ബോ​ക്സ് ഓ​ഫീ​സ് റെ​ക്കോ​​ഡു​ക​ൾ ത​ക​ർ​ത്ത് 'ധു​ര​ന്ധ​ർ' ഇ​നി ജ​പ്പാ​നി​ലേ​ക്ക്

'ധുരന്ധർ' ജപ്പാൻ റിലീസ് പോസ്റ്റർ,രൺവീർ സിങ് 'ധുരന്ധറി'ൽ
'ധുരന്ധർ' ജപ്പാൻ റിലീസ് പോസ്റ്റർ,രൺവീർ സിങ് 'ധുരന്ധറി'ൽഅറേഞ്ച്ഡ്
Published on

ഇ​ന്ത്യ​ൻ ചലച്ചിത്രലോകത്ത് ചരിത്രം കു​റി​ച്ച ര​ൺ​വീ​ർ സിങ് ചി​ത്രം 'ധു​ര​ന്ധ​ർ' ജ​പ്പാ​നി​ലെ തി​യേറ്റ​റു​ക​ളി​ലേ​ക്ക്. ജൂലായ് 10-നാ​ണ് ചി​ത്രം ജ​പ്പാ​നി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത്. പ്ര​മു​ഖ ട്രേ​ഡ് അ​ന​ലി​സ്റ്റ് ത​ര​ൺ ആ​ദ​ർ​ശ് ചി​ത്ര​ത്തിന്‍റെ ജാ​പ്പ​നീ​സ് പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. 2025 ഡി​സം​ബ​റി​ൽ പു​റ​ത്തി​റ​ങ്ങി​യ ​ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ ഒ​ന്നാം ഭാ​ഗം ഇ​തു​വ​രെ നേ​ടി​യ​ത് ഏ​ക​ദേ​ശം 1,307.35 കോ​ടി രൂ​പ​യാ​ണ്.

Must Read
ദാവൂദുമായി ബന്ധം; പാക് രാഷ്ട്രീയത്തിലും വന്‍ ചര്‍ച്ചയായി 'ധുരന്ധര്‍'
'ധുരന്ധർ' ജപ്പാൻ റിലീസ് പോസ്റ്റർ,രൺവീർ സിങ് 'ധുരന്ധറി'ൽ

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടു​ന്ന ഹി​ന്ദി ചി​ത്ര​മാ​യി ധു​ര​ന്ധ​ർ മാ​റി. ഓ​സ്‌​ട്രേ​ലി​യ, കാ​ന​ഡ, യു​കെ എ​ന്നി​വി​ട​ങ്ങ​ളി​ലും റെ​ക്കോ​ർ​ഡ് പ്ര​ക​ട​ന​മാ​ണ് ചി​ത്രം കാ​ഴ്ച​വ​ച്ച​ത്. ര​ൺ​വീ​ർ സിങ്ങി​നൊ​പ്പം സ​ഞ്ജ​യ് ദ​ത്ത്, ആ​ർ. മാ​ധ​വ​ൻ, അ​ർ​ജു​ൻ രാം​പാ​ൽ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. പാ​കി​സ്ഥാ​നി​ലെ അ​ധോ​ലോ​ക ശൃം​ഖ​ല​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്ന ഒ​രു ഇ​ന്ത്യ​ൻ ര​ഹ​സ്യ​ന്വേ​ഷ​ണ ഏ​ജ​ന്‍റിന്‍റെ ക​ഥ​യാ​ണ് ചി​ത്രത്തിന്‍റെ ഇതിവൃത്തം.

ധുരന്ധർ പോസ്റ്റർ
'ധുരന്ധർ' പോസ്റ്റർഅറേഞ്ച്ഡ്

ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ 'ധു​ര​ന്ധ​ർ: ദ് ​റി​വ​ഞ്ച്' ക​ഴി​ഞ്ഞ മാ​സ​മാ​ണ് റി​ലീ​സ് ചെ​യ്ത​ത്. വെ​റും 11 ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ലൈ​ഫ് ടൈം ​ക​ള​ക്ഷ​ൻ മ​റി​ക​ട​ക്കാ​ൻ ര​ണ്ടാം ഭാ​ഗ​ത്തി​നു സാ​ധി​ച്ചു. നി​ല​വി​ൽ 3,000 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ച ധു​ര​ന്ധ​ർ 2, ബാ​ഹു​ബ​ലി, പു​ഷ്പ തു​ട​ങ്ങി​യ വ​മ്പ​ൻ ചി​ത്ര​ങ്ങ​ളെ പി​ന്നി​ലാ​ക്കി ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഫ്രാ​ഞ്ചൈ​സി​യാ​യി മാ​റി. ഇ​ന്ത്യ​യി​ൽനി​ന്ന് മാ​ത്രം ഇ​തി​നോ​ട​കം 1,132.94 കോ​ടി രൂ​പ ചി​ത്രം നേ​ടി​ക്ക​ഴി​ഞ്ഞു. ഇ​പ്പോ​ഴും തിയേ​റ്റ​റു​ക​ളി​ൽ പ്രദർശനം തുടരുകയാണ് രൺവീർ-ആദിത്യ മാജിക്.

Pappappa
pappappa.com