ആഗോളതരംഗം; പത്താംദിനത്തില്‍ 1,226 കോടി നേടി 'ധുരന്ധര്‍ 2'

'ധുരന്ധര്‍ 2' ട്രെയിലറിൽ നിന്ന്
'ധുരന്ധര്‍ 2' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ബോക്‌സ് ഓഫീസില്‍ അപ്രമാദിത്തം തുടരുന്ന 'ധുരന്ധര്‍ 2' പത്താം ദിനത്തിലും വന്‍ മുന്നേറ്റമാണു നടത്തുന്നത്. രണ്ടാം ശനിയാഴ്ച മാത്രം ഇന്ത്യയില്‍നിന്ന് 62.85 കോടി രൂപ സ്വന്തമാക്കിയ ചിത്രം പുഷ്പ 2-ന്റെ റെക്കോര്‍ഡുകളെയും പിന്നിലാക്കിയിരിക്കുകയാണ്. ഇതോടെ ചിത്രത്തിന്റെ ആകെ ഇന്ത്യന്‍ കളക്ഷന്‍ 778.77 കോടി രൂപയായും ആഗോള ഗ്രോസ് കളക്ഷന്‍ 1,226.44 കോടി രൂപയായും ഉയര്‍ന്നു.

Must Read
'ധുരന്ധര്‍ 2' മൂന്നാം നാള്‍ 500 കോടി; ഇത് രണ്‍വീര്‍ സിങ്ങിന്റെ അശ്വമേധം
'ധുരന്ധര്‍ 2' ട്രെയിലറിൽ നിന്ന്

ഹിന്ദി പതിപ്പാണ് കളക്ഷനില്‍ മുന്നില്‍. ശനിയാഴ്ച മാത്രം ഹിന്ദിയില്‍നിന്ന് 58 കോടി രൂപ ലഭിച്ചപ്പോള്‍ തെലുങ്കില്‍നിന്ന് മൂന്നു കോടി രൂപയും ലഭിച്ചു. തമിഴില്‍ താരതമ്യേന കുറഞ്ഞ കളക്ഷനാണു രേഖപ്പെടുത്തിയത്. നിലവില്‍ 53.87 ശതമാനമാണ് ചിത്രത്തിന്റെ ആകെ ഒക്യുപെന്‍സി. ഹിന്ദി സിനിമകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ശനിയാഴ്ചയാണിത്. 'പുഷ്പ 2' ഹിന്ദി പതിപ്പ് നേടിയ 46 കോടി എന്ന റെക്കോഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്.

'ധുരന്ധര്‍ 2' ട്രെയിലറിൽ നിന്ന്
'ധുരന്ധര്‍ 2' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

വിദേശ വിപണിയിലും ചിത്രം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. അമേരിക്കയില്‍ മാത്രം 19.3 ദശലക്ഷം ഡോളര്‍ ഇതിനോടകം ചിത്രം നേടിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമാണിപ്പോള്‍ 'ധുരന്ധര്‍ 2'. ഞായറാഴ്ചയിലെ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ 'ബാഹുബലി 2' നേടിയ 20.2 ദശലക്ഷം ഡോളര്‍ മറികടന്ന് അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റായി ചിത്രം മാറുമെന്നാണ് സൂചന.

'ധുരന്ധര്‍ 2' ട്രെയിലറിൽ സഞ്ജയ് ദത്ത്
'ധുരന്ധര്‍ 2' ട്രെയിലറിൽ സഞ്ജയ് ദത്ത്സ്ക്രീൻ​ഗ്രാബ്

ആദിത്യ ധര്‍ സംവിധാനം ചെയ്ത ആക്ഷന്‍ സ്‌പൈ ത്രല്ലറില്‍ രണ്‍വീര്‍ സിങ്ങിനൊപ്പം സഞ്ജയ് ദത്ത്, ആര്‍. മാധവന്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. കറാച്ചിയിലെ ലിയാരി പശ്ചാത്തലമാക്കി ഹംസ അലി മസാരിയുടെ അധോലോക വളര്‍ച്ചയും ജസ്‌കിരത് സിങ് രംഗി എന്ന രഹസ്യ ഏജന്റായുള്ള അദ്ദേഹത്തിന്റെ ഭൂതകാലവുമാണ് ചിത്രം പറയുന്നത്. മാര്‍ച്ച് 19-ന് റിലീസ് ചെയ്ത ചിത്രം ഒറ്റ ദിവസം കൊണ്ട് 100 കോടി കടക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന റെക്കോഡും നേരത്തെ സ്വന്തമാക്കിയിരുന്നു.

Related Stories

No stories found.
Pappappa
pappappa.com