'അദ്ദേഹമില്ലാതെ ജീവിതം ശൂന്യമായി തോന്നുന്നു': ധർമേന്ദ്രയുടെ ചരമവാർഷികത്തിൽ ഹേമമാലിനി

ഹേമമാലിനിയും ധർമേന്ദ്രയും
ഹേമമാലിനിയും ധർമേന്ദ്രയും ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on: 

ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്രയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി ഭാര്യയും നടിയുമായ ഹേമമാലിനി. 2025 നവംബര്‍ 24-നാണ് ധര്‍മേന്ദ്ര വിടവാങ്ങിയത്. ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഹേമമാലിനി തന്റെ വേദനയും ഓര്‍മകളും പങ്കുവെച്ചത്. ധര്‍മേന്ദ്രയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു.

Must Read
'എന്റെ ബയോപിക്കില്‍ ദീപിക പദുകോണ്‍ അഭിനയിക്കണം': ആ​ഗ്രഹം തുറന്നുപറഞ്ഞ് ഹേമമാലിനി
ഹേമമാലിനിയും ധർമേന്ദ്രയും

'ഒരു വര്‍ഷം കടന്നുപോയിരിക്കുന്നു, എന്നാല്‍ എന്റെ ദു:ഖത്തിന്റെ തീവ്രതയ്ക്ക് കുറവൊന്നുമില്ല. എനിക്ക് ഭര്‍ത്താവ് മാത്രമായിരുന്നില്ല അദ്ദേഹം, എനിക്ക് എല്ലാം ആയിരുന്നു. സുഹൃത്തും വഴികാട്ടിയും എന്റെ കരുത്തും. അദ്ദേഹമില്ലാതെ ജീവിതം ശൂന്യമായി തോന്നുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വവും നന്മയും സ്‌നേഹവും അദ്ദേഹത്തെ അതുല്യനാക്കി. വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും എളിമയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.'-ഹേമമാലിനി കുറിച്ചു.

ഹേമമാലിനിയും ധർമേന്ദ്രയും
ഹേമമാലിനിയും ധർമേന്ദ്രയും ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

ആത്മാവ് അനശ്വരമാണെന്നും പുനര്‍ജന്മം ഉണ്ടാകുമെന്നും ഭഗവദ്ഗീത പറയുന്നുണ്ടെങ്കിലും, ഈ ജീവിതത്തില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം സഹിക്കാന്‍ കഴിയാവുന്നതല്ലെന്നും ഹേമമാലിനി കൂട്ടിച്ചേര്‍ത്തു. ധര്‍മേന്ദ്രയെ സ്‌നേഹിച്ച ലക്ഷക്കണക്കിന് ആരാധകരോടും സ്‌നേഹസന്ദേശങ്ങള്‍ അയച്ചവരോടും അവര്‍ നന്ദി അറിയിച്ചു.

ഹേമമാലിനിയും ധർമേന്ദ്രയും
ഹേമമാലിനിയും ധർമേന്ദ്രയും ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

1980-ലാണ് ധര്‍മേന്ദ്രയും ഹേമമാലിനിയും വിവാഹിതരായത്. ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നീ രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. 89-ാം വയസില്‍ മുംബൈയിലായിരുന്നു ധര്‍മേന്ദ്രയുടെ അന്ത്യം.

ഹേമമാലിനിയും ധർമേന്ദ്രയും
ഹേമമാലിനിയും ധർമേന്ദ്രയും ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

ഹേമമാലിനി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

ഒരു വർഷം കടന്നുപോയിരിക്കുന്നു. പക്ഷേ, എന്റെ ദുഃഖത്തിന്റെ തീവ്രതയ്ക്ക് ഒട്ടും കുറവുവന്നിട്ടില്ല. നികത്താനാവാത്ത, അപരിഹാര്യമായ ഒരു വലിയ നഷ്ടത്തിന്റെ വേദനയിലാണ് ഞാൻ. അദ്ദേഹം എനിക്ക് വെറുമൊരു ഭർത്താവ് മാത്രമായിരുന്നില്ല. എന്റെ എല്ലാമായിരുന്നു. എന്റെ സുഹൃത്ത്, വഴികാട്ടി, തത്ത്വചിന്തകൻ, എന്റെ കരുത്ത്... ചുരുക്കത്തിൽ, എന്റെ തന്നെ അസ്തിത്വമായിരുന്നു അദ്ദേഹം.

ഹേമമാലിനിയും ധർമേന്ദ്രയും
ഹേമമാലിനിയും ധർമേന്ദ്രയും ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

അദ്ദേഹമില്ലാത്ത ജീവിതം തീർത്തും ശൂന്യമായി തോന്നുന്നു. തലയെടുപ്പുള്ള വ്യക്തിത്വം, ആ വ്യക്തിത്വം മുഴുവൻ നിറഞ്ഞുനിന്ന നന്മ, തന്നെ അറിയുന്ന എല്ലാവരിലേക്കും പകർന്ന സ്നേഹം... അതുല്യനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. വിജയത്തിന്റെ കൊടുമുടിയിലെത്തിയപ്പോഴും സ്വന്തം വേരുകളോട് ചേർന്നുനിന്ന, വിനയവും ലാളിത്യവും കൈവിടാതിരുന്ന വ്യക്തി.

ഹേമമാലിനിയും ധർമേന്ദ്രയും
ഹേമമാലിനിയും ധർമേന്ദ്രയും ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

ആത്മാവ് അനശ്വരമാണെന്നും പുനർജന്മമുണ്ടാകുമെന്നും ഭഗവദ്ഗീത നമ്മെ പഠിപ്പിക്കുന്നു. എനിക്കതറിയാം. പക്ഷേ, ഞാൻ ഇപ്പോഴും ഈ ജീവിതത്തിൽ തന്നെയാണല്ലോ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്നേഹനിർഭരമായ സാന്നിധ്യം എനിക്ക് ഒരുപാട് നഷ്ടമാകുന്നു.

ഹേമമാലിനിയും ധർമേന്ദ്രയും
ഹേമമാലിനിയും ധർമേന്ദ്രയും ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

ഈ ഉദാരമനസ്കനും സ്നേഹസമ്പന്നനുമായ മനുഷ്യനെ ഓർത്തെടുക്കുകയും ധരം ജിയെക്കുറിച്ചും അദ്ദേഹം തങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുള്ളയാളായിരുന്നുവെന്നും സ്നേഹം നിറഞ്ഞ വാക്കുകളിലൂടെ പങ്കുവയ്ക്കുകയും ചെയ്ത ദശലക്ഷക്കണക്കിന് ആരാധകരോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി.