മണികണ്ഠൻ പട്ടാമ്പി
മണികണ്ഠൻ പട്ടാമ്പിഫോട്ടോ-മണികണ്ഠൻ പട്ടാമ്പിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന്

മീശമാധവൻ വിലാസം മണികണ്ഠൻ പട്ടാമ്പി... വലിയ റോൾ നാല്...ചെറിയ റോൾ നാല്..

Published on

സി​നി​മ​യി​ലും ടെ​ലി​വി​ഷ​നി​ലും മാ​യ​മി​ല്ലാ​ത്ത ഹാ​സ്യ​വു​മാ​യി പ്രേ​ക്ഷ​ക മ​ന​സി​ൽ സ്ഥാ​നം നേ​ടി​യ താ​ര​മാ​ണ് മ​ണി​ക​ണ്ഠ​ൻ പട്ടാമ്പി. നാ​ട​ക​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച​താ​ണ് മ​ണി​ക​ണ്ഠ​ന്‍റെ അ​ഭി​ന​യ​ജീ​വി​തം. മീ​ശ​മാ​ധ​വ​ൻ സി​നി​മ​യി​ലെ "കൃ​ഷ്ണ​വി​ലാ​സം ഭ​ഗീ​ര​ഥ​ൻ പി​ള്ള വ​ലി​യ വെ​ടി നാ​ല് ചെ​റി​യ വെ​ടി നാ​ല് ...’’എ​ന്ന ഡ​യ​ലോ​ഗ് ഇ​ന്നും പ്രേ​ക്ഷ​ക​ർ മ​റ​ന്നി​ട്ടി​ല്ല. സി​നി​മ റി​ലീ​സ് ചെ​യ്ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മീ​ശ​മാ​ധ​വ​നി​ൽ മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞ ഡ​യ​ലോ​ഗ് ഇ​ന്നും പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ മീ​ശ​മാ​ധ​വ​നി​ലെ കോ​മ​ഡി രം​ഗ​ങ്ങ​ൾ ഹിറ്റായി ഓടുന്നു. നാ​ട​ക​ത്തി​ന്‍റെ പി​ൻ​ബ​ല​വു​മാ​യി സി​നി​മ​യി​ലും ടെ​ലി​വി​ഷ​നി​ലും സ​ജീ​വ​മാ​യ മ​ണി​ക​ണ്ഠ​ന്‍റെ അ​ഭി​ന​യ​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത് പ​ട്ടാമ്പിയി​ലെ സ്കൂ​ൾ കാ​ല​ഘ​ട്ടം മു​ത​ലാ​ണ്. സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ നാ​ട​ക പ​ഠ​ന​ത്തി​നു ചേ​ർ​ന്നതാണ് വഴിത്തിരിവായത്.

മണികണ്ഠൻ പട്ടാമ്പി നാടക അരങ്ങിൽ. പഴയ ചിത്രം
മണികണ്ഠൻ പട്ടാമ്പി നാടക അരങ്ങിൽ. പഴയ ചിത്രംഫോട്ടോ-അറേഞ്ച്ഡ്

ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ ചെ​യ്തു. സു​ഹൃ​ത്തു​ക്ക​ൾ​പ്പൊ​പ്പം ചെ​യ്ത ആ​ദ്യ സി​നി​മ 'മ​ണ്‍​കോ​ല​ങ്ങ​ൾ' നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന്, ച​ല​ച്ചി​ത്ര രം​ഗ​ത്തും ടെ​ലി​വി​ഷ​ൻ രം​ഗ​ത്തും സ​ജീ​വ​മാ​യി. നൂറിലേറെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. സാ​മൂ​ഹ്യ​വി​മ​ർ​ശ​നം അ​ടി​സ്ഥാ​ന​മാ​ക്കി മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന മ​റി​മാ​യം പ​ര​മ്പ​ര​യി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം മ​ണി​ക​ണ്ഠ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന സ​ത്യ​ശീ​ല​ൻ ആ​ണ്. പ​ച്ച​യാ​യ ജീ​വി​ത​ത്തി​ന്‍റെ ക​ല​ർ​പ്പി​ല്ലാ​ത്ത ഹാ​സ്യ​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു മ​ണി​ക​ണ്ഠ​ൻ.

Must Read
ഞാൻ ഹാപ്പിസോൾ, വിമർശനങ്ങൾക്ക് മറുപടി പറയാനില്ല
മണികണ്ഠൻ പട്ടാമ്പി
Q

സിനിമയിലെ തുടക്കം?

A

ഞാ​നെ​ഴു​തു​ക​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്ത ’മ​ണ്‍​കോ​ല​ങ്ങ​ൾ’ ആ​ണ് ആ​ദ്യ സി​നി​മ. അ​ധി​കം പ​ണം മു​ട​ക്കാ​നി​ല്ലാ​ത്ത സി​നി​മാ​പ്രേ​മി​ക​ളാ​യ ആ​ളു​ക​ൾ​ക്ക് 16 എം.​എം ഫി​ലി​മി​ൽ ഷൂ​ട്ട് ചെ​യ്ത് 35 എം.​എം-​ലേ​ക്ക് ക​ണ്‍​വ​ർ​ട്ട് ചെ​യ്ത് തി​യേ​റ്റ​റി​ൽ വ​ലി​യ സി​നി​മ പോ​ലെ കാ​ണി​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്. അ​ങ്ങ​നെ​യാ​ണ് 'മ​ണ്‍​കോ​ല​ങ്ങ​ൾ' ചെ​യ്ത​ത്. സു​ബ്ര​മ​ഹ്ണ്യ​ൻ ശാ​ന്ത​കു​മാ​ർ, വി​ജു വ​ർ​മ, പ്ര​വീ​ണ്‍ പ​ണി​ക്ക​ർ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ആ ​ചി​ത്ര​ത്തി​നു പി​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​വി​ധാ​യ​ക​ന് സം​സ്ഥാ​ന അ​വാ​ർ​ഡ്, ഐ​എ​ഫ്​എ​ഫ്​കെ ഫി​പ്ര​സി അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചു. കൂ​ടാ​തെ, നി​ര​വ​ധി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫെ​സ്റ്റി​വ​ലു​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും അം​ഗീ​കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.

'മീശമാധവ'നിൽ മണികണ്ഠൻ പട്ടാമ്പി
'മീശമാധവ'നിൽ മണികണ്ഠൻ പട്ടാമ്പിസ്ക്രീൻ​ഗ്രാബ്
Q

മീശമാധവനിലേക്ക് എത്തിയത് എങ്ങനെ?

A

'മ​ണ്‍​കോ​ല​ങ്ങ​ൾ' ​സി​നി​മ​യു​ടെ ബ​ല​ത്തി​ലാ​ണ് എ​ഡി​റ്റ​ർ ര​ഞ്ജ​ൻ എ​ബ്ര​ഹാം വ​ഴി സം​വി​ധാ​യ​ക​ൻ ലാ​ൽ​ജോ​സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഞാ​ൻ ഇ​ന്നും അ​ഭി​ന​യി​ച്ചു ജീ​വി​ക്കു​ന്ന​തി​നു കാ​ര​ണ​ക്കാ​രാ​യ ഈ ​ര​ണ്ടു പേ​രോ​ടും ഞാ​ൻ എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. 'മീ​ശ​മാ​ധ​വ​ൻ' റി​ലീ​സ് ആ​യി​ട്ട് 23 വ​ർ​ഷം ക​ഴി​യു​ന്നു. കാ​ലം പോ​കു​ന്ന​ത് അ​റി​യു​ന്നേ​യി​ല്ല. സി​നി​മ തി​യേ​റ്റ​റി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ഴും ടി​വി​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​മ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ പൊ​ടി​പൊ​ടി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്തും 'മീ​ശ​മാ​ധ​വ​ൻ' സി​നി​മ​യി​ലെ ര​സ​ക​ര​മാ​യ സീ​നു​ക​ൾ ആ​ളു​ക​ൾ ആ​സ്വ​ദി​ക്കു​ന്നു എ​ന്ന​തു വ​ലി​യ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ​ത്. സ​മാ​ന്ത​ര സി​നി​മ​യു​ടെ പാ​ത​യി​ലൂ​ടെ പോ​യി​രു​ന്ന ഒ​രാ​ൾ വാ​ണി​ജ്യ സി​നി​മ​യു​ടെ ചി​ട്ട​വ​ട്ട​ങ്ങ​ൾ കൂ​ടി ക​ണ്ടു പ​ഠി​ക്ക​ട്ടെ എ​ന്നേ അ​ദ്ദേ​ഹം വി​ചാ​രി​ച്ചി​രു​ന്നു​ള്ളൂ.

ആ ​ഷോ​ട്ട് ചി​ത്രീ​ക​രി​ക്കു​ന്ന സ​മ​യ​ത്ത് റി​ഹേ​ഴ്സ​ലി​ന് ക​വി​ളി​ൽ ചൊ​റി​യു​ന്ന ആം​ഗ്യം ഞാ​ൻ ചെ​യ്തി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, ടേ​ക്ക് സ​മ​യ​ത്ത് ഞാ​ൻ പോ​ലു​മ​റി​യാ​തെ എ​ന്‍റെ കൈ ​പൊ​ങ്ങി​വ​ന്നു. പൊ​ങ്ങി​വ​ന്ന കൈ ​പെ​ട്ടെ​ന്നു താ​ഴ്ത്തു​ന്ന​തു ശ​രി​യ​ല്ല​ല്ലോ, പി​ന്നെ സ​ന്ദ​ർ​ഭ​ത്തി​ന​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ആ ​കൈ കൊ​ണ്ടു ചെ​യ്യാ​വു​ന്ന​ത്, ക​വി​ളി​ലൊ​ന്നു ചൊ​റി​യു​ക​യാ​ണ്. ഇ​താ​ണ് അ​ന്നു സം​ഭ​വി​ച്ച​ത്.

ഞാ​ൻ കൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു വ​ന്ന​തു​കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യ്ക്കു പ​റ​യ​ത്ത​ക്ക ദോ​ഷ​ങ്ങ​ൾ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​രി​ച്ച​റി​വാ​ണ് എ​നി​ക്കു തു​ണ​യാ​യ​ത്. അ​ന്ന​ദ്ദേ​ഹം പ​രി​ഗ​ണി​ക്കാ​തെ വി​ട്ടി​രു​ന്നെ​ങ്കി​ൽ ഞാ​ൻ മ​റ്റി​ട​ങ്ങ​ളി​ൽ പോ​യി ചാ​ൻ​സ് ചോ​ദി​ക്കു​ക​യോ, ഭാ​വി​യി​ൽ ന​ട​നാ​കു​ക​യോ ചെ​യ്യി​ല്ലാ​യി​രു​ന്നു. കാ​ര്യ​മാ​യ വേ​ഷ​ങ്ങ​ളൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ൽ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ഞാ​ൻ സ​ന്തോ​ഷ​വാ​നാ​ണ്. പ​റ്റു​ന്ന സി​നി​മ​ക​ളി​ൽ പ​റ്റു​ന്ന പോ​ലെ സ​ഹ​ക​രി​പ്പി​ച്ചി​ട്ടു​ണ്ട്. 'മീ​ശ​മാ​ധ​വ​നി​'ലെ ഒ​രു സീ​നി​നെ​ക്കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ൾ ലാ​ൽ ജോ​സി​നെ​യോ​ർ​ക്കാ​തെ സീ​നി​നെ​പ്പ​റ്റി പ​റ​യു​ന്ന​തു ശ​രി​യ​ല്ല​ല്ലോ

Q

ആ രം​ഗത്തിന്റെ ഓർമകൾ?

A

ചെ​യ്ത ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രി​ൽ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഡ​യ​ലോ​ഗി​ന്‍റെ പേ​രി​ൽ ഒ​രു ന​ട​ൻ പ്രേ​ക്ഷ​ക​മ​ന​സി​ൽ കാ​ല​ങ്ങ​ളോ​ളം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന​തു വ​ലി​യ ഭാ​ഗ്യ​മാ​ണ്. ആ ​ഷോ​ട്ട് ചി​ത്രീ​ക​രി​ക്കു​ന്ന സ​മ​യ​ത്ത് റി​ഹേ​ഴ്സ​ലി​ന് ക​വി​ളി​ൽ ചൊ​റി​യു​ന്ന ആം​ഗ്യം ഞാ​ൻ ചെ​യ്തി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, ടേ​ക്ക് സ​മ​യ​ത്ത് ഞാ​ൻ പോ​ലു​മ​റി​യാ​തെ എ​ന്‍റെ കൈ ​പൊ​ങ്ങി​വ​ന്നു. പൊ​ങ്ങി​വ​ന്ന കൈ ​പെ​ട്ടെ​ന്നു താ​ഴ്ത്തു​ന്ന​തു ശ​രി​യ​ല്ല​ല്ലോ, പി​ന്നെ സ​ന്ദ​ർ​ഭ​ത്തി​ന​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ആ ​കൈ കൊ​ണ്ടു ചെ​യ്യാ​വു​ന്ന​ത്, ക​വി​ളി​ലൊ​ന്നു ചൊ​റി​യു​ക​യാ​ണ്. ഇ​താ​ണ് അ​ന്നു സം​ഭ​വി​ച്ച​ത്. ഇ​തൊ​ക്കെ നി​മി​ഷ​ങ്ങ​ൾ കൊ​ണ്ടു ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. എ​ങ്ങാ​നും പൊ​ങ്ങി​വ​ന്ന കൈ ​കൊ​ണ്ട് ക​വി​ൾ ചൊ​റി​യാ​തെ ഞാ​ൻ കൈ ​താ​ഴ്ത്തി​യി​രു​ന്നെ​ങ്കി​ൽ അ​ന്നേ ചീ​ട്ടു കീ​റു​മാ​യി​രു​ന്നു. എ​ന്നി​ട്ടും റി​ഹേ​ഴ്സ​ലി​നു കാ​ണി​ക്കാ​ത്ത​ത് എ​ന്തി​നു കാ​ണി​ച്ചു​വെ​ന്ന് ക്യാ​മ​റ​മാ​ൻ എ​സ്. കു​മാ​ർ സാ​ർ വ​ഴ​ക്കു പ​റ​ഞ്ഞു പ​രി​ഭ്ര​മി​ച്ചു. ഇ​യാ​ളെ​ന്തൊ​രു മ​നു​ഷ്യ​നാ​ണെ​ന്നു മ​ന​സി​ൽ ചി​രി​ച്ചു. കാ​ര​ണം അ​സ്ഥാ​ന​ത്തു ചെ​യ്ത പോ​ലെ ഒ​രാം​ഗ്യ​മാ​യി​രു​ന്നി​ല്ല അ​ത്, എ​ന്ന് എ​നി​ക്കു​റ​പ്പു​തോ​ന്നി​യി​രു​ന്നു. ഡ​യ​റ​ക്ട​ർ ഓ​ക്കെ പ​റ​ഞ്ഞ​പ്പോ​ൾ സെ​റ്റി​ൽ മാ​നം കി​ട്ടി​യ പോ​ലെ തോ​ന്നി. അ​ഭി​ന​യി​ക്കാ​ൻ നി​ൽ​ക്കു​മ്പോ​ൾ പ​ല​പ്പോ​ഴും അ​ങ്ങ​നെ​യാ​ണ്. ന​മ്മ​ൾ പോ​ലു​മ​റി​യാ​തെ ഏ​തോ ബാ​ഹ്യ​മാ​യ ശ​ക്തി ന​മ്മെ പ​ല​പ്പോ​ഴും സ​പ്പോ​ർ​ട്ട് ചെ​യ്തു​കൊ​ണ്ടി​രി​ക്കും. ഞാ​ൻ എ​ന്‍റെ ക​ഴി​വി​ൽ വി​ശ്വ​സി​ക്കു​ന്ന​തി​നേ​ക്കാ​ൾ പു​റ​മേ നി​ന്നു​ള്ള ഈ ​ബ്ല​സി​ങ് കി​ട്ടാ​ൻ സ​ത്യ​സ​ന്ധ​നാ​യി നി​ല​കൊ​ള്ള​നാ​ണ് എ​പ്പോ​ഴും മ​ന​സു കൊ​ണ്ട് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

മണികണ്ഠൻ പട്ടാമ്പി
മണികണ്ഠൻ പട്ടാമ്പിഫോട്ടോ-മണികണ്ഠൻ പട്ടാമ്പിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന്
Q

ചി​രി​യോ കരച്ചിലോ..ഏതാണ് അഭിനേതാവിന് പ്രയാസം?

A

ആ​ളു​ക​ളെ ചി​രി​പ്പി​ക്കു​ക​യോ, ക​ര​യി​പ്പി​ക്കു​ക​യോ ചെ​യ്യു​ക എ​ന്ന​തു പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ് എ​ന്നു ഞാ​ൻ വി​ചാ​രി​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല, അ​ഭി​ന​യം ഒ​രാ​യാ​സ​മു​ള്ള, ഭാ​ര​മു​ള്ള ജോ​ലി​യാ​കാ​ൻ പാ​ടി​ല്ല. സി​നി​മ​യോ, നാ​ട​ക​മോ ക​ണ്ട് ഒ​രാ​ൾ ക​ര​യു​ന്ന​തും ചി​രി​ക്കു​ന്ന​തു​മൊ​ക്കെ, അ​യാ​ൾ ജീ​വി​ച്ചു​വ​ന്ന ചു​റ്റു​പാ​ടു​ക​ളെ​യും ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ​യും, എ​ത്ര​ത്തോ​ളം സ​ഹൃ​ദ​യ​ത്വം അ​യാ​ൾ​ക്കു​ണ്ട് എ​ന്ന​തി​നെ​യു​മൊ​ക്കെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്. ഒ​പ്പം ന​ട​നോ, ന​ടി​യോ ചെ​യ്യു​ന്ന ക​ഥാ​പാ​ത്രം എ​ത്ര​ത്തോ​ളം വി​ശ്വ​സ​നീ​യ​മാ​ണ് എ​ന്ന​തും പ്ര​ധാ​ന​മാ​ണ്.

മണികണ്ഠൻ പട്ടാമ്പി അഭിനയിച്ച നാടകത്തിൽനിന്ന്. പഴയ ചിത്രം
മണികണ്ഠൻ പട്ടാമ്പി അഭിനയിച്ച നാടകത്തിൽനിന്ന്. പഴയ ചിത്രംഫോട്ടോ-അറേഞ്ച്ഡ്

നൂ​റു ശ​ത​മാ​ന​ത്തോ​ളം ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്നു​വെ​ന്നു ത​ന്‍റെ അ​ഭി​ന​യ​ത്തി​ലൂ​ടെ ന​ട​ൻ തോ​ന്നി​പ്പി​ച്ചാ​ൽ, സ​ഹൃ​ദ​യ​നാ​യ സാ​ധാ​ര​ണ പ്രേ​ക്ഷ​ക​നി​ൽ ക​ര​ച്ചി​ലും ചി​രി​യും സ്വാ​ഭാ​വി​ക​മാ​യും ഒ​രു​പോ​ലെ ഉ​ണ്ടാ​യി​വ​രും. ന​ട​ൻ എ​ന്തു ചെ​യ്യു​ന്നു, ഏ​തു സ​ന്ദ​ർ​ഭ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു, എ​ത്ര​മാ​ത്രം വി​ശ്വാ​സ്യ​ത പ്രേ​ക്ഷ​ക​നി​ൽ ജ​നി​പ്പി​ക്കാ​ൻ അ​യാ​ൾ​ക്കു സാ​ധി​ക്കു​ന്നു എ​ന്ന​തി​നെ​യൊ​ക്കെ ആ​ശ്ര​യി​ച്ചാ​ണ് ഈ ​പ​റ​യു​ന്ന വി​കാ​ര​ങ്ങ​ളൊ​ക്കെ സം​ഭ​വി​ക്കു​ന്ന​ത്. ന​ട​ന്‍റെ സ​ത്യ​സ​ന്ധ​ത​യി​ൽ അ​യാ​ളോ​ടൊ​പ്പം സ്വ​യം വി​ശ്വ​സി​ച്ച് പ്രേ​ക്ഷ​ക​ൻ കൂ​ടെ ചേ​രു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ഇ​ങ്ങ​നെ പ്രേ​ക്ഷ​ക​രെ ത​ന്‍റെ ഒ​പ്പം നി​ർ​ത്താ​ൻ ക​ഴി​യു​ന്ന ന​ട​നു ചി​രി​യും ക​ര​ച്ചി​ലും അ​വ​രി​ൽ നി​റ​യ്ക്കാ​ൻ ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കു​ന്നി​ല്ല.

Q

ചി​രി​യു​ടെ ര​സ​ക്കൂ​ട്ട്?

A

ചി​രി​ക്ക് പ്ര​ത്യേ​കി​ച്ച് എ​ന്തു ര​സ​ക്കൂ​ട്ട്..? ര​സ​ക​ര​മാ​യ ചി​രി ജ​നി​പ്പി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ൾ ഉ​ണ്ടാ​വു​ക, അ​തു ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ക അ​തി​ല​പ്പു​റം ചി​രി​യു​ണ്ടാ​ക്കാ​നു​ള്ള ഒ​ന്നും നി​ല​വി​ലി​ല്ല എ​ന്നാ​ണ് എ​നി​ക്കു തോ​ന്നു​ന്ന​ത്. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വെ​റും നോ​ട്ട​ങ്ങ​ൾ ചി​രി പ​ട​ർ​ത്തും. ചി​ല​പ്പോ​ൾ സം​ഭാ​ഷ​ണ​ങ്ങ​ൾ ആ​വാം. ഒ​ന്നും ചെ​യ്യാ​നി​ല്ലാ​ത്ത അ​വ​സ്ഥ പോ​ലും കാ​ണി​ക​ളി​ൽ ചി​രി പ​ട​ർ​ത്താം. എ​ല്ലാ ഹാ​സ്യ​വും അ​തു സം​ഭ​വി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളു​മാ​യി എ​ത്ര​മാ​ത്രം ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചു ചി​രി വ​ലി​തോ, ചെ​റു​തോ ആ​കാം. ഇ​ല്ലാ​ത്ത നു​ണ​ക​ൾ ഉ​ണ്ടെ​ന്നു സ​മ​ർ​ത്ഥി​ക്കാ​നാ​ണ് ന​ട​ൻ ശ്ര​മി​ക്കു​ന്ന​ത്. എ​ന്ന് അ​യാ​ൾ​ക്കും പ്രേ​ക്ഷ​ക​നു​മ​റി​യാം. എ​ന്നി​ട്ടും പ്രേ​ക്ഷ​ക​ൻ അ​യാ​ളെ വി​ശ്വ​സി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്നു ചി​ന്തി​ച്ചി​ട്ടു​ണ്ടോ? ക​ള്ള​ത്ത​ര​മി​ല്ലാ​ത്ത, സ​ത്യ​സ​ന്ധ​മാ​യ, നി​ഷ്ക​ള​ങ്ക​മാ​യ, സ​ര​സ​നാ​യ മ​നു​ഷ്യ​നോ​ടു ന​മു​ക്ക് ഇ​ഷ്ടം തോ​ന്നു​ക സ്വാ​ഭാ​വി​കം. അ​ത്ര​യേ​യു​ള്ളൂ. അ​യാ​ൾ ത​മാ​ശ പ​റ​യു​മ്പോ​ൾ ന​മ്മ​ൾ ചി​രി​ക്കു​ക, അ​യാ​ൾ​ക്കു വി​ഷ​മം വ​രു​മ്പോ​ൾ ന​മു​ക്കു സ​ങ്ക​ടം വ​രും. ആ​ളു​ക​ളെ ചി​രി​പ്പി​ക്കാ​ൻ ഗി​മ്മി​ക്കു​ക​ളി​ല്ല.

'മറിമായം' സെറ്റിൽ മണികണ്ഠൻ പട്ടാമ്പി
'മറിമായം' സെറ്റിൽ മണികണ്ഠൻ പട്ടാമ്പിഫോട്ടോ-മണികണ്ഠൻ പട്ടാമ്പിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന്
Q

മ​റി​മാ​യത്തിലേക്ക് എങ്ങനെ?

A

മ​റി​മാ​യ​ത്തി​ന്‍റെ ആ​രം​ഭം 2011 അ​വ​സാ​ന മാ​സ​ങ്ങ​ളി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള അ​തി​ന്‍റെ യാ​ത്ര​യി​ൽ സ്വ​ത​സി​ദ്ധ​മാ​യ ഒ​രു അ​വ​ത​ര​ണ​രീ​തി​യി​ലേ​ക്കു വ​ള​രു​ക​യും അ​തു സ്വീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. മ​റി​മാ​യം ഒ​രു കോ​മ​ഡി പ​രി​പാ​ടി എ​ന്ന നി​ല​യി​ലാ​ണു പ​ല​രും കാ​ണു​ന്ന​ത്. എ​ന്നാ​ൽ, അ​തൊ​രു കോ​മ​ഡി ഷോ ​മാ​ത്ര​മ​ല്ല. തി​ക​ച്ചും കാ​ലി​ക​മാ​യ വി​ഷ​യ​ങ്ങ​ൾ ആ​ക്ഷേ​പ​ഹാ​സ്യ​രൂ​പേ​ണ അ​വ​ത​രി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു വ​ലി​യ ടെ​ലി​വി​ഷ​ൻ പ്ലാ​റ്റ്ഫോം ആ​ണ് എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​റി​മാ​യം. തു​ട​ക്കം മു​ത​ലു​ള്ള എ​പ്പി​സോ​ഡിലു​ണ്ട്. ഈ ​കാ​ല​ത്തി​ന്നി​ട​യി​ൽ ഒ​ന്നോ, ര​ണ്ടോ എ​പ്പി​സോ​ഡി​ൽ മാ​ത്ര​മാ​ണ് അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത്. മ​റ്റെ​ന്തൊ​ക്കെ പ്ര​യാ​സ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം ഒ​ഴി​വാ​ക്കി മ​റി​മാ​യ​ത്തി​നു വേ​ണ്ടി പ്ര​ത്യേ​കം ദി​വ​സ​ങ്ങ​ൾ മാ​റ്റി​വ​യ്ക്കും.

Q

മ​റി​മാ​യം സൃഷ്ടിച്ച മറിമായങ്ങൾ?

A

മ​റി​മാ​യ​ത്തി​ന്‍റെ അ​വ​ത​ര​ണം തി​ക​ച്ചും പു​തു​മ നി​റ​ഞ്ഞ​താ​യി​രു​ന്നു. ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത് അ​ഭി​ന​യ സാ​ധ്യ​ത​യു​ടെ, അ​വ​ത​ര​ണ​ത്തി​ന്‍റെ ഒ​രു പു​തി​യ അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്ത​ത് മ​റി​മാ​യ​മാ​ണ് എ​ന്നു പ​റ​യേ​ണ്ടി​വ​രും. വ​ലി​യ​വ​രും ചെ​റി​യ​വ​രും സ്ത്രീ​ക​ളും പു​രു​ഷന്മാ​രും കു​ട്ടി​ക​ളും വൃ​ദ്ധ​രും ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ​പ്പെ​ടു​ന്ന ആ​ളു​ക​ൾ, ആ​ത്മീ​യാ​ചാ​ര്യന്മാ​ർ മു​ത​ൽ സാ​ധാ​ര​ണ കൂ​ലി​വേ​ല ചെ​യ്യു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ വ​രെ മ​റി​മാ​യം ഇ​ഷ്ട​പ്പെ​ടു​ന്നു. ഇ​തി​ൽ ടീം ​മ​റി​മാ​യം സ​ന്തു​ഷ്ട​രാ​ണ്.

മണികണ്ഠൻ പട്ടാമ്പി
മണികണ്ഠൻ പട്ടാമ്പിഫോട്ടോ-മണികണ്ഠൻ പട്ടാമ്പിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന്
Q

'ഞാ​ൻ സം​തൃ​പ്ത​നാണ്' എന്ന് പറയാമോ?

A

സി​നി​മ​യി​ൽ മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല എ​ന്ന പ​രാ​തി​യൊ​ന്നു​മി​ല്ല. ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളി​ൽ ഞാ​ൻ പ​രി​പൂ​ർ​ണ തൃ​പ്ത​നാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഞാ​നെ​ന്തൊ​ക്കെ ചെ​യ്തു, ചെ​യ്യു​ന്നു എ​ന്ന​ല്ല, മ​റി​ച്ച് ഞാ​ൻ സ​ന്തോ​ഷ​മാ​യി ജീ​വി​ക്കു​ന്നു എ​ന്ന​തി​ലാ​ണ് ആ​ന​ന്ദം.

Pappappa
pappappa.com