ക്രിഷ് 4-ൽ കെ-പോപ് സെൻസേഷൻ ജാക്സൺ വാങ്?

1.ജാക്സൺ വാങ്,2.'ക്രിഷി'ൽ ഹൃത്വിക് റോഷൻ
1.ജാക്സൺ വാങ്,2.'ക്രിഷി'ൽ ഹൃത്വിക് റോഷൻഫോട്ടോ-1.കടപ്പാട് വിക്കിപീഡിയ,2.ഇൻസ്റ്റ​ഗ്രാം
Published on

ബോളിവുഡിലെ മിന്നുംതാരം ഹൃത്വിക് റോഷന്‍റെ ആദ്യ സംവിധാന സംരംഭമായ 'ക്രിഷ് 4'-നെക്കുറിച്ചുള്ള പുതിയ വാർത്ത ആരാധകർക്കിടയിൽ തരംഗമായി മാറി. കെ-പോപ് സെൻസേഷനും കൊറിയൻ പോപ്പ് ബാൻഡ് Got7 അംഗവുമായ ജാക്സൺ വാങ് അഭിനയിക്കുന്നുണ്ടെന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തത്.

ജാക്സൺ വാങ് പുതിയ ആൽബമായ മാജിക് മാൻ2-ന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയപ്പോൾ ഹൃത്വിക് റോഷന്‍റെ മുംബൈയിലെ വസതിയിലെത്തിയിരുന്നു. വാങ്ങിനും സഹപ്രവർത്തകർക്കും ഹൃത്വിക് രാജകീയ അത്താഴവിരുന്നും നല്കി. ഇതിനുശേഷമുള്ള ഒരു ചിത്രം ഹൃത്വികിന്റെ പിതാവും നടനും നിർമാതാവും സംവിധായകനുമായ രാകേഷ് റോഷൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചതോടെയാണ് ജാക്സൺ ക്രിഷ്-4ൽ അഭിനയിക്കുന്നുവെന്ന വാർത്ത ശക്തമായത്.

ജാക്സൺ വാങ്ങിനൊപ്പം ഹൃത്വിക് റോഷനും രാകേഷ് റോഷനും
ജാക്സൺ വാങ്ങിനൊപ്പം ഹൃത്വിക് റോഷനും രാകേഷ് റോഷനുംഫോട്ടോ-രാകേഷ് റോഷൻ ഇൻസ്‍റ്റ​ഗ്രാം പേജ്

ജാക്സണിനൊപ്പം ഹൃത്വിക്, പിങ്കി റോഷൻ,രാകേഷ് റോഷൻ,ഇവരുടെ അടുത്ത സുഹൃത്ത് എന്നിവരാണ് ചിത്രത്തിലുള്ളത്. 'സ്വാ​ഗതം ജാക്സൺ..ദൈവം അനു​ഗ്രഹിക്കട്ടെ' എന്നാണ് രാകേഷ് റോഷൻ ചിത്രത്തിനൊപ്പം കുറിച്ചത്.

എന്നാൽ അഭിനയിക്കുന്നതിനെക്കുറിച്ച് ജാക്സൺ വ്യക്തമായി മറുപടി നല്കിയില്ല. എനിക്കറിയില്ല. ഒരുപക്ഷേ സൗണ്ട് ട്രാക്കിൽ ഉണ്ടാകുമെന്ന് കരുതുന്നു. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് ഒരുപക്ഷേ ഇത് എന്റെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റമാകാം.-ജാക്സൺ ഒരു മാധ്യമത്തോട് പറഞ്ഞു.

ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ക്രിഷ്-4 ന്റെ സംവിധാനച്ചുമതല ഹൃത്വിക്കിലേക്കെത്തിയത്. ടൈം ട്രാവലിനെചുറ്റിയാകും കഥയെന്നാണ് കരുതുന്നത്. പ്രീതിസിന്റ,പ്രിയങ്ക ചോപ്ര,വിവേക് ഒബ്റോയ്,രേഖ തുടങ്ങിയവർ ചിത്രത്തിലുണ്ടാകുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഹൃത്വിക് മൂന്നു റോളുകളിൽ പ്രത്യക്ഷപ്പെടും എന്നാണ് സ്ഥിരീകരിക്കാത്ത മറ്റൊരു വാർത്ത. യഷ് രാജ് ഫിലിംസും രാകേഷ് റോഷനും ചേർന്നാണ് നിർമാണം. 700 കോടിയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com