യാഷിന്റെ രാവണന് അങ്കച്ചുവടൊരുക്കാൻ ഹോളിവുഡിലെ തനിരാവണൻ

യാഷും ഗൈ ​നോ​റി​സും 'രാമായണ'ത്തിന്റെ സെറ്റിൽ
യാഷും ഗൈ ​നോ​റി​സും 'രാമായണ'ത്തിന്റെ സെറ്റിൽഫോട്ടോ-അറേഞ്ച്ഡ്
Published on

യാഷ് എന്ന രാവണന്റെ സംഘട്ടനങ്ങളൊരുക്കാൻ ഹോ​ളി​വു​ഡി​ന്‍റെ ഇ​തി​ഹാ​സ സ്റ്റ​ണ്ട് ഡ​യ​റ​ക്ട​ർ ഗൈ ​നോ​റി​സ്. ഇതോടെ ഇന്ത്യൻസിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'രാമായണം' വമ്പൻ ആക്ഷൻ രം​ഗങ്ങളുമായി സമ്പന്നമാകുമെന്ന് ഉറപ്പായി. ​നമി​ത് മ​ൽ​ഹോ​ത്ര നി​ർ​മി​ക്കു​ന്ന ​ബ്ര​ഹ്മാ​ണ്ഡ ച​ല​ച്ചി​ത്രം നി​തീ​ഷ് തി​വാ​രിയാണ് സം​വി​ധാ​നം ചെ​യ്യു​ന്നത്.

മാ​ഡ് മാ​ക്സ്: ഫ്യൂ​റി റോ​ഡ്, ദി ​സൂ​യി​സൈ​ഡ് സ്ക്വാ​ഡ് എ​ന്നി​വ​യി​ലെ ആ​ക്ഷ​ൻ മി​ക​വി​നാ​ൽ പ്ര​സി​ദ്ധ​നാ​യ ഗൈ ​നോ​റി​സിനൊപ്പം റോക്കിങ് സ്റ്റാർ യാഷ് കൂടി ചേർന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. ആക്ഷൻരം​ഗങ്ങളുടെ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ചിത്രത്തിൽ യാഷ് രാവണനാകുമ്പോൾ രൺബീർ കപൂറാണ് രാമനെ അവതരിപ്പിക്കുന്നത്. പുറത്തുവന്ന വിവരങ്ങളനുസരിച്ച് സായി പല്ലവി സീതയുടെയും സണ്ണിഡിയോൾ ഹനുമാന്റെയും ലാറ ദത്ത കൈകേയിയുടെയും രവി ദുബെ ലക്ഷ്മണന്റെയും രാകുൽ പ്രീത് സിങ് ശൂർപ്പണഖയുടെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യാഷും ഗൈ ​നോ​റി​സും 'രാമായണ'ത്തിന്റെ സെറ്റിൽ
യാഷും ഗൈ ​നോ​റി​സും 'രാമായണ'ത്തിന്റെ സെറ്റിൽഫോട്ടോ-അറേഞ്ച്ഡ്

'രാമായണത്തിലെ വേറെ ഏതെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കുന്നോ എന്ന് എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ ഇല്ല എന്നേ പറയുമായിരുന്നുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം നടനെന്ന നിലയിൽ ഏറ്റവും ആവേശം കൊള്ളിക്കുന്ന കഥാപാത്രമാണ് രാവണന്റേത്. എനിക്ക് ആ കഥാപാത്രത്തിന്റെ ഷേഡുകളും സൂക്ഷ്മാംശങ്ങളും ഏറെയിഷ്ടമാണ്. വ്യത്യസ്തമായ രീതിയിൽ അതിനെ അവതരിപ്പിക്കാനുള്ള വലിയ സാധ്യതയാണുള്ളത്. ഞാൻ വളരെ ആവേശത്തിലാണ്.'-യാഷ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിൽ രാവണനെക്കുറിച്ച് പറഞ്ഞതിങ്ങനെ. 60-70 ദിവസങ്ങളാണ് യാഷ് ഈ ചിത്രത്തിനുവേണ്ടി നീക്കിവെച്ചിട്ടുള്ളത്.

അ​തിനൂ​ത​ന സാ​ങ്കേ​തി​ക​ത്തി​ക​വോ​ടെ​യും പുരാണത്തിന്റെ അംശങ്ങൾ ചോർന്നുപോകാതെയും 'രാ​മാ​യ​ണ'​ത്തെ ഒ​രു മാ​സ്മ​രി​ക ദൃ​ശ്യാ​വി​ഷ്കാ​ര​മാ​ക്കു​ക​യാ​ണ് നിതീഷ് തിവാരിയും സംഘവും. മി​ക​ച്ച സാങ്കേതികവിദ​ഗ്ദ്ധർ, ലോ​കോ​ത്ത​ര വി.​എ​ഫ്.എക്സ് ടീം, ​ഗം​ഭീ​ര​മാ​യ സെ​റ്റു​ക​ൾ, അ​തി​നെ​ല്ലാ​മു​പ​രി ക​ഥ​യ്ക്ക് ജീ​വ​ൻ ന​ൽ​കു​ന്ന അ​തു​ല്യ​രാ​യ പ്ര​തി​ഭ​ക​ളുടെ സാന്നിധ്യം-ഇവയെല്ലാം കൊണ്ട് ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​നി​ർമാ​ണ​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി​രി​ക്കും 'രാ​മാ​യ​ണ'.

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഷെ​ഡ്യൂ​ൾ യാ​ഷിന്‍റെ ക​ഥാ​പാ​ത്ര​ത്തെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ണ്. ത​ന്‍റെ പ്രോ​ജ​ക്റ്റു​ക​ളു​ടെ എ​ല്ലാ വ​ശ​ങ്ങ​ളി​ലും നേ​രി​ട്ട് ഭാ​ഗ​മാ​കാ​റു​ള്ള യാ​ഷ്, 'രാ​മാ​യ​ണ'ത്തിലൂടെ ഇ​ന്ത്യ​ൻ ആ​ക്ഷ​ൻ സി​നി​മ​യു​ടെ പ​രി​ധി​ക​ൾ ത​ന്നെ ഭേ​ദി​ക്കു​ന്ന ദൃ​ശ്യാ​നു​ഭ​വം രൂ​പ​പ്പെ​ടു​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്.

ന​മി​ത് മ​ൽ​ഹോ​ത്ര​യു​ടെ പ്രൈം ​ഫോ​ക്ക​സ് സ്റ്റു​ഡി​യോ​സും യാ​ഷി​ന്‍റെ മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും ചേ​ർ​ന്ന് നി​ർമി​ക്കു​ന്ന 'രാ​മാ​യ​ണ' പാ​ർ​ട്ട് വ​ൺ 2026 ദീ​പാ​വ​ലി​ക്കും ര​ണ്ടാം ഭാ​ഗം 2027 ദീ​പാ​വ​ലി​ക്കും തി‍യറ്റ​റു​ക​ളി​ലെ​ത്തും.

Related Stories

No stories found.
Pappappa
pappappa.com