'തേരേ ഇഷ്‌ക് മേം' നാലാംദിനം 60 കോടി പിന്നിട്ടു

'തേരേ ഇഷ്‌ക് മേം' ചിത്രത്തിൽ ധനുഷും കൃതി സനോണും
'തേരേ ഇഷ്‌ക് മേം' ചിത്രത്തിൽ ധനുഷും കൃതി സനോണുംകടപ്പാട്-ഐഎംഡിബി
Published on

തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷും ബോളിവുഡ് നായിക കൃതി സനോണും ഒന്നിച്ച 'തേരേ ഇഷ്‌ക് മേം' ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കാഴ്ചക്കാര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. എ.ആര്‍. റഹ്‌മാന്റെ സംഗീതത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. ആനന്ദ് എല്‍. റായ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായവും കളക്ഷനാണ് ധനുഷ് ചിത്രത്തിനു ലഭിക്കുന്നത്.

Must Read
ധനുഷിന് 15 കോടി,കൃതിക്ക് 5കോടി:'തേരേ ഇഷ്‌ക് മേം' ചർച്ചകളിൽ പ്രതിഫലക്കണക്കുകൾ
'തേരേ ഇഷ്‌ക് മേം' ചിത്രത്തിൽ ധനുഷും കൃതി സനോണും

സാക്‌നില്‍ക്കിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, തേരേ ഇഷ്‌ക് മേം നാലാം ദിനം 8.25 കോടി രൂപ നേടി. ഞായറാഴ്ച ചിത്രം 19 കോടി രൂപ നേടി. ഇത് ഉയര്‍ന്ന നിരക്കാണെന്നും സാക്‌നില്‍ക്ക് പറയുന്നു. ഇതുവരെ ചിത്രം നേടിയത് 60.25 കോടി രൂപയാണ്. ധനുഷിന്റെയും ആനന്ദിന്റെയും മുന്‍ ചിത്രമായ രഞ്ജനയുടെ (60.22 കോടി രൂപ) ആകെ കളക്ഷനെ മറികടക്കാന്‍ തേരേ ഇഷ്‌ക് മേം ന് കഴിഞ്ഞു.

'തേരേ ഇഷ്‌ക് മേം' പോസ്റ്റർ
'തേരേ ഇഷ്‌ക് മേം' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. ധനുഷിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമാണ് ഇത്. കൃതിയുടെ മുക്തി എന്ന കഥാപാത്രവുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Pappappa
pappappa.com