ബ്രഹ്മാസ്ത്രം തൊടുക്കാൻ രൺബീർ,ശ്രീരാമനു ശേഷം ഇനി ഇരട്ടവേഷം

'ബ്രഹ്മാസ്ത്ര' ഒന്നാംഭാ​ഗത്തിൽ രൺബീർ കപുർ
'ബ്രഹ്മാസ്ത്ര' ഒന്നാംഭാ​ഗത്തിൽ രൺബീർ കപുർഫോട്ടോകടപ്പാട്-ഐഎംഡിബി
Published on: 

ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ ഹിറ്റുകളിലൊന്നായ 'ബ്രഹ്‌മാസ്ത്ര'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം 2027 ഏപ്രിലില്‍ ആരംഭിച്ചേക്കും. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികളും തിരക്കഥാരചനയും പുരോഗമിക്കുകയാണെന്നാണ് അണിയറപ്രവര്‍ത്തകരിൽ നിന്നുള്ള വിവരം.

Must Read
'രാമായണ' റിലീസ് ഇന്ത്യയില്‍ രണ്ടുദിവസം വൈകും; കാരണം വ്യക്തമാക്കി നിര്‍മാതാവ്
'ബ്രഹ്മാസ്ത്ര' ഒന്നാംഭാ​ഗത്തിൽ രൺബീർ കപുർ

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ പാര്‍ട്ട് 2'വിന്റെ ചിത്രീകരണം 2027 ജനുവരിയോടെ രണ്‍ബീര്‍ കപുര്‍ പൂര്‍ത്തിയാക്കും. ഇതിനുശേഷമുള്ള ചെറിയൊരു ഇടവേളയ്ക്കു ശേഷമാകും 'ബ്രഹ്‌മാസ്ത്ര 2'വിന്റെ സെറ്റിലേക്ക് താരം എത്തുന്ന്. ചിത്രത്തില്‍ ദേവ്, ശിവ എന്നീ രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും രണ്‍ബീര്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ആലിയ ഭട്ട് മുന്‍ഭാഗത്തിലേതുപോലെ തന്നെ ഈഷ എന്ന കഥാപാത്രമായി വീണ്ടുമെത്തും.

'ബ്രഹ്മാസ്ത്ര' ഒന്നാംഭാ​ഗത്തിൽ രൺബീർ കപുറും ആലിയ ഭട്ടും
'ബ്രഹ്മാസ്ത്ര' ഒന്നാംഭാ​ഗത്തിൽ രൺബീർ കപുറും ആലിയ ഭട്ടുംഫോട്ടോകടപ്പാട്-ഐഎംഡിബി

ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടി ദീപിക പദുകോണുമായി സംവിധായകന്‍ അയാന്‍ മുഖര്‍ജി ചര്‍ച്ചകള്‍ നടത്തിവരികയാണ്. വളരെ ആഴമുള്ള ഈ കഥാപാത്രത്തിന് ദീപിക അനുയോജ്യയായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

'രാമായണ പാർട്ട് 1'-ൽ ശ്രീരാമനായി രൺബീർ കപുർ
'രാമായണ പാർട്ട് 1'-ൽ ശ്രീരാമനായി രൺബീർ കപുർസ്ക്രീൻ​ഗ്രാബ്

ഇന്ത്യന്‍ പുരാണങ്ങളെ ആധുനിക സിനിമയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന ചിത്രം വലിയ കാന്‍വാസിലാണ് രണ്ടാം ഭാഗത്തില്‍ ഒരുക്കുന്നത്. 'ധൂം 4' അടക്കമുള്ള മറ്റ് പദ്ധതികള്‍ മാറ്റിവെച്ച് 'രാമായണ'ത്തിന് ശേഷം രണ്‍ബീര്‍ കപുര്‍ പൂര്‍ണമായും ബ്രഹ്‌മാസ്ത്ര 2-വിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

Pappappa
pappappa.com