കൊൽക്കത്തയിൽ നിന്നൊരു പ്രണയകഥ; കേരളത്തിന്റെ മലയോരത്ത് 'ഗുഡ് ബൈ മൗണ്ടൻ'

'ഗുഡ് ബൈ മൗണ്ടൻ'പോസ്റ്റർ
'ഗുഡ് ബൈ മൗണ്ടൻ'പോസ്റ്റർഅറേഞ്ച്ഡ്
Published on

ഡബ്ല്യുഎം മൂവീസിന്റെ ബാനറിൽ എൻ.കെ.മുഹമ്മദ് നിർമിച്ച് ഇന്ദ്രാസിസ് ആചാര്യ രചനയും, സംവിധാനവും നിർവഹിക്കുന്ന 'ഗുഡ് ബൈ മൗണ്ടൻ' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. ഹിന്ദി, ബംഗാളി, ഭോജ്പുരി എന്നീ ഭാഷകളാണ് ചിത്രം പുറത്തിറങ്ങുന്നത്.

കൽക്കട്ടയിലും കേരളത്തിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ പ്രമേയം പ്രണയമാണ്. നായകൻ റിട്ടയർമെന്റിനു ശേഷം കേരളത്തിൽ ഒരു മലയോര എസ്റ്റേറ്റ് വാങ്ങി അവിടെയുള്ള തോട്ടം തൊഴിലാളികൾക്കിടയിൽ ജീവിച്ചു പോകുന്നു. അവർക്ക് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സഹായവും നല്കിത്തുടങ്ങി. അയാളുടെ പ്രണയിനി ഇരുപത് വർഷത്തിന് ശേഷം കൊൽക്കത്തയിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിനുശേഷമുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്.

ഋതുപർണ സെൻ ഗുപ്ത, ഇന്ദ്രനിൽ സെൻഗുപ്ത, അനിർബാൻ ഭട്ടാചാര്യ, അനന്യ സെൻ​ഗുപ്ത തുടങ്ങിയവർക്കൊപ്പം യുവ താരങ്ങളും അഭിനയിക്കുന്നു. ക്യാമറ- ശാന്ദ്രു, സം​ഗീതം- രൻജോയ് ഭട്ടാചാര്യ,എഡിറ്റർ ലുപ്തക്ക്‌ ചാറ്റർജീ,നിർമാണ നിയന്ത്രണം റിയാസ് വയനാട്.ചിത്രം ജൂലായ് 25ന് തിയേറ്ററുകളിലെത്തും.

'ഗുഡ് ബൈ മൗണ്ടന്റെ' ട്രെയിലർ പ്രകാശനച്ചടങ്ങിൽ നിന്ന്
'ഗുഡ് ബൈ മൗണ്ടന്റെ' ട്രെയിലർ പ്രകാശനച്ചടങ്ങിൽ നിന്ന് ഫോട്ടോ-അറേഞ്ച്ഡ്

ചിത്രത്തിന്റെ ട്രെയിലർ കൊൽക്കത്തയിൽ വെച്ച് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് റിലീസ് ചെയ്തു. എൻ കെ മുഹമ്മദ്‌ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഗുഡ് ബൈ മൗണ്ടൻ. ഡബ്ല്യുഎം മൂവീസിന്റെ പ്രൊഡക്ഷൻ നമ്പർ:3 മൾട്ടി സ്റ്റാർ പാൻ ഇന്ത്യൻ ചിത്രവും 2025ൽ റിലീസിനായി അണിയറയിൽ ഒരുങ്ങുകയാണ്.

ഓഫീസ് നിർവഹണം-രാജു, സുന്ദരൻ, രാധ. ഓഡിയോ റൈറ്റ്‌സ് എസ് വി എഫ് മ്യൂസിക് ചാനലിനാണ്. പിആർഒ- എം.കെ ഷെജിൻ.

Related Stories

No stories found.
Pappappa
pappappa.com