ആയിരം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണയേകി രൺവീർ സിങ്

രൺവീർ സിങ്
രൺവീർ സിങ്ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on

ഗണേശ ചതുർഥി ആഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തമായൊരു പ്രഖ്യാപനവുമായി നടൻ രൺവീർ സിങ്. ആയിരം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുമെന്ന് താരം അറിയിച്ചു. മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ ക്ഷേത്രത്തിലെത്തി ഗണപതി ഭഗവാന്റെ അനുഗ്രഹം തേടിയ ശേഷമാണ് രൺവീർ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ തനിക്കും കുടുംബത്തിനും ലഭിച്ച സന്തോഷത്തിന് നന്ദി പ്രകടിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് രൺവീർ പറഞ്ഞു. ഗണേശ ചതുർഥിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെയും ഭാ​ഗമായി ‘സേവാ സങ്കൽപ് അഭിയാനി’ന്റെ ഭാഗമാകുമെന്നും ആയിരം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സംഭാവന നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Must Read
രൺവീർ നല്ല അഭിനേതാവ്,പക്ഷേ ശക്തിമാനാകാൻ കഴിയില്ല-മുകേഷ് ഖന്ന
രൺവീർ സിങ്

ഈ സംരംഭം ബപ്പയെ സന്തോഷിപ്പിക്കുമെന്നും മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രൺവീർ പറഞ്ഞു. ലാൽബാഗ്ച രാജ സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ പ്രഖ്യാപനവും ശ്രദ്ധനേടി.

ഗണേശ ചതുർഥി ആഘോഷത്തിന്റെ ഭാഗമായി ലാൽബാഗ്ച രാജ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന രൺവീർ സിങ്
ഗണേശ ചതുർഥി ആഘോഷത്തിന്റെ ഭാഗമായി ലാൽബാഗ്ച രാജ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന രൺവീർ സിങ് ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

അതേസമയം, സിനിമാരംഗത്തും തിരക്കിലാണ് രൺവീർ. ‘ധുരന്ധർ’, അതിന്റെ രണ്ടാം ഭാഗമായ ‘ധുരന്ധർ: ദ് റിവഞ്ച്’ എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ‘പ്രളയ്’ എന്ന ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താരം. ജയ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രം സോംബി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലൂടെ കല്യാണി പ്രിയദർശൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു.

പുതിയ പ്രഖ്യാപനത്തോടെ രൺവീറിന്റെ ഇത്തവണത്തെ ഗണേശ ചതുർഥി ആഘോഷം അനുഗ്രഹം തേടുന്നതിൽ മാത്രം ഒതുങ്ങിയില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകിക്കൊണ്ട് സമൂഹത്തിനുള്ള സന്ദേശം കൂടിയായി അത് മാറി.

Pappappa
pappappa.com