'ഔ​ട്ട് ഓ​ഫ് ഫാ​ഷ​ൻ'; സ്വീ​ഡി​ഷ്-​ബെ​ൽ​ജി​യ​ൻ ചി​ത്രത്തിൽ അനുപം ഖേർ

'ഔ​ട്ട് ഓ​ഫ് ഫാ​ഷ​ൻ'സെറ്റിൽ നിന്നുള്ള ചിത്രം. അനുപം ഖേർ ഫേസ്ബുക്കിൽ പങ്കുവെച്ചത്
'ഔ​ട്ട് ഓ​ഫ് ഫാ​ഷ​ൻ'സെറ്റിൽ നിന്നുള്ള ചിത്രം. അനുപം ഖേർ ഫേസ്ബുക്കിൽ പങ്കുവെച്ചത്
Published on: 

പ്ര​ശ​സ്ത ബോ​ളി​വു​ഡ് താ​രം അ​നു​പം ഖേർ വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക്. 'ഔ​ട്ട് ഓ​ഫ് ഫാ​ഷ​ൻ' എന്നു പേ​രി​ട്ടി​രി​ക്കു​ന്ന സ്വീ​ഡി​ഷ്-​ബെ​ൽ​ജി​യ​ൻ ചി​ത്ര​ത്തി​ലാ​ണ് താ​രം പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. അ​നു​പം ഖേറിന്‍റെ ക​രി​യ​റി​ലെ 556-ാമ​ത്തെ ചി​ത്ര​മാ​ണി​ത്. ജെ​ൻ​സ് ജോ​ൺ​സ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തിന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സു​നി​ൽ മു​ൻ​ഷി​യാ​ണ്. അദ്ദേഹവും ചി​ത്ര​ത്തി​ൽ അഭിനയിക്കുന്നുണ്ട്. ഹെ​ലീ​ന ബെ​ർ​ഗ്‌​സ്ട്രോം, ബ​ഹ​ർ പാ​ർ​സ്, ക്രി​സ്റ്റ കൊ​സോ​നെ തു​ട​ങ്ങി​യ പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളും ചി​ത്ര​ത്തിലുണ്ട്.

Must Read
ഗോവ ഫിലിം ഫെസ്റ്റിവലിൽ 'പ്രണയം' പറഞ്ഞ് അനുപം ഖേറും ആൻ സജീവും
'ഔ​ട്ട് ഓ​ഫ് ഫാ​ഷ​ൻ'സെറ്റിൽ നിന്നുള്ള ചിത്രം. അനുപം ഖേർ ഫേസ്ബുക്കിൽ പങ്കുവെച്ചത്

ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​ലു​ള്ള സ​ന്തോ​ഷം അ​നു​പം ഖേർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചു: 'സി​നി​മ​യ്ക്ക് ഭാ​ഷ​യി​ല്ലെ​ന്ന് ഒ​രി​ട​ത്ത് വാ​യി​ച്ച​ത് ഓ​ർ​ക്കു​ന്നു. അ​ന്ന​ത് പൂ​ർണ​മാ​യി മ​നസി​ലാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ന്ന്, എ​ന്നി​ൽനി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ സം​സ്കാ​ര​വും ഭാ​ഷ​യു​മു​ള്ള ഒ​രു കൂ​ട്ടം ആ​ളു​ക​ൾ​ക്കി​ട​യി​ൽ, സ്വീ​ഡി​ഷ്-​ബെ​ൽ​ജി​യ​ൻ ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ നി​ൽ​ക്കു​മ്പോ​ൾ അ​തിന്‍റെ അ​ർഥം ഞാ​ൻ അ​നു​ഭ​വി​ച്ച​റി​യു​ന്നു...'

അനുപം ഖേർ
അനുപം ഖേർഫോട്ടോകടപ്പാട്- ഫേസ്ബുക്ക്

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പുതി​യ ലോ​ക​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കാ​നും പു​തി​യ അ​നു​ഭ​വ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും സാ​ധി​ക്കു​ന്ന​ത് വ​ലി​യൊ​രു ഭാ​ഗ്യ​മാ​യി കാ​ണു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജൂ​ലി​യ ഗെ​ബൗ​ർ, സി​രി ഹ്ജോ​ർ​ട്ട​ൻ വാ​ഗ്ന​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർമി​ക്കു​ന്ന​ത്.

ബെ​ൻ​ഡ് ഇ​റ്റ് ലൈ​ക്ക് ബെ​ക്കാം, ബ്രി​ഡ്ജ് ആ​ൻ​ഡ് പ്രി​ജു​ഡീ​സ്, സി​ൽ​വ​ർ ലൈ​നി​ങ്സ് പ്ലേ​ബു​ക്ക്, ല​സ്റ്റ് കോഷൻ, ഹോ​ട്ട​ൽ മും​ബൈ തു​ട​ങ്ങി നി​ര​വ​ധി ഹോ​ളി​വു​ഡ്-​അ​ന്താ​രാ​ഷ്ട്ര ചി​ത്ര​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം അ​നു​പം ഖേ​ർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Pappappa
pappappa.com