

'രാമായണ'യുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി നിര്‍മാതാക്കള്‍. തിയേറ്ററുകളില്‍ നിന്ന് ചിത്രത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലിലോ മറ്റ് ഉപകരണങ്ങളിലോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നിര്‍മാതാക്കള്‍ നിയമനടപടിയിലേക്കു നീങ്ങിയത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍, അനധികൃതമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ ഒപ്പം കോടതിയലക്ഷ്യ നടപടികള്‍ ഉള്‍പ്പെടെയുള്ളവ നേരിടേണ്ടി വരുമെന്നാണ് നിര്‍മാതാക്കളുടെ മുന്നറിയിപ്പ്.
രണ്‍ബീര്‍ കപുര്‍ ശ്രീരാമനായും, യാഷ് രാവണനായും, സായി പല്ലവി സീതാദേവിയായും എത്തുന്ന ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുന്നതിനിടയിലാണ് പൈറസിക്കെതിരെയുള്ള കര്‍ശന നടപടി. ഇതിനോടകം തന്നെ ഇത്തരം ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളവര്‍ അവ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും, അല്ലാത്തപക്ഷം മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ തന്നെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.