'പ്രളയ'ത്തിൽ മുങ്ങി കല്യാണി!;ഇത്തവണ ഓണവും സദ്യയും ഓണക്കോടിയുമില്ല

കല്യാണി പ്രിയദർശൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രം
കല്യാണി പ്രിയദർശൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രം
Published on

ബോളിവുഡ് താരം രൺവീർ സിങ്ങിനെ നായകനാക്കി ഒരുങ്ങുന്ന 'പ്രളയ്' എന്ന ചിത്രത്തിന്‍റെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ച് നടി കല്യാണി പ്രിയദർശൻ. കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. മുംബൈയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിനായി ഇത്തവണത്തെ ഓണം മാറ്റിവെക്കേണ്ടി വന്നതായി താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

Must Read
വിബിംൾഡൺ പുൽമേട്ടിൽ കല്യാണിയും ശ്രീലീലയും;​ലോകത്തിന്റെ ശ്രദ്ധകവർന്ന് ചിത്രങ്ങൾ
കല്യാണി പ്രിയദർശൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രം

കുടുംബത്തോടൊപ്പമുള്ള സദ്യയും ഓണക്കോടി അണിഞ്ഞുള്ള ചിത്രങ്ങളും ഇല്ലാതെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു എന്നാണ് കല്യാണി കുറിച്ചത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും തിരക്കഥയുടെ ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

'ഈ ഓണക്കാലത്ത് മുംബൈയിൽ ‘പ്രളയ്’യുടെ തിരക്കിൽ പൂർണമായും മുഴുകിയിരിക്കുകയാണ്. അതുകൊണ്ട് കുടുംബത്തോടൊപ്പമുള്ള ഓണസദ്യയില്ല, ഭംഗിയുള്ള വെള്ള സാരിയുടുത്തുള്ള ചിത്രങ്ങളില്ല, ആഘോഷത്തിന്റെ പോസ്റ്റുകളുമില്ല. പകരം, കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പകർത്തിയ, യാദൃച്ഛികമായ ചില കാര്യങ്ങൾ ചൊരിഞ്ഞിടുന്നു. നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ സന്തോഷമുള്ള ഒരു ഓണം ആയിരുന്നെന്ന് പ്രതീക്ഷിക്കുന്നു'-ചിത്രങ്ങൾക്കൊപ്പം കല്യാണി കുറിച്ചു.

കല്യാണി പ്രിയദർശൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രം
കല്യാണി പ്രിയദർശൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രം

'അപ്പോക്കലിപ്റ്റിക് ത്രില്ലർ' വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന ജയ് മേത്തയും വിശാൽ കപുറും ചേർന്നാണ്. മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ ലോകം വൻ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോൾ അതിജീവനത്തിനായി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. രൺവീർ സിങ്ങിന്‍റെ നിർമാണ പങ്കാളിത്തത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

2025-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ 'ലോക:' എന്ന ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദർശൻ ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്.

Pappappa
pappappa.com