ദാദയുടെ സിഹ​ഗർജനം ഇനി സിനിമയിൽ,സൗരവ് ​ഗാം​ഗുലിയുടെ ബയോപിക് ഫസ്റ്റ് ലുക്ക് എത്തി

'ദാ​ദ: ദി ​സൗ​ര​വ് ഗാം​ഗു​ലി സ്റ്റോ​റി'ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ രാജ്കുമാർ റാവു
'ദാ​ദ: ദി ​സൗ​ര​വ് ഗാം​ഗു​ലി സ്റ്റോ​റി'ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ രാജ്കുമാർ റാവുഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ പു​തി​യൊ​രു മു​ഖം ന​ൽ​കി​യ നാ​യ​ക​ൻ, കൊ​ൽ​ക്ക​ത്ത​യു​ടെ സ്വ​ന്തം മ​ഹാ​രാ​ജാ​വ്, ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ 'ദാ​ദ' ഇനി സിനിമാനായകൻ... അ​തെ, സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ജീ​വി​തം ഒ​ടു​വി​ൽ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. പ്ര​ഖ്യാ​പ​നം മു​ത​ൽ​ക്കേ സി​നി​മാ​ലോ​ക​വും കാ​യി​ക​ലോ​ക​വും ഒ​രു​പോ​ലെ കാ​ത്തി​രു​ന്ന ഗാം​ഗു​ലി ബ​യോ​പി​ക്കി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു​കൊ​ണ്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ വ​ര​വ​റി​യി​ച്ചു ക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ൽ 'ദാ​ദ'​യാ​യി വേ​ഷ​മി​ടു​ന്ന​ത് ബോ​ളി​വു​ഡി​ലെ പ്ര​തി​ഭാ​ധ​ന​നാ​യ ന​ട​ൻ രാ​ജ്കു​മാ​ർ റാ​വു​വാ​ണ്.

Must Read
'പുരസ്കാരങ്ങൾ മറന്നേക്കൂ, ആദ്യം അദ്ദേഹത്തെക്കുറിച്ച് എല്ലാവരും അറിയട്ടെ'
'ദാ​ദ: ദി ​സൗ​ര​വ് ഗാം​ഗു​ലി സ്റ്റോ​റി'ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ രാജ്കുമാർ റാവു

ഗാം​ഗു​ലി​യു​ടെ 54-ാം ജ​ന്മ​ദി​ന​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ​ക്ക് ഇ​ര​ട്ടി മ​ധു​രം ന​ൽ​കി​ക്കൊ​ണ്ട് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പോ​സ്റ്റ​റും റി​ലീ​സ് തീ​യ​തി​യും പു​റ​ത്തു​വി​ട്ട​ത്. 'ദാ​ദ: ദ് ​സൗ​ര​വ് ഗാം​ഗു​ലി സ്റ്റോ​റി' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം 2027 മെ​യ് 14-ന് ​തി​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

ക്രി​ക്ക​റ്റ് ച​രി​ത്ര​മു​ള്ളി​ട​ത്തോ​ളം കാ​ലം ഒ​രു ഇ​ന്ത്യ​ൻ ആ​രാ​ധ​ക​നും മ​റ​ക്കാ​ത്തൊ​രു ദൃ​ശ്യ​മു​ണ്ട്; 2002-ൽ ​ലോ​​ഡ്സി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ വെ​ച്ച് ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത് നാ​റ്റ്‌​വെ​സ്റ്റ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ ശേ​ഷം ജേ​ഴ്സി ഊ​രി വാ​യു​വി​ൽ വീ​ശി​യ​ടി​ച്ച ഗാം​ഗു​ലി​യു​ടെ ആ ​വ​ന്യ​മാ​യ ആ​ഘോ​ഷം! അ​ന്ന് ലോ​ഡ്സി​ന്‍റെ മ​ണ്ണി​ൽ ദാ​ദ കു​റി​ച്ച ആ ​സിം​ഹ​ഗ​ർ​ജ​ന​ത്തെ അ​തേ​പ​ടി പു​ന​രാ​വി​ഷ്ക​രി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

'ദാ​ദ: ദി ​സൗ​ര​വ് ഗാം​ഗു​ലി സ്റ്റോ​റി'ഫസ്റ്റ്ലുക്ക് പോസ്റ്റർ
'ദാ​ദ: ദി ​സൗ​ര​വ് ഗാം​ഗു​ലി സ്റ്റോ​റി'ഫസ്റ്റ്ലുക്ക് പോസ്റ്റർഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ഷ​ർ​ട്ട് ധ​രി​ക്കാ​തെ, സ്റ്റേ​ഡി​യ​ത്തി​നുനേ​രെ നീ​ല ജേ​ഴ്സി വീ​ശി​ക്കാ​ണി​ക്കു​ന്ന രാ​ജ്കു​മാ​ർ റാ​വു​വി​ന്‍റെ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. 'ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട ദാ​ദ​യ്ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ' എ​ന്ന കു​റി​പ്പോ​ടെ രാ​ജ്കു​മാ​ർ ത​ന്നെ​യാ​ണ് പോ​സ്റ്റ​ർ പ​ങ്കു​വെ​ച്ച​ത്. ഗാം​ഗു​ലി​യു​ടെ ശ​രീ​ര​ഭാ​ഷ​യും ഭാ​വ​ങ്ങ​ളും താ​രം എ​ത്ര​ത്തോ​ളം മ​നോ​ഹ​ര​മാ​യി പ​ക​ർ​ത്തി​യി​ട്ടു​ണ്ടാ​കും എ​ന്ന​തി​ന്റെ സൂ​ച​ന കൂ​ടി​യാ​ണ് ഈ ​പോ​സ്റ്റ​ർ.

ലോഡ്സിൽ ​ഗാം​ഗുലിയുടെ വിഖ്യാതമായ വിജയാ​ഘോഷം
ലോഡ്സിൽ ​ഗാം​ഗുലിയുടെ വിഖ്യാതമായ വിജയാ​ഘോഷംഫോട്ടോകടപ്പാട്-റെഡിറ്റ്

ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​യ വി​ക്രം​ ആ​ദി​ത്യ മോ​ട്‌വാനെ​യാ​ണ് ഈ ​ബി​ഗ് ബജറ്റ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 2016-ൽ ​പു​റ​ത്തി​റ​ങ്ങി വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട 'ട്രാ​പ്പ്ഡ്' എ​ന്ന സ​ർ​വൈ​വ​ൽ ത്രി​ല്ല​റി​നു ശേ​ഷം വി​ക്രം​ ആ​ദി​ത്യ​യും രാ​ജ്കു​മാ​ർ റാ​വു​വും ഒ​ന്നി​ക്കു​ന്ന പ്രോജക്ട് കൂ​ടി​യാ​ണി​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​ർ​ക്ക് ഒ​ട്ടും ആ​ശ​ങ്ക​പ്പെ​ടേ​ണ്ടി വ​രി​ല്ല.

Pappappa
pappappa.com