പേൾവ്യൂ

പപ്പപ്പ ഡസ്‌ക്‌

പുതിയ ഫോട്ടോഷൂട്ടിൽ അതീവ ഗ്ലാമറസായി സോനൽ ചൗഹാൻ

മുത്തുകൾ പതിപ്പിച്ച വെള്ള മിനി ഡ്രസ്സാണ് വേഷം

വശങ്ങളിലെ ചെറിയ സ്ലിറ്റും വസ്ത്രത്തിന് സ്റ്റൈലിഷ് ലുക്ക് നൽകുന്നു

ലെയേർഡ് പേൾ ചോക്കറും വലിയ മുത്ത് കമ്മലുകളും ലുക്കിന് കൂടുതൽ തിളക്കമേകുന്നു

മുടി പിന്നിലേക്ക് ഒതുക്കി കെട്ടിയിരിക്കുന്നു

ഇളം പിങ്ക് മേക്കപ്പും വെള്ള പോയിന്റഡ് ഹീലുകളും ലുക്കിന് മാറ്റുകൂട്ടുന്നു

സ്വർണനിറത്തിലുള്ള പ്രകാശത്തിനുമുന്നിൽ കൈകൾ ഉയർത്തിപ്പിടിച്ചുള്ള പോസാണ് ചിത്രങ്ങളിൽ ശ്രദ്ധേയം

മുത്തുകൾ പതിപ്പിച്ച വസ്ത്രത്തിന്റെ തിളക്കം എടുത്തുകാട്ടുന്ന രീതിയിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്

'ലെജൻഡ്', 'ഡിക്റ്റേറ്റർ', 'എഫ് 3', 'ദ ഗോസ്റ്റ്' തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങളിലെ താരമാണ് സോനൽ ചൗഹാൻ

ബാലകൃഷ്ണ, വെങ്കിടേഷ്, നാഗാർജുന തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം വേഷമിട്ടിട്ടുണ്ട്

രണ്ട് വർഷമായി തെലുങ്ക് സിനിമയിൽ നിന്നകന്നുനില്കുന്ന താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ

ഇപ്പോൾ ഒരു പഞ്ചാബി ഹ്രസ്വചിത്രത്തിലാണ് സോനൽ അഭിനയിക്കുന്നത്