ഞെട്ടിക്കാന്‍ അക്ഷയ്-സെയ്ഫ്-പ്രിയദര്‍ശന്‍; 'ഹൈവാന്‍' പുതിയ പോസ്റ്ററുകള്‍ പുറത്ത്

'ഹൈവാന്‍' പോസ്റ്റർ
'ഹൈവാന്‍' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

വര്‍ഷങ്ങള്‍ക്കുശേഷം ബോളിവുഡ് സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും. സംവിധാനത്തില്‍ മാജിക് തീര്‍ക്കുന്ന പ്രിയദര്‍ശന്‍ കൂടി എത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.

ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ഹൈവാന്‍'ന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ടീസര്‍ റിലീസിന് മുന്നോടിയായി എത്തിയ പോസ്റ്ററുകള്‍ പ്രേക്ഷകരില്‍ വലിയ കൗതുകവും ഭീതിയുമാണ് ഉണര്‍ത്തുന്നത്.

Must Read
'ഹൈവാന്‍' സെറ്റിൽ മോഹൻലാൽ,'ഒപ്പ'ത്തിലെ ജയരാമനെപ്പോലെ തന്നെ!
'ഹൈവാന്‍' പോസ്റ്റർ

പൊടിപടലങ്ങള്‍ നിറഞ്ഞ ഗ്ലാസിന് പിന്നിലൂടെ നോക്കുന്ന ഇരുതാരങ്ങളുടെയും ഭാവങ്ങളാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. കൈയില്‍ മൂര്‍ച്ചയേറിയ കത്തിയും ക്രൂരമായ ഭാവവുമായി അക്ഷയ് കുമാര്‍ നില്‍ക്കുമ്പോള്‍, എന്തോ വലിയ അപകടം മണത്തറിഞ്ഞതുപോലെയുള്ള ഭയവും ആശങ്കയും നിറഞ്ഞ മുഖവുമായാണ് സെയ്ഫ് അലി ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. 2008-ല്‍ പുറത്തിറങ്ങിയ 'തഷാന്‍' എന്ന ചിത്രത്തിനുശേഷം നീണ്ട 18 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

'ഹൈവാന്‍' പോസ്റ്റർ
'ഹൈവാന്‍' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

2016-ല്‍ മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്ത് മെഗാ ഹിറ്റ് ആയ 'ഒപ്പം' എന്ന ചിത്രത്തിന്റെ ഹിന്ദി പുനരാവിഷ്‌കാരമാണ് 'ഹൈവാന്‍'. മോഹന്‍ലാല്‍ അനശ്വരമാക്കിയ കാഴ്ചപരിമിതിയുള്ള വ്യക്തിയുടെ വേഷത്തിലാണ് സെയ്ഫ് അലി ഖാന്‍ എത്തുന്നത്. അക്ഷയ് കുമാര്‍ പേടിപ്പെടുത്തുന്ന വില്ലനാകുന്നു. ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കാഴ്ചപരിമിതിയുള്ള സംഗീത അധ്യാപകനും, ക്രൂരനായ വില്ലനും തമ്മിലുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്.

'ഒപ്പം' ഹിന്ദി റീമേക്കായ 'ഹൈവാന്‍' സെറ്റിൽ പ്രിയദർശനും സെയ്ഫ് അലിഖാനുമൊപ്പം മോഹൻലാൽ
'ഹൈവാന്‍' സെറ്റിൽ പ്രിയദർശനും സെയ്ഫ് അലിഖാനുമൊപ്പം മോഹൻലാൽഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

ഇതിഹാസ താരം മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തും എന്ന വിവരവും സംവിധായകന്‍ പ്രിയദര്‍ശന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സയാമി ഖേര്‍, സ്രിയ പില്‍ഗാവ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡില്‍ വലിയൊരു ബോക്‌സ് ഓഫീസ് തരംഗം സൃഷ്ടിക്കാന്‍ ഉറച്ചെത്തുന്ന 'ഹൈവാന്‍' സെപ്റ്റംബര്‍ 11-ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Pappappa
pappappa.com