1700 കോ​ടി ക്ല​ബ്ബി​ലേ​ക്ക് 'ധു​ര​ന്ധ​ർ 2'; രൺവീർ ത​രം​ഗം തുടരുന്നു

'ധുരന്ധർ 2' പോസ്റ്റർ
'ധുരന്ധർ 2' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

ബോ​ക്സ് ഓ​ഫീ​സി​ൽ റെക്കാഡുകൾ ത​ക​ർ​ത്ത് ര​ൺ​വീ​ർ സിങ്ങിന്‍റെ ആ​ക്ഷ​ൻ ത്രി​ല്ല​ർ 'ധു​ര​ന്ധ​ർ 2' മു​ന്നേ​റു​ന്നു. പ്ര​ദ​ർ​ശ​നം തു​ട​ങ്ങി 23 ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ 1700 കോ​ടി രൂ​പ എ​ന്ന നാ​ഴി​ക​ക്ക​ല്ലി​നു തൊ​ട്ട​ടു​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണു ചി​ത്രം. ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ര​ൺ​വീറിന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഐ​പി​എ​ൽ സീ​സ​ൺ ആ​രം​ഭി​ച്ചി​ട്ടും ചി​ത്ര​ത്തി​ന്‍റെ കളക്ഷനിൽ ഇടിവു സംഭവിച്ചിട്ടില്ല.

Must Read
'ധുരന്ധര്‍ 2' മൂന്നാം നാള്‍ 500 കോടി; ഇത് രണ്‍വീര്‍ സിങ്ങിന്റെ അശ്വമേധം
'ധുരന്ധർ 2' പോസ്റ്റർ

റി​ലീ​സ് ചെ​യ്ത് മൂ​ന്നാം വാ​ര​ത്തി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ചി​ത്രം കാ​ഴ്ച​വയ്​ക്കു​ന്ന​ത്. സാ​ക്നി​ൽ​ക്കിന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, വെ​ള്ളി​യാ​ഴ്ച (23-ാം ദിവസം) ചി​ത്രം 6.70 കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ​യി​ൽനി​ന്നു നേ​ടി​യ​ത്. വ്യാ​ഴാ​ഴ്ച​യി​ലെ 7.15 കോ​ടി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും, ആ​കെ ക​ള​ക്ഷ​നി​ൽ ചി​ത്രം വ​ൻ മു​ന്നേ​റ്റ​മാ​ണു ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ നെ​റ്റ് ക​ള​ക്ഷ​ൻ 1,055.12 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു.

'ധുരന്ധര്‍ 2' ട്രെയിലറിൽ രൺവീർ സിങ്
'ധുരന്ധര്‍ 2' ട്രെയിലറിൽ രൺവീർ സിങ്സ്ക്രീൻ​ഗ്രാബ്

വി​ദേ​ശ വി​പ​ണി​ക​ളി​ലും 'ധു​ര​ന്ധ​ർ 2' ക​രു​ത്ത് തെ​ളി​യി​ക്കു​ന്നു​ണ്ട്. ഓ​വ​ർ​സീ​സ് മാ​ർ​ക്ക​റ്റി​ൽനി​ന്ന് ഇ​തു​വ​രെ 408 കോ​ടി രൂ​പ​യാ​ണ് ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ചി​ത്രം 1700 കോ​ടി എ​ന്ന ച​രി​ത്ര നേ​ട്ടം കൈ​വ​രി​ക്കു​മെ​ന്നാ​ണ് സി​നി​മാ ലോ​ക​ത്തെ വി​ല​യി​രു​ത്ത​ൽ. പ്ര​ധാ​ന​മാ​യും ഹി​ന്ദി പ​തി​പ്പി​ൽ നി​ന്നാ​ണു വ​ലി​യ ലാ​ഭം കൊ​യ്യു​ന്ന​ത്. 23-ാം ദി​വ​സം ഹി​ന്ദി പ​തി​പ്പ് മാ​ത്രം 6.50 കോ​ടി രൂ​പ നേ​ടി. കൂ​ടാ​തെ ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം പ​തി​പ്പു​ക​ളി​ൽ നി​ന്നു ചി​ത്രം ക​ള​ക്ഷ​ൻ നേ​ടു​ന്നു​ണ്ട്. മാ​ർ​ച്ച് 19-ന് ​തി​​യറ്റ​റു​ക​ളി​ലെ​ത്തി​യ "ധു​ര​ന്ധ​ർ: ദി ​റി​വ​ഞ്ച്', ജ​സ്കി​രാ​ത് സിങ് രം​ഗി എ​ന്ന അ​ണ്ട​ർ​ക​വ​ർ ഏ​ജന്‍റിന്‍റെ സാ​ഹ​സി​ക​ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

Related Stories

No stories found.
Pappappa
pappappa.com