ആഘോഷരാവ്, ആഹ്ലാദനിമിഷം

പപ്പപ്പ ഡസ്‌ക്‌

വി​ജ​യ്-ര​ശ്മി​ക വി​വാ​ഹ​വി​ശേ​ഷ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രു​ന്ന ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് പു​തി​യ ചി​ത്ര​ങ്ങ​ൾ

ഉദയ്പുരിന്റെ രാജകീയതയിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമിടയിൽ യുവരാജാവിനെയും റാണിയെയും പോലെ വിറോഷ്

വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സം​ഗീ​തനിശയിലെ ചിത്രങ്ങളാണ് വിജയ്-രശ്മിക ജോഡികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്

ചി​രി​ച്ചുചി​രി​ച്ച് ക​ണ്ണു​നി​റ​ഞ്ഞും, പാ​ദ​ങ്ങ​ൾ വേ​ദ​നി​ക്കും വ​രെ നൃ​ത്തം ചെ​യ്തു​മാ​ണ് ആ രാവ് ക​ട​ന്നു​പോ​യ​തെന്ന് വിജയ് കുറിച്ചു

പ്രി​യ​പ്പെ​ട്ട​വ​രു​ടെ സ​ർ​പ്രൈ​സു​ക​ളും പ്ര​സം​ഗ​ങ്ങ​ളെ കണ്ടും കേ​ട്ട് വി​കാ​രാ​ധീ​ന​രാ​യ നി​മി​ഷ​ങ്ങ​ൾ...പു​ല​ർ​ച്ചെ വ​രെ നീ​ണ്ട ആഘോഷം

പ്ര​ണ​യ​വും ചി​രി​യും ക​ണ്ണു​നീ​രും നി​റ​ഞ്ഞ ​രാ​ത്രി​യെന്ന് വിജയ്‌യും രശ്മികയും

ഫാ​ൽ​ഗു​നി ഷെ​യ്ൻ ഡിസൈൻ ചെയ്ത പീകോക്ക് വസ്ത്രങ്ങളെ 'മാ​ന്ത്രി​കം' എ​ന്നാ​ണ് വി​ജ​യ് വി​ശേ​ഷി​പ്പി​ച്ച​ത്

പ​ര​സ്പ​രം സ​ർ​പ്രൈ​സു​ക​ൾ ന​ൽ​കാ​ൻ ത​ങ്ങ​ൾ പ്ലാ​ൻ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ളെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കു​ടും​ബാം​ഗ​ങ്ങ​ൾ മ​നോ​ഹ​ര​മാ​യി ചു​വ​ടു​വച്ചെന്ന് രശ്മിക

അ​മി​ത​ഭാ​ര​മു​ള്ള വ​സ്ത്ര​ങ്ങ​ളാ​യി​രു​ന്നി​ട്ടും രാ​ത്രി മു​ഴു​വ​ൻ താ​ൻ ഡാ​ൻ​സ് ഫ്ലോ​റി​ലാ​യി​രു​ന്നു. വിജയ്‌യിൽ അലിഞ്ഞുപോയെന്നും രശ്മിക

വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി മാ​ർ​ച്ച് നാലിന് ​ഹൈ​ദ​രാ​ബാ​ദി​ൽ സി​നി​മാ-​രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ​ക്കാ​യി ഗം​ഭീ​ര​ വി​വാ​ഹ വി​രു​ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്