പ്രിയദർശൻ- അക്ഷയ് കുമാർ- സെയ്ഫ് അലി ഖാൻ ചിത്രം 'ഹൈവാൻ' സെപ്റ്റംബർ 11 ന്

'ഹൈവാന്റെ' കൊച്ചിയിലെ സെറ്റിൽ പ്രിയദർശനൊപ്പം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും
'ഹൈവാന്റെ' കൊച്ചിയിലെ സെറ്റിൽ പ്രിയദർശനൊപ്പം അക്ഷയ് കുമാറും സെയ്ഫ് അലിഖാനുംഫോട്ടോ-അറേഞ്ച്ഡ്
Published on

അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന 'ഹൈവാൻ' റിലീസ് തീയതി പുറത്ത്. 2026 സെപ്റ്റംബർ 11 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

Must Read
'ഹൈവാന്‍' സെറ്റിൽ മോഹൻലാൽ,'ഒപ്പ'ത്തിലെ ജയരാമനെപ്പോലെ തന്നെ!
'ഹൈവാന്റെ' കൊച്ചിയിലെ സെറ്റിൽ പ്രിയദർശനൊപ്പം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും

ബോളിവുഡിലെ വമ്പൻ താരങ്ങളായ അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവർ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ എന്നിവരും ഈ പ്രിയദർശൻ ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രീകരണം ആരംഭിച്ച 'ഹൈവാൻ', കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്. വമ്പൻ സസ്‌പെൻസും ഡ്രാമയും കോർത്തിണക്കിയാണ് പ്രിയദർശൻ ഈ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ഒരുക്കുന്നത്. അക്ഷയ് കുമാറിനൊപ്പം ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ബോളിവുഡിൽ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒന്നിക്കുന്നത്.

'ഹൈവാന്‍' സെറ്റിൽ പ്രിയദർശനും സെയ്ഫ് അലിഖാനുമൊപ്പം മോഹൻലാൽ
'ഹൈവാന്‍' സെറ്റിൽ പ്രിയദർശനും സെയ്ഫ് അലിഖാനുമൊപ്പം മോഹൻലാൽഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നായ 'ഒപ്പം' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ഹൈവാൻ എന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. നേരത്തെ ഹൈവാന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍, മോഹന്‍ലാല്‍ ചിത്രത്തില്‍ സര്‍പ്രൈസ് റോളില്‍ പ്രത്യക്ഷപ്പെടുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

സാബു സിറിൾ ആണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ, സാബു സിറിൾ എന്നീ 4 ദേശീയ പുരസ്കാര ജേതാക്കൾ ഒന്നിക്കുന്നു എന്നതും ഹൈവാന്റെ ഹൈലൈറ്റ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. 2026 ഇൽ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന തീയേറ്റർ അനുഭവങ്ങളിൽ ഒന്ന് കൂടിയാണ് 'ഹൈവാൻ'. ഈ വർഷം പുറത്തു വന്ന മറ്റൊരു പ്രിയദർശൻ - അക്ഷയ് കുമാർ ചിത്രമായ 'ഭൂത് ബംഗ്ലാ' ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. അത് കൊണ്ട് തന്നെ ഇവർ വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന നിലയിൽ കൂടി വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ 'ഹൈവാൻ' കാത്തിരിക്കുന്നത്.

വെങ്കട് കെ.നാരായണ,ശൈലജ ദേശായി ഫെൻ
വെങ്കട് കെ.നാരായണ,ശൈലജ ദേശായി ഫെൻഫോട്ടോ-അറേഞ്ച്ഡ്

'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്ത മലയാള ചിത്രം 'ബാലൻ' നിർമ്മിച്ചതും കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവർ ചേർന്നാണ്. ഇവർ രണ്ടും പേരും ചേർന്ന് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹൈവാൻ'. തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ 'ജനനായകൻ', ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ 'ടോക്സിക്' എന്നിവ നിർമ്മിച്ചതും കെവിഎൻ പ്രൊഡക്ഷൻസ് ആണ്. പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Pappappa
pappappa.com