'കോ​ക്‌ടെ​യി​ലി'ലെ ഗൗ​തം തെറ്റായ തിരഞ്ഞെടുപ്പായിരുന്നു: കുറ്റം ഏറ്റുപറഞ്ഞ് സെയ്ഫ്

'കോ​ക്‌ടെ​യി​ലി'ൽ ദീപിക പദുകോണിനും ഡയാന പെന്റിക്കുമൊപ്പം സെയ്ഫ് അലി ഖാൻ
'കോ​ക്‌ടെ​യി​ലി'ൽ ദീപിക പദുകോണിനും ഡയാന പെന്റിക്കുമൊപ്പം സെയ്ഫ് അലി ഖാൻകടപ്പാട്-ഐഎംഡിബി
Published on

2012-ൽ ​പു​റ​ത്തി​റ​ങ്ങി വ​ലി​യ വി​ജ​യം നേ​ടി​യ 'കോ​ക്‌ടെ​യി​ൽ' എ​ന്ന ചി​ത്ര​ത്തി​ൽ താ​ൻ അ​വ​ത​രി​പ്പി​ച്ച 'ഗൗ​തം' എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി ഖാ​ൻ. ആ ​ക​ഥാ​പാ​ത്രം തെറ്റായ തെ​ര​ഞ്ഞെ​ടു​പ്പായിരുന്നുവെന്നും പിന്നാ​ക്ക ചി​ന്താ​ഗ​തി പു​ല​ർ​ത്തു​ന്ന ഒ​ന്നാ​യി​രു​ന്നു​വെ​ന്നും താ​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Must Read
വയലൻസിനെ വിമർശിച്ച് കരീന; 'അനിമലും' സന്ദീപ് റെഡ്ഡി വം​ഗയും വീണ്ടും ചർച്ചയാകുന്നു
'കോ​ക്‌ടെ​യി​ലി'ൽ ദീപിക പദുകോണിനും ഡയാന പെന്റിക്കുമൊപ്പം സെയ്ഫ് അലി ഖാൻ

ചി​ത്ര​ത്തി​ൽ ദീ​പി​ക പ​ദു​കോ​ൺ അ​വ​ത​രി​പ്പി​ച്ച 'വെ​റോ​ണി​ക്ക', ഡ​യാ​ന പെന്‍റി അ​വ​ത​രി​പ്പി​ച്ച 'മീ​ര' എ​ന്നീ ര​ണ്ട് സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​പാ​ടു​ക​ളി​ൽ പ​ത​റു​ന്ന ഗൗ​തം എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സെ​യ്ഫ് അ​ഭി​ന​യി​ച്ച​ത്. ആ​ധു​നി​ക രീ​തി​യി​ൽ ജീ​വി​ക്കു​ന്ന വെ​റോ​ണി​ക്ക​യെ​ക്കാ​ൾ പ​ര​മ്പ​രാ​ഗ​ത വേ​ഷ​വും ശൈ​ലി​യു​മു​ള്ള മീ​ര​യോ​ട് ഗൗ​തം പ്ര​ണ​യം തോ​ന്നി അ​ടു​ക്കു​ന്ന​താ​ണ് ക​ഥാ​ത​ന്തു. എ​ന്നാ​ൽ ഒ​രു പു​രു​ഷ​ൻ തന്‍റെ പ​ങ്കാ​ളി​യെ അ​ള​ക്കു​ന്ന ഇ​ത്ത​രം കാ​ഴ്ച​പ്പാ​ടു​ക​ൾ അല്പം പിന്നാ​ക്ക ചി​ന്താ​ഗ​തി നി​റ​ഞ്ഞ​താ​ണെ​ന്നാ​ണ് സെ​യ്ഫ് ഇ​പ്പോ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

'കോ​ക്‌ടെ​യി​ലി'ൽ ദീപിക പദുകോണിനും ഡയാന പെന്റിക്കുമൊപ്പം സെയ്ഫ് അലി ഖാൻ
'കോ​ക്‌ടെ​യി​ലി'ൽ ദീപിക പദുകോണിനും ഡയാന പെന്റിക്കുമൊപ്പം സെയ്ഫ് അലി ഖാൻകടപ്പാട്-ഐഎംഡിബി

ചി​ത്രം വ​ലി​യ വാ​ണി​ജ്യ വി​ജ​യം നേ​ടി​യി​രു​ന്നെ​ങ്കി​ലും, അ​ന്ന​ത്തെ ത​ന്‍റെ പ്രാ​യ​ത്തി​നും ചി​ന്ത​ക​ൾ​ക്കും ആ ​ക​ഥാ​പാ​ത്രം പൂ​ർണ​മാ​യി അ​നു​യോ​ജ്യ​മാ​യി​രു​ന്നി​ല്ലെ​ന്ന് താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ മി​ക​ച്ച​തും കാ​മ്പു​ള്ള​തു​മാ​യ വേ​ഷ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നാ​ണ് സെ​യ്ഫി​ന്‍റെ പു​തി​യ തു​റ​ന്നു​പ​റ​ച്ചി​ൽ.

'കോ​ക്‌ടെ​യി​ൽ'പോസ്റ്റർ
'കോ​ക്‌ടെ​യി​ൽ'പോസ്റ്റർകടപ്പാട്-ഐഎംഡിബി

ഹോ​മി അ​ദ​ജാ​നി​യ സം​വി​ധാ​നം ചെ​യ്ത 'കോ​ക്‌ടെ​യി​ൽ' അ​ക്കാ​ല​ത്ത് യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യ ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു. എ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം സ്വ​ന്തം ക​ഥാ​പാ​ത്ര​ത്തി​ലെ നി​ല​പാ​ടു​ക​ളി​ലെ പോ​രാ​യ്മ​ക​ൾ പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ച സെ​യ്ഫ് അ​ലി ഖാ​ന്‍റെ ​വി​ല​യി​രു​ത്ത​ൽ ച​ല​ച്ചി​ത്ര ലോ​ക​ത്ത് വ​ലി​യ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

Pappappa
pappappa.com