വിവാഹം കാലഹരണപ്പെട്ടു, ചെറുമകള്‍ നവ്യ വിവാഹം ആഗ്രഹിക്കുന്നില്ല- ജയ ബച്ചന്‍

അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ചെറുമകൾ നവ്യ നവേലി നന്ദ
നവ്യ നവേലി നന്ദഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on

വിവാഹത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞ് ബോളിവുഡ് നടിയും ഇതിഹാസനടന്‍ അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയാ ബച്ചന്‍. മുംബൈയിൽ വി വിമന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായി സംസാരിക്കുമ്പോഴാണ് ജയ ധീരമായ അഭിപ്രായപ്രകടനം നടത്തിയത്. തന്റെ 27കാരിയായ കൊച്ചുമകള്‍ നവ്യ നവേലി നന്ദ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയ തുറന്നുപറഞ്ഞു.

Must Read
'ജീവിതമെന്ന വാഹനം ഓടിക്കുമ്പോള്‍ ബ്രേക്കുകളുണ്ടാകാം'; വാര്‍ധക്യത്തെക്കുറിച്ച് അമിതാഭ് ബച്ചന്‍
അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ചെറുമകൾ നവ്യ നവേലി നന്ദ

വിവാഹം കാലഹരണപ്പെട്ട ആചാരമാണോ എന്ന ബര്‍ഖയുടെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു അവരുടെ മറുപടി. ' ഇപ്പോള്‍ ഞാന്‍ ഒരു മുത്തശ്ശിയാണ്. ചെറുമകള്‍ നവ്യക്ക് 28 വയസ് തികയുകയാണ്. കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്നു പറയാന്‍ എനിക്ക് പ്രായമുണ്ട്. കാര്യങ്ങള്‍ വളരെയധികം മാറി, ഇന്നു ചെറിയ കുട്ടികള്‍ വളരെ സ്മാര്‍ട്ടാണ്, അവര്‍ നിങ്ങളെ മറികടക്കും...'-ജയ പറഞ്ഞതിങ്ങനെ.

വിവാഹത്തിന്റെ നിയമസാധുതയുടെ അടിസ്ഥാനത്തിലല്ല, ദമ്പതിമാരുടെ ജീവിതം വിലയിരുത്തേണ്ടത്. ജീവിതം ആസ്വദിക്കാനും സന്തോഷിക്കാനുമുള്ളതാണെന്നും മുതിര്‍ന്ന ജയ ബച്ചൻ കൂട്ടിച്ചേര്‍ത്തു. അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകൾ ശ്വേതബച്ചന്റെ മകളാണ് ഓൺട്രപ്രണർ കൂടിയായ നവ്യ.

ജയ ബച്ചൻ,ശ്വേത ബച്ചൻ,അഭിഷേക് ബച്ചൻ എന്നിവർക്കൊപ്പം നവ്യ നവേലി നന്ദ
ജയ ബച്ചൻ,ശ്വേത ബച്ചൻ,അഭിഷേക് ബച്ചൻ എന്നിവർക്കൊപ്പം നവ്യ നവേലി നന്ദ ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം

ബര്‍ഖയുമായുള്ള സംഭാഷണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായും ജയ ചില കാര്യങ്ങള്‍ തുറന്നടിച്ചു. പപ്പരാസികളുമായി തനിക്കു യാതൊരുവിധ ബന്ധമില്ലെന്ന് അവര്‍ പറഞ്ഞു. വമിഖ ഗബ്ബി, സിദ്ധാന്ത് ചതുര്‍ വേദി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ദില്‍ കാ ദര്‍വാസ ഖോല്‍ ന ഡാര്‍ലിങ്' എന്ന ചിത്രത്തിലാണ് ജയ അഭിനയിക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com