പപ്പപ്പ ഡസ്‌ക്
'പ്രണയത്തിന്റെ പുതിയൊരു അധ്യായം ഇവിടെ തുടങ്ങുന്നു...' എന്ന കുറിപ്പോടെയാണ് ഇരുവരും വിവാഹചിത്രങ്ങള്‍ പങ്കുവച്ചത്
പ്രശസ്ത ഡിസൈനര്‍ അനാമിക ഖന്ന ഒരുക്കിയ കടും ചുവപ്പ് പട്ടുസാരിയിലായിരുന്നു രശ്മിക
ചുവര്‍ച്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഡിസൈനുകളിൽ ആന്റിക് ഗോള്‍ഡ് നൂലുകള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത എംബ്രോയ്ഡറി സാരി രശ്മികയ്ക്ക് രാജകീയ പ്രൗഢി നല്‍കി
അതിനൊപ്പം പരമ്പരാഗതമായ സ്വര്‍ണാഭരണങ്ങള്‍ രശ്മികയുടെ ലുക്കിനെ പൂര്‍ണതയിലെത്തിച്ചു
ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സ്‌റ്റൈലിഷ് ലുക്കിലായിരുന്നു വിജയ് ദേവരകൊണ്ട
ഹൈദരാബാദിന്റെ പാരമ്പര്യം വിളിച്ചോതുന്ന വേഷമായിരുന്നു വിജയുടേത്
ഐവറി നിറത്തിലുള്ള ധോത്തിയിലായിരുന്നു വരൻ
വനസിംഗാരം നെയ്ത്തുരീതിയില്‍ നിര്‍മിച്ച വസ്ത്രമാണിത്