'എനിക്ക് കാശിന് ആവശ്യമുണ്ട്..കൊന്നുകളഞ്ഞ എന്നെ ജീവിപ്പിക്കാൻ പറ്റുമോ!!?'

'ജാനി ദുശ്മൻ' പോസ്റ്റർ
'ജാനി ദുശ്മൻ' പോസ്റ്റർഅറേഞ്ച്ഡ്
Published on

ബി ​ടൗ​ണ്‍ സൂ​പ്പ​ര്‍​താ​രം അക്ഷയ്കുമാർ ത​ന്‍റെ ക​രി​യ​റി​ലെ ര​സ​ക​ര​മാ​യ പ​ഴ​യ​കാ​ല അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗ​മാ​യി മാ​റി. 2002-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ 'ജാ​നി ദു​ശ്മ​ന്‍: ഏ​ക് അ​നോ​ഖി ക​ഹാ​നി' എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ള്‍ ത​നി​ക്കു ല​ഭി​ച്ച പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ചും, പ​ണ​ത്തി​ന് ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ മ​രി​ച്ച ക​ഥാ​പാ​ത്ര​ത്തെ വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തി​നെ​ക്കു​റി​ച്ചും താ​രം മ​ന​സു തു​റ​ന്നു. ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ക്ഷ​യ് ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​ച്ച​ത്.

Must Read
സീനത്ത് അമന്‍: കാലത്തിനു മുമ്പേ നടന്ന ബോളിവുഡ് 'സെക്‌സ് സിംബല്‍'
'ജാനി ദുശ്മൻ' പോസ്റ്റർ

സി​നി​മ​യി​ല്‍ ഒ​രു ദി​വ​സ​ത്തെ അ​ഭി​ന​യ​ത്തി​ന് എ​ട്ട് മു​ത​ല്‍ ഒ​മ്പ​ത് ല​ക്ഷം രൂ​പ വ​രെ​യാ​ണ് അ​ക്കാ​ല​ത്തു ത​നി​ക്കു ല​ഭി​ച്ചി​രു​ന്ന​തെ​ന്ന് അ​ക്ഷ​യ് വെ​ളി​പ്പെ​ടു​ത്തി. ചി​ത്ര​ത്തി​ല്‍ അ​ര്‍​മാ​ന്‍ കോ​ഹ്ലി​യു​ടെ ക​ഥാ​പാ​ത്രം അ​ക്ഷ​യ് കു​മാ​റി​നെ കൊ​ല്ലു​ന്ന​തോ​ടെ താ​ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​ണ​ത്തി​ന് അ​ത്യാ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ വീ​ണ്ടും അ​ഭി​ന​യി​ക്കാ​ന്‍ താ​രം സം​വി​ധാ​യ​ക​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

അക്ഷയ്കുമാർ
അക്ഷയ്കുമാർഫോട്ടോ- അറേഞ്ച്ഡ്

'എ​ന്‍റെ ഷൂ​ട്ടിങ് ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പ​ണം ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ ഞാ​ന്‍ സം​വി​ധാ​യ​ക​ന്‍ രാ​ജ്കു​മാ​ര്‍ കോ​ഹ്ലി​യെ ചെ​ന്ന് ക​ണ്ടു. മ​റ്റൊ​രു ന​ട​ന്‍റെ ഡേ​റ്റ് ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്നെ വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​മോ എ​ന്ന് ചോ​ദി​ച്ചു. നീ ​മ​രി​ച്ചു​പോ​യ​ല്ലോ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം. എ​ന്നാ​ല്‍ പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്നെ ഒ​രു പോം​വ​ഴി ക​ണ്ടെ​ത്തി. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ കൊ​ല്ലാ​തെ കോ​മ​യി​ലാ​ക്കി മാ​റ്റു​ക​യും അ​ങ്ങ​നെ അ​ഞ്ച് ദി​വ​സം കൂ​ടി ഫൈ​റ്റ് സീ​നു​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ എ​നി​ക്ക് അ​വ​സ​രം ന​ല്‍​കു​ക​യും ചെ​യ്തു...' അ​ക്ഷ​യ് കു​മാ​ര്‍ പ​റ​ഞ്ഞു.

'ഭൂത് ബംഗ്ല' പോസ്റ്റർ
'ഭൂത് ബംഗ്ല' പോസ്റ്റർഫോട്ടോ കടപ്പാട്-പ്രിയദർശൻ ഫേസ്ബുക്ക് പേജ്

രാ​ജ്കു​മാ​ര്‍ കോ​ഹ്ലി സം​വി​ധാ​നം ചെ​യ്ത അ​വ​സാ​ന ചി​ത്ര​മാ​യി​രു​ന്നു 'ജാ​നി ദു​ശ്മ​ന്‍'. അ​ക്ഷ​യ് കു​മാ​റി​നെ കൂ​ടാ​തെ സ​ണ്ണി ഡി​യോ​ള്‍, സു​നി​ല്‍ ഷെ​ട്ടി തു​ട​ങ്ങി​യ വ​ന്‍ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രി​യ​ദ​ര്‍​ശ​ന്‍ ചി​ത്രം 'ഭൂ​ത് ബം​ഗ്ലാ' ആ​ണ് നി​ല​വി​ല്‍ തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്ന അ​ക്ഷ​യ് കു​മാ​ര്‍ ചി​ത്രം.

Related Stories

No stories found.
Pappappa
pappappa.com