'ഖമനയി ഭരണകൂടം മിഡില്‍ ഈസ്റ്റിലെ കാന്‍സര്‍': തുറന്നടിച്ച് ഇറാന്‍ നടി മന്ദാന കരിമി

'ഖമനയി ഭരണകൂടം മിഡില്‍ ഈസ്റ്റിലെ കാന്‍സര്‍': തുറന്നടിച്ച് ഇറാന്‍ നടി മന്ദാന കരിമി
Published on

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുമ്പോള്‍, ജന്മനാട്ടിലെ ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി മന്ദാന കരിമി. ഇറാനില്‍ ജനിച്ച് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ മന്ദാന, പതിറ്റാണ്ടുകളായി ഇറാനിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വികാരാധീനയായി സംസാരിച്ചു.

Must Read
ആരായിരുന്നു മുംബൈയെ വിറപ്പിച്ച ഹുസൈന്‍ ഉസ്താര?'ഒ റോമിയോ' ആ കഥയോ
'ഖമനയി ഭരണകൂടം മിഡില്‍ ഈസ്റ്റിലെ കാന്‍സര്‍': തുറന്നടിച്ച് ഇറാന്‍ നടി മന്ദാന കരിമി

വര്‍ഷങ്ങളായി ഇറാനിലെ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ പോരാടുകയാണ്. ആയിരക്കണക്കിന് അമ്മമാരെയും കുട്ടികളെയും യുവാക്കളെയും തങ്ങള്‍ക്കു നഷ്ടപ്പെട്ടു. 'ആരും മരണത്തെ ആഘോഷിക്കില്ല. പക്ഷേ ഖമനയി ഭരണകൂടം ഞങ്ങളോട് ചെയ്തത് അത്രമേല്‍ ഭീകരമാണ്. മിഡില്‍ ഈസ്റ്റിലെ കാന്‍സറാണ് ഖനമയി ഭരണം. കഴിഞ്ഞ 48 വര്‍ഷമായി ഞങ്ങള്‍ ഇതിനെതിരെ പോരാടുകയാണ്'- മന്ദാന തുറന്നുപറഞ്ഞു.

ജനുവരിയില്‍ നടന്ന കൂട്ടക്കൊലകള്‍ക്ക് ശേഷം ഇറാനിലെ ജനങ്ങള്‍ തങ്ങളുടെ തന്നെ ആളുകളുടെ മരണം ആഘോഷിക്കേണ്ടി വരുന്ന സാഹചര്യം അത്രമേല്‍ ഗതികേടുകൊണ്ടാണെന്നും മന്ദാന കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഇറാന്‍ ഭരണകൂടത്തിന് അനുകൂലമായി നടക്കുന്ന പ്രതിഷേധങ്ങളില്‍ താരം വലിയ നിരാശ രേഖപ്പെടുത്തി. 'ഇറാന്‍ ഭരണകൂടത്തെ പിന്തുണച്ച് നടക്കുന്ന പ്രതിഷേധങ്ങള്‍ കാണുമ്പോള്‍ എന്റെ ഹൃദയം തകരുന്നു. രണ്ടാഴ്ച മുമ്പ് എന്റെ നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ എനിക്ക് ലഭിച്ചില്ല-' മന്ദാന പറഞ്ഞു.

ബോളിവുഡില്‍ ശ്രദ്ധേയമായ സാന്നിധ്യമായ മന്ദാന കരിമി 'റോയ്' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 'ഭാഗ് ജോണി', 'മേം ഔര്‍ ചാര്‍ലി', 'ക്യാ കൂള്‍ ഹേം ഹം 3' തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ബിഗ് ബോസ് സീസണ്‍ 9, ലോക്ക്-അപ്പ് തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയും താരം ആരാധകര്‍ക്ക് പ്രിയങ്കരിയായി. പ്രശസ്ത പരമ്പരയായ 'ഇഷ്‌ക്ബാസിലും' മന്ദാന ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

Related Stories

No stories found.
Pappappa
pappappa.com