ബച്ചനല്ലാതെ മറ്റാര്? 'ക്രോർപതി'യുടെ ജോലി തുടങ്ങിയെന്നും വീണ്ടും ജനങ്ങളിലേക്കെന്നും ബി​ഗ് ബി

'കോന്‍ ബനേഗ ക്രോര്‍പതി' ഷോയുടെ സെറ്റിൽനിന്നുള്ള ചിത്രങ്ങൾ‍
'കോന്‍ ബനേഗ ക്രോര്‍പതി' ഷോയുടെ സെറ്റിൽനിന്നുള്ള ചിത്രങ്ങൾ‍അമിതാഭ് ബച്ചൻ ബ്ലോ​ഗിൽ പങ്കുവച്ചത്
Published on

ഇന്ത്യന്‍ മിനിസ്‌ക്രീനിലെ മഹാസംഭവമായ 'കോന്‍ ബനേഗ ക്രോര്‍പതി' ഷോയുടെ 17ാം പതിപ്പ് അവതരിപ്പിക്കുന്നത് താന്‍ തന്നെയെന്ന് അമിതാഭ് ബച്ചന്‍. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുമെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ നാവടപ്പിച്ചുകൊണ്ടുള്ള പ്രതികരണമാണ് ബി​ഗ് ബിയുടേത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ 17ാം പതിപ്പിന്റെ ചിത്രീകരണവേളയിലെ ചിത്രങ്ങളും ബോളിവുഡ് ഇതിഹാസതാരം പങ്കുവച്ചു.

പലനിറങ്ങളിലുള്ള ജാക്കറ്റിട്ട് കണ്ണടയും വെളുത്ത തൊപ്പിയുമായി ആരോടോ സംസാരിച്ചിരിക്കുന്ന ചിത്രങ്ങളാണ് ബച്ചൻ ബ്ലോ​ഗിൽ പങ്കിട്ടത്. അതിനൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു: 'ജോലി തുടങ്ങി,തയ്യാറെടുപ്പുകളും. വീണ്ടും ജനങ്ങളിലേക്ക്..ജീവിതവും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനുള്ള അവരുടെ ആ​ഗ്രഹങ്ങൾക്കൊപ്പം..ഒറ്റമണിക്കൂറിൽ ജീവിതം മാറ്റിമറിക്കുന്ന അവസരം...സ്നേഹത്തോടെ..'

'ക്രോർപതി' അവതാരകനായി ബച്ചൻ(പഴയസീസണിലെ ചിത്രം)
'ക്രോർപതി' അവതാരകനായി ബച്ചൻ(പഴയസീസണിലെ ചിത്രം)സ്ക്രീൻ​ഗ്രാബ്

ബച്ചനെ മാറ്റിയെന്നും സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുമെന്നും മേയ് മാസത്തിൽ വ്യാപകപ്രചരണമുണ്ടായിരുന്നു. വിവിധ വിഷയങ്ങളില്‍ ഉള്‍ക്കാഴ്ചയുള്ള, ആരെയും രസിപ്പിക്കുന്ന അവതാരകനെന്ന നിലയില്‍ താരരാജാവിന്റെ തിരിച്ചുവരവ് ടിവി ഷോയുടെ പ്രേക്ഷകര്‍ക്ക് വലിയ ആഘോഷമായി മാറും. ബച്ചന്‍ പങ്കുവച്ച ചിത്രങ്ങളും വിശേഷങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

24 വര്‍ഷമായുള്ള ബന്ധമാണ് ബച്ചനും കോന്‍ ബനേഗ ക്രോര്‍പതി ഷോയുമായുള്ളത്. 2000ലെ ആദ്യ സീസണില്‍ അദ്ദേഹത്തിന് ഒരു എപ്പിസോഡിന് ഏകദേശം 25 ലക്ഷം രൂപ പ്രതിഫലം ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ (കെബിസി 16) ഒരു എപ്പിസോഡിന് അഞ്ചു കോടി രൂപ എന്ന അതിശയിപ്പിക്കുന്ന പ്രതിഫലം ലഭിച്ചെന്നാണു വിവരം. എന്നാല്‍ ഈ സീസണിലെ ബച്ചന്റെ പ്രതിഫലത്തെക്കുറിച്ച് ആധികാരികമായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

നിമ്രത് കൗര്‍, ഡയാന പെന്റി, അഭിഷേക് ബാനര്‍ജി തുടങ്ങിയവരോടൊപ്പം അഭിനയിക്കുന്ന സെക്ഷന്‍ 84, ബ്രഹ്‌മാസ്ത്ര, കല്‍ക്കി 2898 എഡി രണ്ടാം ഭാഗം എന്നിവയാണ് അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടുകള്‍.

Related Stories

No stories found.
Pappappa
pappappa.com