൻഡ്രോയ്ഡ് കുഞ്ഞപ്പനി'ൽ സുരാജ്ഫോട്ടോ-അറേഞ്ച്ഡ്

ചി​രി​പ്പി​ക്കു​ന്ന​വ​രെ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രു​ണ്ടോ

ചി​രി​പ്പി​ക്കു​ന്ന​വ​ർ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​രാ​ണ്. നാ​യ​ക​നോ, വി​ല്ല​നോ അ​ല്ലെ​ങ്കി​ൽ മ​റ്റ് ആ​ർ​ക്ക് കി​ട്ടു​ന്ന​തി​നേ​ക്കാ​ളും കൂ​ടു​ത​ൽ ഇ​ഷ്ടം, സ്വീ​കാ​ര്യ​ത കോ​മ​ഡി ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്ക് ല​ഭി​ക്കാ​റു​ണ്ട്. ഒ​രാ​ളെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ക, ര​സി​പ്പി​ക്കു​ക എ​ന്ന​തു നി​സാ​ര കാ​ര്യ​മ​ല്ല. സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല, സീ​രി​യ​ലു​ക​ളി​ലാ​ണെ​ങ്കി​ലും നാ​ട​ക​ത്തി​ലാ​ണെ​ങ്കി​ലും കോ​മ​ഡി ആ​ർ​ട്ടി​സ്റ്റു​ക​ളോ​ട് ആ​ളു​ക​ൾ​ക്ക് എ​ന്നും ഒ​രി​ഷ്ടം കൂ​ടു​ത​ലു​ണ്ട്.

കോ​മ​ഡി​യി​ൽ നിരവധി മാ​റ്റങ്ങൾ

സി​നി​മ​യി​ലെ കോ​മ​ഡി രം​ഗ​ങ്ങ​ൾ​ക്കു മാ​റ്റം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. തൊ​ട്ടു​മു​മ്പ​ത്തെ ത​ല​മു​റ​യി​ലെ സി​നി​ക​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മായാ​ണ് സ​മ​കാ​ലി​ക സി​നി​മ ഹാ​സ്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. മു​ൻ ത​ല​മു​റ​യി​ലെ അ​ടൂ​ർ ഭാ​സി, എ​സ്.​പി. പി​ള്ള, മാ​ള, പ​പ്പു, ജ​ഗ​തി തു​ട​ങ്ങി​യ​വ​രു​ടെ രീ​തി​യ​ല്ല ഇ​പ്പോ​ഴു​ള്ള​വ​ർ ചെ​യ്യു​ന്ന​ത്.

പ​ഴ​യ സി​നി​മ​ക​ളി​ലെ​ല്ലാം കോ​മ​ഡി ആ​ർ​ട്ടി​സ്റ്റു​ക​ൾ ഒ​രു പ്ര​ത്യേ​ക ട്രാ​ക്കി​ലൂ​ടെ​യാ​ണ് പോ​യി​രു​ന്ന​ത്. കോ​മ​ഡി​ക്കു വേ​ണ്ടി സീ​നു​ക​ൾ മാ​റ്റി​വ​ച്ചി​ട്ടു​ള്ള​താ​യും കാ​ണാം. അ​വ​ർ സ്ക്രീ​നി​ലേ​ക്ക് വ​രു​മ്പോ​ഴേ ആ​ളു​ക​ൾ ചി​രി​ക്കാ​ൻ തു​ട​ങ്ങും. അ​മ്പിളി​ച്ചേ​ട്ട​ന്‍റെ (ജ​ഗ​തി ശ്രീ​കു​മാ​ർ) ഒ​രു നോ​ട്ടം മ​തി ആ​ളു​ക​ളെ ചി​രി​പ്പി​ക്കാ​ൻ. കോ​മ​ഡി​ക്കു ഡ​ബി​ൾ മീ​നി​ങ് ഉ​പ​യോ​ഗി​ച്ചിട്ടു​ണ്ട്. എ​ന്നാ​ൽ, ആ ​രീ​തി​ക​ൾ​ക്കൊ​ക്കെ മാ​റ്റം വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യാ​ണ് പു​തി​യ സി​നി​മ അ​ഥ​വാ ന്യൂ​ജെ​ൻ സി​നി​മ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സി​റ്റു​വേ​ഷ​ൻ കോ​മ​ഡി​യാ​ണ് ഇ​പ്പോ​ഴ​ത്തെ സി​നി​മ​ക​ള​ധി​ക​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ക​റ​ക്ട് സി​റ്റു​വേ​ഷ​ൻ ആ​ണെ​ങ്കി​ൽ, സി​റ്റു​വേ​ഷ​നി​ൽ ന​മ്മ​ൾ ചെ​യ്ത​ത് ഓ​കെ​യാ​യെ​ങ്കി​ൽ ജ​നം ചി​രി​ക്കും, കൈ​യ​ടി​ക്കും ഇ​ഷ്ട​പ്പെ​ടും. ജ​നം ചി​രി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ്. സി​റ്റു​വേ​ഷ​നി​ൽ ക​റ​ക്ട് സ​മ​യ​ത്ത് ഓ​വ​റാ​കാ​തെ ചെ​യ്താ​ൽ ജ​നം സ്വീ​ക​രി​ക്കും.

ന്യൂ​ജെ​ൻ സി​നി​മ

അ​ങ്ങ​നെ​യൊ​രു വേ​ർ​തി​രി​വു വേ​ണോ എ​ന്നെ​നി​ക്ക​റി​യി​ല്ല. എ​ല്ലാ​ക്കാ​ല​ത്തും പു​തി​യ സി​നി​മ​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ളും പ​രി​ഷ്കാ​ര​ങ്ങ​ളും കലാസാ​ഹി​ത്യ രം​ഗ​ത്ത് ഉ​ണ്ടാ​കും. പ​ത്മ​രാ​ജ​ൻ, ഭ​ര​ത​ൻ, ഐ.​വി. ശ​ശി, ബാ​ല​ച​ന്ദ്ര മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ നി​ല​നി​ന്നി​രു​ന്ന സി​നി​മാ സ​ങ്ക​ല്പ​ങ്ങ​ളെ മാ​റ്റി എ​ഴു​തി​യ​വ​രാ​ണ്. തി​ര​ക്ക​ഥ​ക​ളി​ലെ പു​തു​മ, ചി​ത്രീ​ക​ര​ണ​ത്തി​ലെ പു​തു​മ, മി​ക​ച്ച രീ​തി​യി​ൽ ടെ​ക്നോ​ള​ജി​യു​ടെ ഉ​പ​യോ​ഗം ഇ​തെ​ല്ലാം അ​വ​രും പ​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​ക്കാ​ല​ത്തും പു​തി​യ രീ​തി​യി​ൽ സി​നി​മ​ക​ളു​ണ്ടാ​കു​ന്നു. ടെ​ക്നോ​ള​ജി മാ​റി​യി​രി​ക്കു​ന്നു. സി​നി​മ ഡി​ജി​റ്റ​ലാ​യി മാ​റി​യി​രി​ക്കു​ന്നു. പു​തി​യ ത​ല​മു​റ അ​വ​രു​ടെ ശ​ബ്ദം കേ​ൾ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ചി​ല​തു സാ​മ്പ​ത്തി​ക​മാ​യി വി​ജ​യി​ക്കു​ന്നു. ചി​ല​തു പ​രാ​ജ​യ​പ്പെ​ടു​ന്നു.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ക്നി​ക്ക​ൽ കോ​ഴ്സു​ക​ൾ ക​ഴി​ഞ്ഞ് നി​ര​വ​ധി പു​തി​യ ചെ​റു​പ്പ​ക്കാ​രാ​ണ് ഈ ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത്. അ​വ​രെ​ല്ലാം ടാ​ല​ന്‍റ് ഉ​ള്ളവരാണ്. ലോ​കം നി​ങ്ങ​ളു​ടെ വി​ര​ൽ​ത്തു​മ്പി​ൽ എ​ന്ന പോ​ലെ സി​നി​മ​യും നി​ങ്ങ​ളു​ടെ വി​ര​ൽ​ത്തുമ്പി​ൽ എ​ത്തി​യി​രി​ക്കു​ന്നു. മ​ല​യാ​ള സി​നി​മയിൽ മാ​ത്ര​മ​ല്ല, ലോ​ക സി​നി​മ​യിലും മ​ല​യാ​ളി​ക​ൾ പ​രി​ജ്ഞാനം നേ​ടി​യി​രി​ക്കു​ന്നു. മാ​റ്റം കാ​ലാ​നു​സൃ​ത​മാ​ണ്. അത് ഉ​ണ്ടാ​യി​ക്കൊ​ണ്ടേ​യി​രി​ക്കും. ന​മ്മു​ടെ ചി​ല സം​വി​ധാ​യ​ക​ർ എ​ടു​ക്കു​ന്ന ഷോ​ട്ടു​ക​ൾ ലോ​ക​സി​നി​മ​യു​ടെ നി​ല​വാ​ര​ത്തി​ലു​ള്ള​വ​യാ​ണ്. ഇ​ങ്ങ​നെ​ത​ന്നെ വേ​ണം സി​നി​മ എ​ന്ന വാ​ശി​യൊ​ന്നും ഇ​പ്പോ​ഴ​ത്തെ ചെ​റു​പ്പ​ക്കാ​ർ​ക്കി​ല്ല. അ​വ​ർ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഇ​നി വ​രു​ന്ന ത​ല​മു​റ ഇ​തി​ലും വ​ലി​യ പ​രീ​ക്ഷ​ണ​ങ്ങ​ളാ​യി​രി​ക്കും ന​ട​ത്തു​ക. ചി​ല​പ്പോ​ൾ സ​ങ്ക​ല്പി​ക്കാ​നാ​കാ​ത്ത വി​സ്മ​യ​ങ്ങ​ളാ​യി​രി​ക്കും ഭാ​വി​യി​ലെ സി​നി​മ​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന​ത്.

സുരാജ് വെഞ്ഞാറമ്മൂട്
സുരാജ് വെഞ്ഞാറമ്മൂട്ഫോട്ടോ-സുരാജ് ഒഫിഷ്യൽ ഫേസ്ബുക്ക് പേജ്

സ്റ്റേ​ജ് ഷോയിൽ ലൈ​വാ​യി പ്രേ​ക്ഷ​ക​രോ​ടു സം​വ​ദി​ക്കാം

​സ്റ്റേ​ജ് ഷോ ​അ​ന്നും ഇ​ന്നും എ​നി​ക്കി​ഷ്ട​മാ​ണ്. കാ​ര​ണം ലൈ​വാ​യി പ്രേ​ക്ഷ​ക​രോ​ടു സം​വ​ദി​ക്കാം എ​ന്നു​ള്ള​താ​ണ് സ്റ്റേ​ജ് ഷോ​യു​ടെ പ്ര​ത്യേ​ക​ത. ഒ​രു സ്കി​റ്റി​ന്‍റെ റി​സ​ൽ​റ്റ് അ​പ്പോ​ൾ​ത്ത​ന്നെ ന​മു​ക്ക​റി​യാം. കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ വേ​ണ​മെ​ങ്കി​ൽ അ​ടു​ത്ത സ്റ്റേ​ജി​ൽ ന​ട​ത്തു​ക​യും ചെ​യ്യാം.

ഞ​ങ്ങ​ളു​ടെ ട്രൂ​പ്പ് നാ​ലും അ​ഞ്ചും സ്റ്റേ​ജു​ക​ൾ ചെ​യ്തി​രു​ന്നു ഒ​രു ദി​വ​സം. രാ​വി​ലെ കോ​ളേ​ജ് മു​ത​ൽ തു​ട​ങ്ങും. വൈ​കി​ട്ട് ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലും. ആ​റു മാ​സം കൊ​ണ്ട് 350ാളം ​സ്റ്റേ​ജു​ക​ൾ ക​ളി​ക്കും. ഇ​ന്ന് സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ കു​റ​വാ​ണ്. കാ​ര​ണം ആ​ദ്യം പ​റ​ഞ്ഞ​തു ത​ന്നെ, എ​ല്ലാം വി​ര​ൽ​ത്തു​മ്പി​ൽ എ​ത്തി. വൈ​കി​ട്ട് ടിവി​യി​ൽ വി​വി​ധ ത​രം ഷോ​ക​ളു​ടെ തി​ര​ക്കാ​ണ്. അ​തു​കൊ​ണ്ട് ഉ​ത്സ​പ്പ​റ​മ്പു​ക​ളി​ലെ തി​ര​ക്കു​ക​ൾ കു​റ​ഞ്ഞു. പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ടം പോ​ലെ ഓ​പ്ഷ​ൻ​സ് ഉ​ണ്ട്.

സിനിമയ്ക്കെന്തിന് വ​ലി​യ ക്യാ​ൻ​വാ​സ്

സി​നി​മ​യ്ക്ക് വ​ലി​യ ക്യാ​ൻ​വാ​സ് വേ​ണ​മെ​ന്നി​ല്ല. ക​ന​മു​ള്ള ക​ഥ​യോ, സ​ന്ദ​ർ​ഭ​ങ്ങ​ളോ, ഫൈ​റ്റോ ഒ​ന്നും വേ​ണ​മെ​ന്നി​ല്ല. ചെ​റി​യ ക്യാ​ൻ​വാ​സി​ൽ ചെ​യ്ത എ​ത്ര​യോ സി​നി​മ​ക​ളാ​ണ് അ​ടു​ത്ത​കാ​ല​ത്ത് വി​ജ​യി​ച്ച​ത്. ആ​ളു​ക​ൾ​ക്ക് ര​സി​ച്ചാ​ൽ മ​തി. ഒ​രു ചെ​റി​യ സ​ബ്ജ​ക്ട് മ​തി. സ്റ്റാ​ർ കാ​സ്റ്റ് വേ​ണ​മെ​ന്നു പോ​ലു​മി​ല്ല.

അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ സ​ന്തോ​ഷ​വാ​ൻ

അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ നൂ​റു ശ​ത​മാ​ന​വും ഞാ​ൻ സ​ന്തോ​ഷ​വാ​നാ​ണ്. ഇ​ന്ത്യ​യി​ലെ ത​ന്നെ മു​ൻ നി​ര താ​ര​ങ്ങ​ളോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞുവെ​ന്ന​ത് മ​ഹാ​ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. മ​മ്മൂ​ക്ക, ലാ​ലേ​ട്ട​ൻ, ദി​ലീ​പേ​ട്ട​ൻ, നെ​ടു​മു​ടി വേ​ണു​ച്ചേ​ട്ട​ൻ, അ​മ്പിളി​ച്ചേ​ട്ട​ൻ, പൃ​ഥ്വി​രാ​ജ്, ജ​യ​സൂ​ര്യ, നി​വ​ൻ പോ​ളി തു​ട​ങ്ങി​യ എ​ല്ലാ​വ​രു​ടെ​യും കൂ​ടെ അ​ഭി​ന​യി​ച്ചു. ഇ​നി​യും പ്രോ​ജ​ക്ടു​ക​ൾ ചെ​യ്യാ​നു​ണ്ട്. ഒ​രു ക​ലാ​കാ​ര​നെ​ന്ന നി​ല​യി​ൽ പ്രേ​ക്ഷ​ക​രു​ടെ സ്നേ​ഹ​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് എ​ന്‍റെ വി​ജ​യം.

Related Stories

No stories found.
Pappappa
pappappa.com