ഹൃത്വിക് 500 കോടി ചോദിച്ചെന്ന വാർത്തയുടെ സത്യമെന്ത്? രാകേഷ് റോഷൻ വെളിപ്പെടുത്തുന്നു

1.'ക്രിഷി'ൽ ഹൃത്വിക് റോഷൻ 2. രാകേഷ് റോഷൻ
1.'ക്രിഷി'ൽ ഹൃത്വിക് റോഷൻ 2. രാകേഷ് റോഷൻകടപ്പാട്-ഫേസ്ബുക്ക്
Published on

ബോളിവുഡിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയായ 'ക്രിഷ്' പരമ്പരയിലെ നാലാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ചിത്രം പ്രഖ്യാപിച്ച് നാളുകളേറെയായിട്ടും മറ്റ് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവരാത്തത് പലവിധ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസും ഹൃത്വിക് റോഷനും തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടെന്നും, ഹൃത്വിക് 500 കോടി രൂപ ആവശ്യപ്പെട്ടതിനാലാണ് സിനിമ വൈകുന്നതെന്നുമായിരുന്നു പ്രധാന പ്രചരണം. ഇപ്പോഴിതാ ഈ ഗോസിപ്പുകളെയെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹൃത്വിക് റോഷന്റെ പിതാവും സംവിധായകനുമായ രാകേഷ് റോഷന്‍.

Must Read
ഹൃതിക് റോഷന്റെ വെബ്‌സീരീസില്‍ പാര്‍വതി തിരുവോത്ത് നായിക
1.'ക്രിഷി'ൽ ഹൃത്വിക് റോഷൻ 2. രാകേഷ് റോഷൻ

മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ക്രിഷ് നാലാം ഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു വലിയ ജനവിഭാഗത്തെ തൃപ്തിപ്പെടുത്തുന്ന നല്ലൊരു സിനിമ ചെയ്യണമെങ്കില്‍ സമയമെടുക്കും. മുന്‍പുള്ള ക്രിഷ് സിനിമകള്‍ക്കായി ഞാനും ഒരുപാട് സമയമെടുത്തിട്ടുണ്ട്'-രാകേഷ് റോഷന്‍ വ്യക്തമാക്കി.

രാകേഷ് റോഷനും ഹൃത്വിക് റോഷനും. പഴയകാല ചിത്രം
രാകേഷ് റോഷനും ഹൃത്വിക് റോഷനും. പഴയകാല ചിത്രംകടപ്പാട്-ഫേസ്ബുക്ക്

500 കോടി ബജറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വെറും കള്ളക്കഥകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഹൃത്വിക് റോഷന്‍ സ്വന്തമായി പ്രൊഡക്ഷന്‍ ബാനര്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തിരക്കുകളുമായി തിരക്കിലായതാണ് സിനിമ നീണ്ടുപോകാന്‍ കാരണം. യാഷ് രാജ് ഫിലിംസ് മേധാവി ആദിത്യ ചോപ്രയും ഹൃത്വികും താനും തമ്മില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും, എല്ലാവരും ഒരു ടീമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്നും രാകേഷ് റോഷന്‍ വെളിപ്പെടുത്തി.

Pappappa
pappappa.com