2025-ല്‍ ഇന്ത്യയിലെ കളക്ഷൻ റെക്കോഡുകൾ, മലയാളത്തിന് അഭിമാനിക്കാന്‍ 'ലോക:'

'ലോക' പോസ്റ്റർ
'ലോക' പോസ്റ്റർഅറേഞ്ച്ഡ്
Published on

2025 മലയാളസിനിമയ്ക്കും അഭിമാനവര്‍ഷമാണ്. ചലച്ചിത്രാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന വലിയ സിനിമകള്‍ നിരാശപ്പെടുത്തിയപ്പോള്‍, അപ്രതീക്ഷിത ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും പിറന്ന വര്‍ഷമായി 2025. ഈ വർഷം ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായ ധുരന്ധര്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

Must Read
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി മൂന്നാംമാസത്തിലും സഹസ്രകോടി തിളക്കം
'ലോക' പോസ്റ്റർ

ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 1,128.65 കോടിയിലേറെ നേടിയ, രണ്‍വീര്‍ സിങ്ങും അക്ഷയ് ഖന്നയും കേന്ദ്രകഥാപാത്രങ്ങളായ ധുരന്ധര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി. ആദ്യത്യ ധര്‍ ആണ് ധുരന്ധറിന്റെ സംവിധാനം. തൊട്ടുപിന്നാലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ഋഷഭ് ഷെട്ടിയുടെ കാന്താരയാണ്. 900 കോടിയാണ് ചിത്രം നേടിയത്. ബോളിവുഡ് ചിത്രമായ ഛാവ ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 809 കോടിയാണ് നേടിയത്.

'ധുരന്ധറി'ൽ നിന്ന്
'ധുരന്ധറി'ൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

ധുരന്ധറിനെ കൂടാതെ, പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മിച്ച ചിത്രമായ സയാര നാലാം സ്ഥാനത്തെത്തി. 579 കോടി രൂപയാണ് നേടിയത്. 2026-ല്‍ റിലീസ് ചെയ്യാന്‍ പോകുന്നത് വമ്പന്‍ ചിത്രങ്ങളാണ്. രാമായണം: ഭാഗം ഒന്ന്,ധുരന്ധര്‍ 2,ബോര്‍ഡര്‍ 2,കിങ്, ദൃശ്യം3 (ഹിന്ദി, മലയാളം), ഫൗസി തുടങ്ങിയവ ഉള്‍പ്പെടുന്നു.

2025-ല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഇവയാണ് (ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ മാത്രമാണ് താഴെ കൊടുക്കുന്നത്):

  • ധുരന്ധര്‍- 815.00 കോടി

  • കാന്താര: അധ്യായം 1- 701.25 കോടി

  • ഛാവ- 689.00 കോടി

  • സയാര- 393.00 കോടി

  • കൂലി- 323.00 കോടി

  • വാര്‍ 2- 287.00 കോടി

  • മഹാവതാര്‍ നരസിംഹ- 268.00 കോടി രൂപ

  • ഒജി- 219.00 കോടി

  • സിതാരെ സമീന്‍ പര്‍- 199.00 കോടി

  • ലോക അധ്യായം 1 -183.00 കോടി

  • എല്‍2: എമ്പുരാന്‍-120.75 കോടി

  • ഡ്രാഗണ്‍- 114.50 കോടി.

Related Stories

No stories found.
Pappappa
pappappa.com