വി​വേ​ക് ഒ​ബ്‌​റോ​യ്-​രാം ഗോ​പാ​ൽ വ​ർ​മ ചി​ത്രം 'ര​ക്ത ച​രി​ത്ര' റീ റിലീസിന്

'രക്ത ചരിത്ര' പോസ്റ്റർ
'രക്ത ചരിത്ര' പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

ബി ടൗൺ സംവിധായകൻ രാം ​ഗോ​പാ​ൽ വ​ർ​മയുടെ രാ​ഷ്ട്രീ​യ ക്രൈം ​ത്രി​ല്ല​ർ ചി​ത്രം 'ര​ക്ത ച​രി​ത്ര' വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു. റീ​റി​ലീ​സ് തീ​യ​തി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ജൂ​ലായ് 17ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. വി​വേ​ക് ഒ​ബ്റോ​യി​യെ നാ​യ​ക​നാ​ക്കി 2010-ലാണ് ആർജിവി 'രക്ത ചരിത്ര' സംവിധാനം ചെയ്യുന്നത്.

Must Read
കാത്തിരിപ്പ് തീരുന്നു,റായയും 'ടിക്കറ്റും' റെഡി...'ടോക്സിക്' ഓ​ഗസ്റ്റ് 26ന് റിലീസ്
'രക്ത ചരിത്ര' പോസ്റ്റർ

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്ന പ​രി​താ​ല ര​വീ​ന്ദ്ര​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ചി​ത്ര​മാ​ണി​ത്. വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ പ്ര​ക​ട​നം ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച​വ​യി​ലൊ​ന്നാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. വിവേകിനൊപ്പം ബോളിവുഡിലെ തലമുതിർന്ന താരങ്ങളായ ശത്രുഘ്നൻ സിൻഹ, രാജ് ബബ്ബാർ, തമിഴ് സൂപ്പർതാരം സൂര്യ, അഭിമന്യു സിങ്, രാധിക ആപ്തെ, അജാസ് ഖാൻ, പ്രിയാമണി എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ്ഓഫീസിലും മികച്ച നേട്ടം കൈവരിച്ചിരുന്നു.

'രക്ത ചരിത്ര' പോസ്റ്റർ
'രക്ത ചരിത്ര' പോസ്റ്റർകടപ്പാട്-പ്രൈംവീഡിയോ

ഒ​രു​കാ​ല​ത്ത് ബോ​ക്‌​സ് ഓ​ഫീ​സി​ലും സി​നി​മാ​വൃ​ത്ത​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ച ചി​ത്ര​ത്തി​ന്‍റെ റീ ​റി​ലീ​സ് വാ​ർ​ത്ത സി​നി​മാ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും ആ​സ്പ​ദ​മാ​ക്കി​യു​ള്ള രാം ​ഗോ​പാ​ൽ വ​ർ​മ​യു​ടെ മേ​ക്കിം​ഗ് ശൈ​ലി വീ​ണ്ടും ബി​ഗ് സ്ക്രീ​നി​ൽ കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ഒ​രു​ങ്ങു​ന്ന​ത്.

Pappappa
pappappa.com