ഇനി 'റാംബോല'; 'ഹ​നു​മാ​ൻ അംശിനു’ ശേഷം തുളസീദാസിന്റെ കഥയുമായി വിശാൽ ചതുർവേദി

വിശാൽ ചതുർവേദി,'റാംബോല' അനൗൺസ്മെന്റ് പോസ്റ്റർ
വിശാൽ ചതുർവേദി,'റാംബോല' അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

ഓ​ഗ​സ്റ്റി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്തി വ​ൻ ബോ​ക്സ് ഓ​ഫീ​സ് വി​ജ​യ​മാ​യി മാ​റി​യ 'ഹ​നു​മാ​ൻ അംശ്' എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം സം​വി​ധാ​യ​ക​ൻ വി​ശാ​ൽ ച​തു​ർ​വേ​ദി പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. 'റാംബോല' എന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം പ്ര​ശ​സ്ത സ​ന്യാ​സി​യും മഹാക​വി​യു​മാ​യ തു​ള​സീ​ദാ​സിന്‍റെ ജീ​വി​ത ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

Must Read
'ഹ​നു​മാ​ൻ അംശി'ന്റെ ബോക്സ്ഓഫീസ് ദഹനം; രണ്ടു കോ​ടി​യു​ടെ ചി​ത്രം 200 കോ​ടി ക​ട​ന്നു
വിശാൽ ചതുർവേദി,'റാംബോല' അനൗൺസ്മെന്റ് പോസ്റ്റർ

ഗ​ണേ​ശ ച​തു​ർ​ഥി ദി​ന​ത്തി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ചി​ത്ര​ത്തിന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പതിനാറാം നൂറ്റാണ്ടിലെ വൈഷ്ണവ സന്യാസിയായിരുന്നു തുളസീദാസ്. റാംബോല ദുബെ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. ഹ​നു​മാ​ൻ ചാ​ലി​സ​യും രാ​മ​ച​രി​ത​മാ​ന​സ​വും ര​ചി​ച്ച തു​ള​സീ​ദാ​സിന്‍റെ അ​മ​ര​സ്മ​ര​ണ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു സി​നി​മ ഒ​രു​ങ്ങു​ന്ന​ത്.

'ഹനുമാൻ അംശ്' ചിത്രീകരണത്തിനിടെ സംവിധായകൻ വിശാൽ ചതുർവേദിയും അണിയറപ്രവർത്തകരും
'ഹനുമാൻ അംശ്' ചിത്രീകരണത്തിനിടെ സംവിധായകൻ വിശാൽ ചതുർവേദിയും അണിയറപ്രവർത്തകരുംഫോട്ടോകടപ്പാട്-ഐഎംഡിബി

മ​ഹാ​വീ​ർ ജെ​യി​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മ​ഹാ​വീ​ർ ജെ​യി​ൻ, അ​മി​ത് ഉ​പാ​ധ്യാ​യ, ര​ഘു​വേ​ന്ദ്ര സിങ് എ​ന്നി​വ​ർ​ക്കൊ​പ്പം വി​ശാ​ൽ ച​തു​ർ​വേ​ദി​യും നി​ർമാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്നു. ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളെ​യും മ​റ്റു സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടും.

Pappappa
pappappa.com