'ഹംസ' ടീഷർട്ടുമായി രൺവീറിന്‍റെ അമ്മ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രൺവീർ സിങ്ങിന്റെ ധുരന്ധറിലെ  കഥാപാത്രത്തിന്റെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ച് അമ്മ അഞ്ജു ഭവ്നാനി
രൺവീർ സിങ്ങിന്റെ ധുരന്ധറിലെ കഥാപാത്രത്തിന്റെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ച് അമ്മ അഞ്ജു ഭവ്നാനിഫോട്ടോ-അറേഞ്ച്ഡ്
Published on

ര​ൺവീ​ർ സിങ്ങിന്‍റെ ആക്ഷൻ സ്പൈ ത്രില്ലർ ധു​ര​ന്ധ​ർ 2 ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ കു​തി​പ്പ് തു​ട​രുകയാണ്. ആഗോള കളക്ഷൻ 700 കോടിയിലേക്കെന്നാണ് റിപ്പോർട്ട്. മും​ബൈ​യി​ൽ ന​ട​ന്ന സ്പെ​ഷ​ൽ സ്‌​ക്രീ​നിങ്ങിന് എത്തിയ രൺവീറിന്‍റെ അമ്മ അഞ്ജു ഭവ്നാനി ധരിച്ചിരുന്ന ടീ ഷർട്ട് ആണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ വൻ തരംഗമായി മാറിയത്.

Must Read
വനിതാദിനത്തിൽ 'പേട്രിയറ്റ്' സ്പെഷൽ പോസ്റ്ററുകൾ;ആവേശം കൂട്ടാൻ കാർചേസ് ബിടിഎസും
രൺവീർ സിങ്ങിന്റെ ധുരന്ധറിലെ  കഥാപാത്രത്തിന്റെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ച് അമ്മ അഞ്ജു ഭവ്നാനി

രൺവീർ അവതരിപ്പിച്ച 'ഹം​സ അ​ലി മ​സാ​രി' എ​ന്ന തീ​ക്ഷ്ണ​മാ​യ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ചി​ത്രം പ​തി​പ്പി​ച്ച ക​റു​ത്ത ടീ​ഷ​ർ​ട്ടാ​ണ് അ​ഞ്ജു ധ​രി​ച്ച​ത്. ല​ളി​ത​വും എ​ന്നാ​ൽ ക​രു​ത്തു​റ്റ​തു​മാ​യ ഈ ​ലു​ക്ക് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വലിയ പ്രശംസയ്ക്കിടയാക്കി. മ​കന്‍റെ ക​രി​യ​റി​ലെ നാഴികക്കല്ലായ ചിത്രത്തെ അമ്മ ആഘോഷമാക്കുന്നു എന്നാണ് ആരാധകർ പ്രതികരണമായി കുറിച്ചത്.

'ധുരന്ധർ 2' ട്രെയിലറിൽ രൺവീർ സിങ്
'ധുരന്ധർ 2' ട്രെയിലറിൽ രൺവീർ സിങ്സ്ക്രീൻ​ഗ്രാബ്

അ​മ്മ മാ​ത്ര​മ​ല്ല, ര​ൺവീ​റിന്‍റെ സ​ഹോ​ദ​രി റി​തി​ക ഭ​വ്‌​നാ​നി​യും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളും സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്. ര​ൺവീറി​ന്‍റെ ഓ​രോ വി​ജ​യ​ത്തി​നു പിന്നിലും കു​ടും​ബം ന​ൽ​കു​ന്ന വ​ലി​യ പി​ന്തു​ണ​യുണ്ട്. സ്പെഷൽ സ്ക്രീനിങ്ങിന് സൗ​മ്യ ട​ണ്ട​ൻ, യാ​മി ഗൗ​തം തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും എത്തിയിരുന്നു. ഏങ്കി​ലും, ആ അമ്മ തന്‍റെ മകനു നൽകിയ പിന്തുണയാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്.

Related Stories

No stories found.
Pappappa
pappappa.com