യഷിന്റെ രാവണൻ മുതൽ 4000 കോടി വരെ: 'രാമായണ' ട്രെയിലര്‍ വിശേഷങ്ങള്‍

'രാമായണ' ട്രെയിലറിൽ ശ്രീരാമനായി രൺബീർ കപുർ,സീതയായി സായ് പല്ലവി,ലക്ഷ്മണനായി രവി ദുബൈ എന്നിവർ
'രാമായണ' ട്രെയിലറിൽ ശ്രീരാമനായി രൺബീർ കപുർ,സീതയായി സായ് പല്ലവി,ലക്ഷ്മണനായി രവി ദുബൈ എന്നിവർസ്ക്രീൻ​ഗ്രാബ്
Published on

നിതേഷ് തിവാരിയുടെ സ്വപ്‌ന സിനിമയായ 'രാമായണ' ഒന്നാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് സിനിമാലോകം. ഇന്ത്യന്‍ സിനിമ കണ്ടതില്‍ ഏറ്റവും വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഇതിഹാസകാവ്യത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ സമ്മാനിക്കുന്നത് സമാനതകളില്ലാത്ത അനുഭൂതിയാണ്. ട്രെയിലറിന്റെ വിശേഷങ്ങള്‍.

Must Read
ഒരു സ്‌ക്രീനില്‍ രണ്ട് അവതാരങ്ങള്‍; 'രാമായണ'ത്തില്‍ ഇരട്ടവേഷത്തില്‍ രണ്‍ബീര്‍ കപുര്‍
'രാമായണ' ട്രെയിലറിൽ ശ്രീരാമനായി രൺബീർ കപുർ,സീതയായി സായ് പല്ലവി,ലക്ഷ്മണനായി രവി ദുബൈ എന്നിവർ

അമ്പരപ്പിച്ച് യഷിന്റെ 'രാവണന്‍'

ട്രെയിലറില്‍ പ്രേക്ഷകരുടെ കണ്ണഞ്ചിപ്പിച്ചത് കന്നഡ സൂപ്പര്‍ താരം യഷിന്റെ രാവണവേഷമാണ്. പരമ്പരാഗത ലുക്കുകളില്‍നിന്ന് മാറി, നീളമുള്ള ഡ്രെഡ്ലോക്ക് ഹെയര്‍സ്‌റ്റൈലില്‍ തികച്ചും വ്യത്യസ്തവും ഗാംഭീര്യമുള്ളതുമായ ശൈലിയിലാണ് യഷ് അവതരിക്കുന്നത്. മൂന്നു ലോകങ്ങളെയും വിറപ്പിക്കുന്ന രാവണന്റെ മാസ് എന്‍ട്രി ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാകും.

'രാമായണ' ട്രെയിലറിൽ രാവണനായി യഷ്
'രാമായണ' ട്രെയിലറിൽ രാവണനായി യഷ് സ്ക്രീൻ​ഗ്രാബ്

ധര്‍മവും അധര്‍മവും തമ്മിലുള്ള പോരാട്ടം

രാവണന്റെ അഹങ്കാരവും അസുരഭരണവും അവതരിപ്പിച്ചാണ് ട്രെയിലറിന്റെ തുടക്കം. തുടര്‍ന്ന് ലോകത്തെ അധര്‍മത്തില്‍നിന്നു മോചിപ്പിക്കാന്‍ അവതരിക്കുന്ന ശ്രീരാമന്റെ ജനനവും, തുടര്‍ന്നുള്ള ധര്‍മസമരവുമാണ് ചിത്രത്തിന്റെ കാതല്‍ എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.

'രാമായണ' ട്രെയിലറിൽ നിന്ന് ശൂർപ്പണഖയായി രാകുൽ പ്രീത് സിങ്
'രാമായണ' ട്രെയിലറിൽ നിന്ന് ശൂർപ്പണഖയായി രാകുൽ പ്രീത് സിങ്സ്ക്രീൻ​ഗ്രാബ്

വമ്പന്‍ താരനിര

വന്‍ താരനിരയെത്തന്നെയാണ് ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ അണിനിരത്തിയിരിക്കുന്നത്. ശ്രീരാമനായി സാത്വിക ഭാവത്തില്‍ രണ്‍ബീര്‍ തിളങ്ങുന്നു. സായ് പല്ലവിയുടെ സീതാദേവി സൗമ്യസുന്ദര സാന്നിധ്യമാകുന്നു. ലക്ഷ്മണനായി ശ്രദ്ധേയമായ പ്രകടനമാണ് രവി ദുബെ നടത്തുന്നത്. രാമാനന്ദ് സാഗറിന്റെ പഴയ 'രാമായണം' പരമ്പരയില്‍ ശ്രീരാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ ചിത്രത്തില്‍ ദശരഥ മഹാരാജാവായി വേഷമിടുന്നു. കൈകേയിയായി ലാറ ദത്ത, ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിങ്, രാവണന്റെ അമ്മ കൈകസിയായി ശോഭന, വിദ്യുജിഹ്വനായി വിവേക് ഒബ്റോയ് എന്നിവരും വേഷമിടുന്നു.

'രാമായണ' ട്രെയിലറിൽ നിന്ന്
'രാമായണ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ആകാംക്ഷ ബാക്കി നിര്‍ത്തി സണ്ണി ഡിയോള്‍

പ്രധാന കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തിയെങ്കിലും, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹനുമാന്റെ വേഷത്തിലെത്തുന്ന സണ്ണി ഡിയോളിനെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഭരതന്‍, ശത്രുഘ്‌നന്‍, കൗസല്യ തുടങ്ങിയ കഥാപാത്രങ്ങളെയും ചിത്രത്തിന്റെ ആദ്യ ട്രെയിലറില്‍നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ട് വരും ഭാഗങ്ങള്‍ക്കായി വലിയൊരു സര്‍പ്രൈസ് കാത്തുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

'രാമായണ' ട്രെയിലറിൽ നിന്ന്
'രാമായണ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഹോളിവുഡിനോട് കിടപിടിക്കാൻ സിജിഐ-വിഎഫ്എക്‌സ്

ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളും പശ്ചാത്തലവും ലോകോത്തര നിലവാരത്തിലുള്ള വിഎഫ്എക്‌സ്, സിജിഐ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പുന:സൃഷ്ടിച്ചിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. അടുത്ത കാലത്തൊന്നും ഇന്ത്യന്‍ സിനിമ കാണാത്ത ദൃശ്യവിസ്മയം തന്നെയാകും ഇതെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നു.

'രാമായണ' ട്രെയിലറിൽ നിന്ന്
'രാമായണ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഇന്ത്യന്‍ സിനിമയിലെ ചരിത്ര ബജറ്റ്

രണ്ടു ഭാഗങ്ങളിലായി നിര്‍മിക്കുന്ന 'രാമായണ' ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ഏകദേശം 4,000 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഒന്നാം ഭാഗം ഈ ദീപാവലിക്ക് തിയേറ്ററുകളിലെത്തും. രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തും.

Pappappa
pappappa.com