
ഡോണ്‍ 3-യെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഇളക്കിമറിക്കുകയാണ്. ഫര്‍ഹാന്‍ അക്തറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഡോണ്‍ 3-യില്‍ ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇതിഹാസതാരങ്ങളായ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും രണ്‍വീര്‍ സിങ്ങും ഒന്നിക്കുന്നുവെന്ന വാര്‍ത്തകളാണ് ചലച്ചിത്രലോകത്തും ആരാധകരിലും ആഘോഷമായി മാറിയത്.
മൂന്നാം ഭാഗത്തില്‍ രണ്‍വീര്‍ സിങ് ആണ് കേന്ദ്രകഥാപാത്രമാകുന്നത്. കിയാര അദ്വാനിയും വിക്രാന്ത് മാസിയും ചിത്രത്തില്‍നിന്നു പിന്മാറിയതും കൃതി സനോണ്‍ നായികയായി എത്തിയതും വലിയ അഭ്യൂഹങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു. 1978ല്‍ പുറത്തിറങ്ങിയ 'ഡോണ്‍' എന്ന ചിത്രത്തില്‍ അഭിനയിച്ച അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തറിന്റെ 'ഡോണ്‍' (2006), 'ഡോണ്‍ 2' (2011) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഷാരൂഖ് ഖാന്‍ എന്നിവര്‍ രണ്‍വീര്‍ നയിക്കുന്ന 'ഡോണ്‍ 3' യുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. ബച്ചനും ഷാരൂഖും ഉടന്‍ കരാറിലൊപ്പിടുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും മൂന്നു തലമുറയിലെ താരങ്ങളെ ഒരുമിച്ച് കാണാന്‍ കഴിയുന്നത് ആവേശകരമാണ്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിങ് എന്നിവര്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും ഡോണ്‍ 3- അടയാളപ്പെടുത്തും.
ചിത്രത്തെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പ്രിയങ്ക ചോപ്ര ജോനാസിനെ ഫര്‍ഹാന്‍ അക്തര്‍ സമീപിച്ചതായും ഷാരൂഖ് ഖാന്‍ മൂന്നാം ഭാഗത്തിനായി തിരിച്ചെത്തിയതായും ഇടയ്ക്ക് വാർത്ത പരന്നു. വിക്രാന്ത് മാസി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തില്‍നിന്ന് പിന്മാറുന്നതായി സ്ഥിരീകരിച്ചു. ആദിത്യ റോയ് കപുറൂം വിജയ് ദേവരകൊണ്ടയും പ്രതിനായക വേഷം ചെയ്യാന്‍ പരിഗണിക്കപ്പെട്ടിരുന്നു.