'കൃത്യമായ ചോദ്യങ്ങളുയർത്തുന്ന സിനിമ': 'ദായ്റ'യെ പ്രശംസിച്ച് അഞ്ജലി മേനോൻ

അഞ്ജലി മേനോൻ, 'ദായ്റ' പോസ്റ്റർ
അഞ്ജലി മേനോൻ, 'ദായ്റ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത് കരീന കപുറും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ 'ദായ്‌റ' എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായിക അഞ്ജലി മേനോന്‍. സിനിമ കണ്ടതിനുശേഷമുള്ള തന്റെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു അവര്‍.

Must Read
വയലൻസിനെ വിമർശിച്ച് കരീന; 'അനിമലും' സന്ദീപ് റെഡ്ഡി വം​ഗയും വീണ്ടും ചർച്ചയാകുന്നു
അഞ്ജലി മേനോൻ, 'ദായ്റ' പോസ്റ്റർ

നാം എത്രമാത്രം ക്രൂരരായി മാറിയെന്നും അസാധാരണമായ കാര്യങ്ങളെ സ്വാഭാവികമായി കാണാന്‍ തുടങ്ങിയെന്നും ചൂണ്ടിക്കാണിക്കാന്‍ മേഘ്‌ന ഗുല്‍സാര്‍ തന്റെ ചിത്രത്തിലൂടെ ശ്രമിച്ചുവെന്ന് അഞ്ജലി മേനോന്‍ കുറിച്ചു. ഉള്ളില്‍ തിളച്ചുമറിയുന്ന ദേഷ്യം പുറത്തുകാണിക്കാത്ത പോലീസുകാരനായി പൃഥ്വിരാജ് സുകുമാരന്‍ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയെന്നും, അജൂണി എന്ന കഥാപാത്രത്തെ കരീന കപുര്‍ മനോഹരവുമായി അവതരിപ്പിച്ചെന്നും അഞ്ജലി അഭിപ്രായപ്പെട്ടു.

'ദായ്റ' പോസ്റ്റർ
'ദായ്റ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ആയിരക്കണക്കിന് സിനിമകള്‍ നിര്‍മിക്കപ്പെടുന്ന ഒരു രാജ്യത്ത് പറയേണ്ട കാര്യങ്ങള്‍ തുറന്നുപറയുന്ന ചിത്രങ്ങള്‍ വരുന്നത് അപൂര്‍വമാണ്. പെണ്‍കുട്ടികള്‍ അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി ഇപ്പോഴും പോരാടുമ്പോള്‍, അവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം ആര്‍ക്കാണ്, നിയമവും ചുമതലയും തമ്മിലുള്ള അതിര്‍വരമ്പ് എന്താണ്, സിസ്റ്റത്തിന്റെ ദയനീയ പരാജയം എന്നിവയെക്കുറിച്ചൊക്കെ സിനിമ കൃത്യമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്-അഞ്ജലി കുറിച്ചു. ഈ ശക്തമായ സിനിമയൊരുക്കിയ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളും അവര്‍ അറിയിച്ചു. സെപ്റ്റംബര്‍ 18-നാണ് പോലീസ് കഥ പറയുന്ന 'ദായ്‌റ' തിയേറ്ററുകളിലെത്തിയത്.

Pappappa
pappappa.com