'അച്ചടക്കത്തിന്റെയും കരുത്തിന്റെയും പ്രതീകം': മാധുരിയെക്കുറിച്ച് ഭർത്താവ് ഡോ.ശ്രീറാം

മാധുരി ദീക്ഷിതും ഭർത്താവ് ഡോ.ശ്രീറാമും
മാധുരി ദീക്ഷിതും ഭർത്താവ് ഡോ.ശ്രീറാമുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on: 

സ്വന്തം ജീവിതത്തില്‍ അച്ചടക്കവും ദയയും ശക്തമായ മൂല്യങ്ങളും കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് ഭാര്യയും നടിയുമായ മാധുരി ദീക്ഷിതിനാണെന്ന് ഡോ. ശ്രീറാം. താരത്തിളക്കത്തിനപ്പുറമുള്ള മാധുരിയുടെ വ്യക്തിത്വത്തെ താന്‍ അത്രത്തോളം ആരാധിക്കുന്നുണ്ടെന്നും ശ്രീറാം തുറന്നുപറഞ്ഞു.

Must Read
'ഇന്ത്യയിലേക്ക് മടങ്ങുന്നത് ഏറ്റവും മികച്ച തീരുമാനമാകുമെന്ന് ഞങ്ങൾ വിശ്വസിച്ചു'
മാധുരി ദീക്ഷിതും ഭർത്താവ് ഡോ.ശ്രീറാമും

27 വര്‍ഷം പിന്നിട്ട ദാമ്പത്യജീവിതത്തെക്കുറിച്ച് സംസാരിക്കവെ, മാധുരിയുടെ ജീവിതവീക്ഷണവും മറ്റുള്ളവരോടുള്ള പെരുമാറ്റവും വര്‍ഷങ്ങളായി തന്നില്‍ ചെലുത്തിയ സ്വാധീനം അദ്ദേഹം വിവരിച്ചു. തന്റെ ഏറ്റവും പുതിയ പുസ്തകമായ '21 ഡെയ്സ് ടു ഗുഡ് ഹെല്‍ത്ത്' രൂപപ്പെടുത്തുന്നതില്‍ ഭാര്യക്കും മക്കളായ അരിനും റയാനും വഹിച്ച പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

മാധുരി ദീക്ഷിതും ഭർത്താവ് ഡോ.ശ്രീറാമും
മാധുരി ദീക്ഷിതും ഭർത്താവ് ഡോ.ശ്രീറാമുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

അന്താരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍, മികച്ച കരിയര്‍ ഉണ്ടായിരുന്നിട്ടും എളിമയോടെ നില്‍ക്കുന്ന വ്യക്തിയാണ് മാധുരിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തന്റെ ഭാര്യ അച്ചടക്കത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്. വലിയ നേട്ടങ്ങള്‍ കൈവരിച്ചവരാണെങ്കിലും കഷ്ടപ്പാടുകളിലൂടെ വളര്‍ന്നുവന്നവരായതുകൊണ്ട് നേട്ടങ്ങള്‍ തലയ്ക്ക് പിടിക്കാതെ വിനയത്തോടെ പെരുമാറുന്നവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാകുമ്പോള്‍ അര്‍ഥവത്തായ കാര്യങ്ങള്‍ക്കു കൂടുതല്‍ വില നല്‍കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധുരി ദീക്ഷിതും ഭർത്താവ് ഡോ.ശ്രീറാമും
മാധുരി ദീക്ഷിതും ഭർത്താവ് ഡോ.ശ്രീറാമുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

ജീവിതത്തോടുള്ള സമാനമായ കാഴ്ചപ്പാടുകള്‍ പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ ബന്ധം കെട്ടിപ്പടുക്കാന്‍ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി. ക്യാമറയ്ക്ക് മുന്നിലെന്നപോലെ ക്യാമറയ്ക്ക് പിന്നിലും മാധുരി മറ്റുള്ളവരോട് കാണിക്കുന്ന പെരുമാറ്റം ഒന്നുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദയയും വിനയവുമുള്ള വ്യക്തിയാണ് മാധുരി.

മാധുരി ദീക്ഷിതും ഭർത്താവ് ഡോ.ശ്രീറാമും
മാധുരി ദീക്ഷിതും ഭർത്താവ് ഡോ.ശ്രീറാമുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

ബോളിവുഡിലെ വലിയ താരമായി മാധുരി തിളങ്ങിയിരുന്ന 1999-ലാണ് ഇരുവരും അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയയില്‍ വിവാഹിതരായത്. വിവാഹശേഷം പുതിയ ജീവിതം ആരംഭിക്കുന്നതിനായി മാധുരി അമേരിക്കയിലേക്ക് താമസം മാറി. 2003-ല്‍ മൂത്തമകന്‍ അരിനും 2005-ല്‍ ഇളയമകന്‍ റയാനും ജനിച്ചു. തുടര്‍ന്ന് 2011-ല്‍ കുടുംബം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും, നീണ്ട ഇടവേളയ്ക്ക് ശേഷം മാധുരി പതിയെ സിനിമയിലേക്കും ടെലിവിഷനിലേക്കും തിരികെ വരികയും ചെയ്തു.