അവഞ്ചേഴ്‌സിലെ വിഎഫ്എക്‌സ് ടീം സൽമാനൊപ്പം; വരുന്നൂ..രാജ്-ഡികെ മാജിക്

സൽമാൻ ഖാൻ,'അവഞ്ചേഴ്സ്' പോസ്റ്ററിൽ നിന്ന്
സൽമാൻ ഖാൻ,'അവഞ്ചേഴ്സ്' പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനും പ്രശസ്ത സംവിധായകരായ രാജ്- ഡികെയും കൈകോര്‍ക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള ആവേശകരമായ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വല്‍ എഫക്ടുമായാണ് ഈ സൂപ്പര്‍ഹീറോ ചിത്രം എത്തുക.

ഇന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പ്രോജക്ടാണ് മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന സല്‍മാന്‍ ഖാന്‍- രാജ്- ഡികെ ചിത്രം. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ ബോളിവുഡ് ആരാധകര്‍ക്ക് ആവേശമായി.

Must Read
ഹൈദ്രാബാദിൽ ഐലൈൻ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്ലിക്സ്; ഇന്ത്യയിലെ വൻ നിക്ഷേപം
സൽമാൻ ഖാൻ,'അവഞ്ചേഴ്സ്' പോസ്റ്ററിൽ നിന്ന്

ലോകപ്രശസ്ത വിഎഫ്എക്‌സ് കമ്പനിയായ വേറ്റ എഫ്എക്‌സ് ഈ ചിത്രത്തിന്റെ വിഷ്വല്‍ എഫക്ട്സ് കൈകാര്യം ചെയ്യാനായി ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് വിവരം. 'അവതാർ' 'അവഞ്ചേഴ്സ്', 'ദ് ബാറ്റ്മാന്‍', 'ദ് ലോഡ് ഓഫ് ദ് റിങ്സ്' തുടങ്ങിയ ആഗോള ഹിറ്റുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ടീമാണിത്. ഈ നീക്കം സല്‍മാന്‍ ഖാന്‍ ചിത്രത്തെ അന്താരാഷ്ട്ര വിഷ്വല്‍ വിരുന്നാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.

സംവിധായകരായ രാജും ഡികെയും
സംവിധായകരായ രാജും ഡികെയുംഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

സല്‍മാന്‍ ഖാന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയായി കരീന കപുര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും വീണ്ടും ഒന്നിക്കുന്നത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. 'ദ് ഫാമിലി മാന്‍', 'ഫര്‍സി', 'സിറ്റാഡല്‍: ഹണി ബണ്ണി' തുടങ്ങിയ വമ്പന്‍ വെബ് സീരീസുകളിലൂടെ തരംഗമായ രാജ്- ഡികെ കൂട്ടുകെട്ടാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിഷ്വല്‍ മാജിക് എന്ന നിലയിലാണ് ചിത്രം പ്ലാന്‍ ചെയ്യുന്നത്. ആഗോളപ്രേക്ഷകരെ ലക്ഷ്യംവച്ചാണ് ഹോളിവുഡ് നിലവാരത്തിലുള്ള സാങ്കേതിക പ്രവര്‍ത്തകരെ അണിയറയിലെത്തിക്കുന്നത്.

സല്‍മാന്‍ ഖാന്‍ എന്ന മാസ് ഹീറോയും രാജ്- ഡികെയുടെ ക്രാഫ്റ്റും വേറ്റ എഫ്എക്‌സിന്റെ വിഷ്വല്‍ മാജിക്കും ഒന്നിക്കുമ്പോള്‍ അതൊരു ചരിത്രമാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ ആത്മവിശ്വാസം.

Pappappa
pappappa.com