'രാമായണ' എത്തി; നാളെ 'സീനും' 'മൂക്കുത്തി അമ്മനും' 'ഡിസ്കോ'യും

'രാമായണ'യുടെ പോസ്റ്റർ
'രാമായണ'യുടെ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

ഈയാഴ്ച വെള്ളിത്തിരയില്‍ 'രാമായണ' ഉള്‍പ്പെടെയുള്ള ബ്രഹ്‌മാണ്ഡ ചിത്രങ്ങളാണ് എത്തുന്നത്. നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങിയ 'രാമായണ' വ്യാഴാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തി.

Must Read
'രാവണൻ പൂർണമായും മോശക്കാരനല്ല': സായ് പല്ലവിയുടെ പരാമർശം ചർച്ചയാകുന്നു
'രാമായണ'യുടെ പോസ്റ്റർ

ഇതിഹാസകഥയെ ആധുനിക ദൃശ്യവിസ്മയത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപുര്‍ ശ്രീരാമനായും സായ് പല്ലവി സീതാദേവിയായും വേഷമിടുന്നു. യഷ് രാവണനായും, സണ്ണി ഡിയോള്‍ ഹനുമാനായും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീരാമന്റെ ആദ്യകാല ജീവിതവും സീതാ വിവാഹവും പതിനാല് വര്‍ഷത്തെ വനവാസവും സീതാപഹരണവുമൊക്കെയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ പ്രധാനമായും ദൃശ്യവത്കരിക്കുന്നത്.

'സീൻ' പോസ്റ്റർ
'സീൻ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം 'സീന്‍' നവംബര്‍ ആറിനു റിലീസ് ചെയ്യും. സൂര്യയും നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വ്യത്യസ്തനായ പോലീസുകാരന്റെയും അയാളുടെ കൂടെയുളളവരുടെയും ജീവിതത്തിലേക്ക് പുതിയൊരു ദൗത്യം എത്തുന്നതിലൂടെ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണുള്ളത്. യുവതാരം നസ്‌ലിനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

'മൂക്കുത്തി അമ്മന്‍ 2' മഹാശക്തി പോസ്റ്റർർ
'മൂക്കുത്തി അമ്മന്‍ 2' മഹാശക്തി പോസ്റ്റർഅറേഞ്ച്ഡ്

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന 'മൂക്കുത്തി അമ്മന്‍ 2-മഹാശക്തി' വെള്ളിത്തിരയിലേക്ക് എത്തുകയാണ്. നയന്‍താര ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം നവംബര്‍ ആറിനു തിയേറ്ററുകളിലെത്തും. വിദേശ ആക്രമണങ്ങളില്‍ നിന്ന് തന്റെ മകനെ രക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞ രാജ്ഞിയുടെയും, കുട്ടിയെ സംരക്ഷിക്കാന്‍ എത്തുന്ന മൂക്കുത്തി അമ്മന്റെയും പോരാട്ടവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

'ഡിസ്‌കോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ഡിസ്‌കോ' ഫസ്റ്റ് ലുക്ക് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന മലയാളം ചിത്രം 'ഡിസ്‌കോ'യും തിയേറ്ററുകളിലേക്കെത്തുന്നു. ആന്റണി വര്‍ഗീസ് പെപ്പെ, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ അവറാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നവംബര്‍ ആറിനാണ് റിലീസ്. വലിയ കൊള്ളയ്ക്കായി ഒത്തുകൂടുന്ന സംഘവും, പിന്നീട് വഴിമാറിപ്പോകുന്ന പ്ലാനുകളും പ്രതികാരവും അതിജീവനവുമൊക്കെയാണ് സിനിമയുടെ പ്രമേയം.