ഇന്റിമേറ്റ് രം​ഗങ്ങൾക്ക് കത്രിക;മിർസാപുറിന് 'എ' സർട്ടിഫിക്കറ്റ്

'മി​ർ​സാ​പു​ർ: ദ് ​മൂ​വി' പോസ്റ്റർ
'മി​ർ​സാ​പു​ർ: ദ് ​മൂ​വി' പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

ആമസോൺ പ്രൈം വീഡിയോയിലെ പ്ര​ശ​സ്ത വെ​ബ് സീ​രീ​സി​ന്‍റെ സി​നി​മാ​വി​ഷ്കാ​ര​മാ​യ 'മി​ർ​സാ​പു​ർ: ദ് ​മൂ​വി'​ക്ക് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ 'എ' സ​ർ​ട്ടി​ഫി​ക്ക​റ്റ്. സി​നി​മ തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി രം​ഗ​ങ്ങ​ളി​ലും സം​ഭാ​ഷ​ണ​ങ്ങ​ളി​ലും സെ​ൻ​സ​ർ ബോ​ർ​ഡ് ചി​ല മാ​റ്റ​ങ്ങ​ളും നിർദേശിച്ചിട്ടുണ്ട്. ചിത്രത്തിലെ ഇന്‍റിമേറ്റ് സീനുകളിൽനിന്ന് 35 സെ​ക്കന്റ് ​വെട്ടി​മാ​റ്റി.

Must Read
സൈക്കോപാത്തായി അക്ഷയ്, 'ഒപ്പം' കാഴ്ചയില്ലാത്ത സെയ്ഫ്; 'ഹൈവാൻ' ട്രെയിലർ പുറത്ത്
'മി​ർ​സാ​പു​ർ: ദ് ​മൂ​വി' പോസ്റ്റർ

നാ​ലിട​ങ്ങ​ളി​ൽ മ്യൂ​ട്ട് ചെ​യ്യു​ക​യും ആ​റ് സ്ഥ​ല​ങ്ങ​ളി​ൽ അ​സ​ഭ്യ​വാ​ക്കു​ക​ൾ​ക്ക് പ​ക​രം മ​റ്റ് വാ​ക്കു​ക​ൾ മാ​റ്റി​ച്ചേ​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ചി​ല സം​ഭാ​ഷ​ണ​ങ്ങ​ളി​ലും ജാ​തി​പ​രാ​മ​ർ​ശ​മു​ള്ള വാ​ക്കു​ക​ളി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും സി​നി​മ​യി​ലെ അ​ക്ര​മ രം​ഗ​ങ്ങ​ളി​ലൊ​ന്നും ബോ​ർ​ഡ് വെ​ട്ടി​ച്ചു​രു​ക്ക​ലു​ക​ൾ വ​രു​ത്തി​യി​ട്ടി​ല്ല.

'മി​ർ​സാ​പു​ർ: ദ് ​മൂ​വി' പോസ്റ്റർ
'മി​ർ​സാ​പു​ർ: ദ് ​മൂ​വി' പോസ്റ്റർകടപ്പാട്-ഐഎംഡിബി

സെ​ൻ​സ​ർ ബോ​ർ​ഡിന്‍റെ റി​വൈ​സിങ് ക​മ്മി​റ്റി​യാ​ണ് ചി​ത്ര​ത്തി​ന് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ൽ​കി​യ​ത്. മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ ശേ​ഷം മൂന്നു മ​ണി​ക്കൂ​റും 17 മി​നി​റ്റും 19 സെ​ക്കന്റു​മാ​ണ് ചി​ത്ര​ത്തിന്‍റെ ആ​കെ ദൈ​ർ​ഘ്യം. അ​തേ​സ​മ​യം, ഈ ​മാ​റ്റ​ങ്ങ​ൾ സി​നി​മ​യു​ടെ കാ​ത​ലാ​യ ആ​സ്വാ​ദ​ന​ത്തെ​യോ ക​ഥാ​ഗ​തി​യെ​യോ ബാ​ധി​ക്കി​ല്ലെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

'മി​ർ​സാ​പു​ർ: ദ് ​മൂ​വി' പോസ്റ്റർ
'മി​ർ​സാ​പു​ർ: ദ് ​മൂ​വി' പോസ്റ്റർകടപ്പാട്-വിക്കിപ്പീഡിയ

ഗു​ർ​മീ​ത് സിങ് സം​വി​ധാ​നം ചെ​യ്ത് ഫ​ർ​ഹാ​ൻ അ​ക്ത​റും റി​തേ​ഷ് സി​ദ്ധ്വാ​നി​യും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന 'മി​ർ​സാ​പു​ർ: ദ് ​മൂ​വി' സെ​പ്റ്റം​ബ​ർ നാലിനാണ് തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത്. പ​ങ്ക​ജ് ത്രി​പാ​ഠി, അ​ലി ഫ​സ​ൽ, ദി​വ്യേ​ന്ദു, ജി​തേ​ന്ദ്ര കു​മാ​ർ, ശ്വേ​ത ത്രി​പാ​ഠി തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

Pappappa
pappappa.com