ആറായിരം സ്ക്രീനുകൾ, നാലുവമ്പന്മാർ; ബോളിവുഡിൽ ബോക്സ് ഓഫീസ് വാർ

ആറായിരം സ്ക്രീനുകൾ, നാലുവമ്പന്മാർ; ബോളിവുഡിൽ ബോക്സ് ഓഫീസ് വാർ
Published on: 

ബോളിവുഡ് വമ്പന്‍മാരായ വൈആര്‍എഫ്, പെന്‍ മരുധർ, ജിയോ സ്റ്റുഡിയോസ്, പിവിആര്‍-ഐനോക്‌സ് എന്നിവര്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം 6,000 സ്‌ക്രീനുകളിലായാണ് ഏറ്റുമുട്ടല്‍. 'രാമായണ' ഇപ്പോഴും സ്‌ക്രീനുകള്‍ കൈവശം വച്ചിരിക്കുന്നതിനാല്‍, പുതുതായി റിലീസിനെത്തുന്ന 'യേ പ്രേം മോള്‍ ലിയാ', 'ഗണ്‍മാസ്റ്റര്‍ ജി9', 'മാതൃഭൂമി', 'ഈത' തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിയറ്റര്‍ ലഭിക്കാന്‍ കടുത്ത മത്സരം നേരിടേണ്ടിവരും.

Must Read
'ധുരന്ധര്‍ 2' നെ മറികടന്ന് 'രാമായണ'; തെന്നിന്ത്യയിൽ കൂടുതൽ കളക്ഷൻ മലയാളം പതിപ്പിന്
ആറായിരം സ്ക്രീനുകൾ, നാലുവമ്പന്മാർ; ബോളിവുഡിൽ ബോക്സ് ഓഫീസ് വാർ

അടുത്തിടെ 'രാമായണ'യിലൂടെ വിതരണ രംഗത്തേക്ക് കടന്നുവന്ന് വലിയ വിജയം നേടിയ ധര്‍മയും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്. സ്‌ക്രീനുകള്‍ക്കായി കടുത്ത പോരാട്ടം നടക്കുമോ എന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. ഇന്ത്യയിലുടനീളം എല്ലാ ഭാഷകളിലുമായി 10,000-ലേറെ ഒന്നാംനിര സ്‌ക്രീനുകളുണ്ട്. എന്നാല്‍ ഹിന്ദി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അതില്‍ ഏകദേശം 6,000 സ്‌ക്രീനുകളില്‍ മാത്രമാണ്.

'രാമായണ'യിൽ ശ്രീരാമനായി രൺബീർ കപുർ
'രാമായണ'യിൽ ശ്രീരാമനായി രൺബീർ കപുർസ്ക്രീൻ​ഗ്രാബ്

ഹിന്ദി മേഖലയില്‍ ധര്‍മ ഫിലിംസും കന്നഡയില്‍ യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും വിതരണം ചെയ്യുന്ന 'രാമായണ: പാര്‍ട്ട് 1', തെലുങ്കില്‍ ദില്‍ രാജു, തമിഴില്‍ സത്യം തിയറ്റേഴ്‌സ് ഗ്രൂപ്പ് തുടങ്ങിയ സബ്-ഡിസ്ട്രിബ്യൂട്ടര്‍മാരുടെ സഹായത്തോടെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി മുന്നേറുകയാണ്. എങ്കിലും, ചിത്രത്തിന്റെ കുതിപ്പിന് അല്പം വേഗം കുറഞ്ഞിട്ടുണ്ട്. നവംബര്‍ അഞ്ചു മുതല്‍ തുടര്‍ച്ചയായ പ്രദര്‍ശനം നടത്തുന്ന പുരാണ ചിത്രത്തിന്, ഹിന്ദിമേഖലയില്‍, നവംബര്‍ 27 വെള്ളിയാഴ്ച മുതല്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും.

'യേ പ്രേം മോള്‍ ലിയാ'പോസ്റ്റർ
'യേ പ്രേം മോള്‍ ലിയാ'പോസ്റ്റർകടപ്പാട്-ഐഎംഡിബി

നവംബര്‍ 27-ന് രണ്ട് പുതിയ ഹിന്ദി ചിത്രങ്ങളാണ് റിലീസാകുന്നത്. സൂരജ് ബര്‍ജത്യ സംവിധാനം ചെയ്യുന്ന 'യേ പ്രേം മോള്‍ ലിയാ' എന്ന റൊമാന്റിക് ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാനയും ശര്‍വരി വാഘുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആദിത്യ ദത്ത് ഒരുക്കുന്ന 'ഗണ്‍മാസ്റ്റര്‍ ജി9' എന്ന മാസ് ആക്ഷന്‍ ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയും ജെനീലിയ ദേശ്മുഖും അഭിനയിക്കുന്നു.

'ഗണ്‍മാസ്റ്റര്‍ ജി9' എന്ന സിനിമയിൽ നിന്ന്
'ഗണ്‍മാസ്റ്റര്‍ ജി9' എന്ന സിനിമയിൽ നിന്ന്കടപ്പാട്-ഐഎംഡിബി

ഇന്ത്യയിലെ ഏറ്റവും വലിയ വിതരണ കമ്പനിയായ വൈആര്‍എഫ് ആണ് 'യേ പ്രേം മോള്‍ ലിയാ' വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് വിതരണക്കാരില്‍ ഒന്നായി കണക്കാക്കപ്പെടുന്ന പെന്‍ മരുധറാണ് 'ഗണ്‍മാസ്റ്റര്‍ ജി9' വിതരണം ചെയ്യുന്നത്.

റിലീസിന് നാല് ദിവസം മാത്രം ബാക്കിനില്കുമ്പോള്‍, നിലവിലുള്ള സ്‌ക്രീനുകള്‍ നിലനിര്‍ത്താന്‍ 'രാമായണ' ശക്തമായി പോരാടുന്നതിനാല്‍, തങ്ങളുടെ ചിത്രങ്ങള്‍ക്ക് എത്ര സ്‌ക്രീനുകള്‍ ലഭിക്കുമെന്ന് പ്രഖ്യാപിക്കാന്‍ വൈആര്‍എഫിനോ പെന്‍ മരുധറിനോ ഇതുവരെ സാധിച്ചിട്ടില്ല.

'മാ​തൃ​ഭൂ​മി: മേ ​വാ​ർ റെ​സ്റ്റ് ഇ​ൻ പീ​സ്' ട്രെയിലറിൽ നിന്ന്
'മാ​തൃ​ഭൂ​മി: മേ ​വാ​ർ റെ​സ്റ്റ് ഇ​ൻ പീ​സ്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ധര്‍മ, വൈആര്‍എഫ്, പെന്‍ മരുധര്‍ എന്നിവര്‍ക്കൊപ്പം ജിയോ സ്റ്റുഡിയോസിന്റെ വിതരണ ശൃംഖലയും പിവിആര്‍-ഐനോക്‌സും കൂടി രംഗത്തിറങ്ങുന്നതോടെ മത്സരം കൂടുതല്‍ മുറുകും. സല്‍മാന്‍ ഖാന്റെ 'മാതൃഭൂമി', ശ്രദ്ധ കപുറിന്റെ 'ഈത' എന്നീ ചിത്രങ്ങള്‍ കൂടി റിലീസിനെത്തുന്നതോടെ സ്‌ക്രീനുകള്‍ക്കായുള്ള പോരാട്ടം രൂക്ഷമാകും.

'ഈത'യിൽ നിന്ന്
'ഈത'യിൽ നിന്ന്കടപ്പാട്-ഐഎംഡിബി

'സല്‍മാന്റെ 'മാതൃഭൂമി'ക്ക് കുറഞ്ഞത് 4,000 സ്‌ക്രീനുകളെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'ധുരന്ധര്‍' ചിത്രങ്ങളുടെ വന്‍ വിജയത്തിനുശേഷം ജിയോ സ്റ്റുഡിയോസ് വലിയ സ്വാധീനം നേടിയിട്ടുണ്ട്. 'മാതൃഭൂമി'യെ ആഘോഷത്തോടെയാണ് ജിയോ സ്റ്റുഡിയോസ് എത്തിക്കുന്നത്.