'രാമായണ'യുടെ ബജറ്റ് 4000കോടി; ആ തുറന്നുപറച്ചിലിന്റെ കാരണം വെളിപ്പെടുത്തി യഷ്

'രാമായണ' ട്രെയിലറിൽ രാവണനായി യഷ്
'രാമായണ' ട്രെയിലറിൽ രാവണനായി യഷ്സ്ക്രീൻ​ഗ്രാബ്
Published on: 

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ചലച്ചിത്രലോകത്ത് തരംഗമാകുന്നത്. ചിത്രത്തിന്റെ അന്താരാഷ്ട്ര ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കവെ, 4,000 കോടിയാണ് ബജറ്റ് എന്ന് അണിയറപ്രവര്‍ത്തകര്‍ തുറന്നുപറഞ്ഞതിന് പിന്നിലെ വ്യക്തമായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രധാന കഥാപാത്രവും സഹനിര്‍മാതാവുമായ കന്നഡ താരം യഷ്. മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ യഷും, പ്രൈം ഫോക്കസ് സ്റ്റുഡിയോസിന്റെ ബാനറില്‍ നമിത് മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Must Read
അന്ന് ശ്രീരാമൻ,ഇന്ന് ദശരഥൻ...; 'രാമായണ'യിൽ അരുൺ ​ഗോവിലിന്റെ വേഷപ്പകർച്ച
'രാമായണ' ട്രെയിലറിൽ രാവണനായി യഷ്

ചിത്രത്തിന്റെ സഹനിര്‍മാതാവ് നമിത് മല്‍ഹോത്ര സിനിമയുടെ ബജറ്റിനെക്കുറിച്ച് നടത്തിയ പ്രസ്താവനകള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലും പാശ്ചാത്യ വിപണികളിലും സിനിമകളെ സമീപിക്കുന്ന രീതി വ്യത്യസ്തമാണെന്നും അതിനാലാണ് ബജറ്റ് പരസ്യമായി പറയുന്നതെന്നും യഷ് വ്യക്തമാക്കി.

'രാമായണ'യിൽ യഷിന്റെ ക്യാരക്ടർ പോസ്റ്റർ
'രാമായണ'യിൽ യഷിന്റെ ക്യാരക്ടർ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ഇന്ത്യയില്‍ നമ്മള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ സംസാരിച്ചാല്‍ പലരും അത് അംഗീകരിക്കാന്‍ മടിച്ചേക്കാമെന്നും, എന്നാല്‍ പാശ്ചാത്യ ലോകത്ത് ഒരു സിനിമ വളരെ ലളിതമായും വിനയത്തോടെയുമാണ് അവതരിപ്പിക്കുന്നതെങ്കില്‍ അതിനെ ചെറിയൊരു പ്രൊജക്ടായി കണ്ട് അവര്‍ തള്ളിക്കളയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ കരുത്ത് ആഗോള മാര്‍ക്കറ്റിന് മുന്നില്‍ തെളിയിക്കാനാണ് ഇത്ര വലിയ തുക ഉറപ്പിച്ചു പറയുന്നതെന്നും യഷ് കൂട്ടിച്ചേര്‍ത്തു.

'രാമായണ'പോസ്റ്റർ
'രാമായണ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

4,000 കോടി എന്നത് ഒറ്റ സിനിമയുടെ മാത്രം നിര്‍മാണച്ചെലവല്ലെന്നും, രാമായണം എന്ന രണ്ട് ഭാഗങ്ങളുള്ള വലിയ പ്രോജക്ടിന്റെ ആകെയുള്ള തുകയാണെന്നും നടന്‍ വെളിപ്പെടുത്തി. വിഎഫ്എക്‌സ്, പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍, മാര്‍ക്കറ്റിങ് തുടങ്ങി ചിത്രവുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവുകളും ഈ ബജറ്റില്‍ ഉള്‍പ്പെടുന്നുണ്ടെന്നും യഷ് വിശദീകരിച്ചു.

'രാമായണ'യിൽ രൺബീർ കപുറിന്റെ ക്യാരക്ടർ പോസ്റ്റർ
'രാമായണ'യിൽ രൺബീർ കപുറിന്റെ ക്യാരക്ടർ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ചിത്രത്തില്‍ രണ്‍ബീര്‍ കപുര്‍ ശ്രീരാമനായും, സായ് പല്ലവി സീതയായും, യഷ് രാവണനായും വേഷമിടുന്നു. ഇന്ത്യന്‍ ഇതിഹാസത്തെ ഏറ്റവും മികച്ച ദൃശ്യാനുഭവത്തോടെ ലോകസിനിമയ്ക്ക് മുന്നില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

Pappappa
pappappa.com