രക്തവും പ്രണയവും സംഗീതവും... വിശാൽ-ഷാഹിദ് മാജിക്കുമായി 'ഒ റോമിയോ' ട്രെയിലര്‍

'ഒ റോമിയോ' ട്രെയിലറിൽ നിന്ന്
'ഒ റോമിയോ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ബോളിവുഡിലെ ഹിറ്റ് കോമ്പോകളിലൊന്നായ വിശാല്‍ ഭരദ്വാജും ഷാഹിദ് കപുറും വീണ്ടും ഒന്നിക്കുന്ന 'ഒ റോമിയോ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മുംബൈയില്‍ നടന്ന ഗംഭീര ചടങ്ങിലായിരുന്നു ട്രെയിലര്‍ റിലീസ്. പ്രണയവും മാസ് ആക്ഷനും ഹൃദ്യമായ സംഗീതവും ഇഴചേര്‍ന്ന, ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നറാകും ചിത്രമെന്ന സൂചനയാണ് മൂന്ന് മിനിറ്റ് എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്നത്.

Must Read
പകയും പ്രതികാരവുമായി 'ഒ റോമിയോ'; ഷാഹിദ് കപുര്‍ തിരിച്ചെത്തുന്നു
'ഒ റോമിയോ' ട്രെയിലറിൽ നിന്ന്

ഷാഹിദിന്റെ വ്യത്യസ്തമായ ഗെറ്റപ്പും പ്രകടനവുമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ തൃപ്തി ദിമ്രി നായികയായി എത്തുന്ന ചിത്രത്തില്‍ വിക്രാന്ത് മാസി, നാന പടേക്കര്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. കാമിനെ, ഹൈദര്‍, രംഗൂണ്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വിശാല്‍ ഭരദ്വാജും ഷാഹിദും ഒന്നിക്കുന്നു എന്നത് സിനിമയുടെ പകിട്ട് വര്‍ധിപ്പിക്കുന്നു. വിശാല്‍ ഭരദ്വാജ് സിനിമകളുടെ പ്രത്യേകതയായ മനോഹരമായ സംഗീതം 'ഒ റോമിയോ'യിലും പ്രകടമാണ്. ചിത്രത്തിലെ 'ഹം തോ തേരേ ഹി ലിയേ തേ' എന്ന ഗാനം ഇതിനോടകം ആസ്വാദകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

'ഒ റോമിയോ' ട്രെയിലറിൽ നിന്ന്
'ഒ റോമിയോ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

അവിനാഷ് തിവാരി, തമന്ന ഭാട്ടിയ, ദിഷ പഠാനി, ഫരീദ ജലാല്‍ തുടങ്ങിയ ബോളിവുഡിലെ ശ്രദ്ധേയരായ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ്. പ്രണയദിനത്തോട് അനുബന്ധിച്ച്, ഫെബ്രുവരി 13ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക. വിശാല്‍ ഭരദ്വാജിന്റെ മാജിക്കല്‍ മേക്കിങ്ങും ഷാഹിദിന്റെ അഭിനയ മികവും ഒത്തുചേരുമ്പോള്‍ ബോക്‌സ് ഓഫീസില്‍ ചിത്രം വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണു വിലയിരുത്തല്‍

Related Stories

No stories found.
Pappappa
pappappa.com