'വിഎഫ്എക്‌സ് അല്ല, ഇതാണു മേക്ക് ഓവര്‍ മാജിക്!'- 'രൺവീർ പ്രേതമായത് ഇങ്ങനെ

ധുരന്ധർ 2-ൽ രൺവീറിന്റെ ​ഗോസ്റ്റ് ലുക്ക്,ധുരന്ധർ 2 ൽ രൺവീർ
ധുരന്ധർ 2-ൽ രൺവീറിന്റെ ​ഗോസ്റ്റ് ലുക്ക്,ധുരന്ധർ 2 ൽ രൺവീർഫോട്ടോ-അറേഞ്ച്ഡ്
Published on

ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന രണ്‍വീര്‍ സിങ്-ആദിത്യ ധര്‍ ചിത്രം 'ധുരന്ധര്‍: ദി റിവഞ്ച്' ഇപ്പോള്‍ ചര്‍ച്ചയാകുന്നത് രണ്‍വീറിന്റെ അമ്പരപ്പിക്കുന്ന മേക്ക് ഓവറിലൂടെയാണ്. ചിത്രത്തിലെ രണ്‍വീറിന്റെ '​ഗോസ്റ്റ്' ലുക്കിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് പ്രീതിശീല്‍ സിങ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Must Read
രണ്‍വീറിന്റെ 'ബീസ്റ്റ് മോഡ്' കണ്ടു ഞെട്ടി താരലോകം;വേറെ ലെവലെന്ന് ബോളിവുഡ്
ധുരന്ധർ 2-ൽ രൺവീറിന്റെ ​ഗോസ്റ്റ് ലുക്ക്,ധുരന്ധർ 2 ൽ രൺവീർ

ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ ഈ ലുക്ക് പൂര്‍ണമായും വിഎഫ്എക്‌സ് സഹായത്തോടെ ചെയ്തതാണെന്നായിരുന്നു ആരാധകരുടെ വിശ്വാസം. എന്നാല്‍, മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൂടെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ രണ്‍വീറിന്റെ മുഖത്ത് ഓരോ ലെയറായി പെയിന്റ് ചെയ്ത് ഈ ഭയാനകമായ രൂപം സൃഷ്ടിച്ചെടുക്കുന്നതാണ് വീഡിയോയിലുള്ളത്. 'മനസ് തളരുമ്പോള്‍, നമ്മള്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന നിറങ്ങളില്‍ മിഥ്യകള്‍ രൂപം കൊള്ളുന്നു. രണ്‍വീറിനെ പ്രേതമാക്കി മാറ്റുന്നു...' എന്ന കുറിപ്പോടെയാണ് പ്രീതിശീല്‍ വീഡിയോ പങ്കുവച്ചത്.

'ഇത് വിഎഫ്എക്‌സ് ആണെന്നാണ് കരുതിയത്...' എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിച്ചത്. ജിയോ സ്റ്റുഡിയോസ് ഉള്‍പ്പെടെയുള്ള പ്രമുഖരും രണ്‍വീറിന്റെ ഈ മാറ്റത്തെ 'മാരക മേക്ക് ഓവര്‍' എന്ന് വിശേഷിപ്പിച്ചു. രണ്‍വീറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ധുരന്ധറിലൂടെ പ്രേക്ഷകര്‍ കണ്ടത്.

ആദിത്യ ധറിനെ ഒരു 'സൂപ്പര്‍സ്റ്റാര്‍ ഫിലിം മേക്കര്‍' എന്നാണ് നടി കങ്കണ റണാവത്ത് വിശേഷിപ്പിച്ചത്. ലോകസിനിമയില്‍ സ്പീല്‍ബെര്‍ഗിനെയും ക്രിസ്റ്റഫര്‍ നോളനെയും പോലെയുള്ള ക്രിയേറ്റീവ് കരുത്തായി ആദിത്യ മാറുന്നുവെന്നും താരം കുറിച്ചു. സംവിധായകരായ എസ്.എസ്. രാജമൗലി, രാകേഷ് റോഷന്‍ എന്നിവര്‍ക്കൊപ്പം മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍ തുടങ്ങിയ ദക്ഷിണേന്ത്യന്‍ താരങ്ങളും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com