രാ​മ​നാ​കാ​ൻ ആ​ദ്യം ഭ​യന്നു, മാ​റ്റ​മു​ണ്ടാ​ക്കി​യ​ത് മ​ക​ളുടെ ജനനം: ര​ൺ​ബീ​ർ ക​പു​ർ

രാമായണ ടീസറിൽ ശ്രീരാമനായി രൺബീർ കപുർ
'രാമായണ' ടീസറിൽ ശ്രീരാമനായി രൺബീർ കപുർസ്ക്രീൻ​ഗ്രാബ്
Published on

നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം രാ​മാ​യ​ണ​ത്തി​ൽ ശ്രീ​രാ​മ​നാ​യി വേ​ഷ​മി​ടാ​ൻ താ​ൻ ആ​ദ്യം ഭയന്നിരുന്നതായി വെ​ളി​പ്പെ​ടു​ത്തി ബി ടൗൺ സൂപ്പർതാ​രം ര​ൺ​ബീ​ർ ക​പു​ർ. വേ​ഷം ചെ​യ്യാ​ൻ ത​നി​ക്ക് മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലെ​ന്നും ക​ഥാ​പാ​ത്ര​ത്തോ​ടു പൂ​ർ​ണ​മാ​യി നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ത​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണ​മെ​ന്ന് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യി​ൽ ര​ൺ​ബീ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ജീ​വി​ത​ത്തി​ലെ ചി​ല മാ​റ്റ​ങ്ങ​ളും മ​ക​ൾ റാഹ​യു​ടെ ജ​ന​ന​വു​മാ​ണ് തീ​രു​മാ​നം മാ​റ്റാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും താരം കൂ​ട്ടി​ച്ചേ​ർ​ത്തു.

Must Read
'ബൾബിന്റെ ബിസിനസ്' ചെയ്യുന്ന ആന്റണി പെരുമ്പാവൂരിന്റെ ജാതകം നോക്കിയപ്പോൾ കണ്ടത്...
രാമായണ ടീസറിൽ ശ്രീരാമനായി രൺബീർ കപുർ

മ​ക​ൾ ജ​നി​ച്ച​തോ​ടെ ജീ​വി​ത​ശൈ​ലി​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് തോ​ന്നി​യ സ​മ​യ​ത്താ​ണ് രാമായണം തന്നെ തേ​ടി​യെ​ത്തി​യ​ത്. ശ്രീ​രാ​മ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​തും പി​താ​വാ​യ​തും ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​യി മാ​റി​യെ​ന്ന് ര​ൺ​ബീ​ർ പ​റ​ഞ്ഞു. നാ​ല് വ​ർ​ഷം മു​ൻ​പ് നി​ർ​മാതാ​വ് ന​മി​ത് മ​ൽ​ഹോ​ത്ര വേ​ഷം വാ​ഗ്ദാ​നം ചെ​യ്ത​പ്പോ​ൾ തോ​ന്നി​യ ഭ​യം പി​ന്നീ​ട് ന​ന്ദി​യാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2022-ലാ​ണ് ര​ൺ​ബീ​റി​നും ആ​ലി​യ ഭ​ട്ടി​നും മ​ക​ൾ റാ​ഹ ജ​നി​ച്ച​ത്.

ആലിയയും രൺബീർ കപുറും മകൾ റാഹയ്ക്കൊപ്പം
ആലിയയും രൺബീർ കപുറും മകൾ റാഹയ്ക്കൊപ്പംഫോട്ടോ-ഇൻസ്റ്റ​ഗ്രാം

ഇ​ന്ത്യ​ൻ സി​നി​മ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് 'രാ​മാ​യ​ണ'. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് നേ​ടി​യ​ത്. യാ​ഷ് (രാ​വ​ണ​ൻ), സാ​യ് പ​ല്ല​വി (സീ​ത), ര​വി ദു​ബെ (ല​ക്ഷ്മ​ണ​ൻ), സ​ണ്ണി ഡി​യോ​ൾ (ഹ​നു​മാ​ൻ) എ​ന്നി​ങ്ങ​നെ വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. ഹാ​ൻ​സ് സി​മ്മ​റും എ.​ആ​ർ. റ​ഹ്മാ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​നു സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഭാഗം ഒ​ക്ടോ​ബ​റി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

Related Stories

No stories found.
Pappappa
pappappa.com