പപ്പപ്പ ഡസ്‌ക്
ഹിന്ദി സിനിമകളിലും ഒടിടി ഷോകളിലും സജീവമായിരുന്ന ശ്വേത ബസു വീണ്ടും തെലുങ്ക് സിനിമാലോകത്ത് ശ്രദ്ധ നേടുകയാണ്
പുതിയ ചിത്രത്തിന്റെ പ്രമോഷനായി ക്രീം നിറത്തിലുള്ള സിൽക്ക് സാരിയിലാണ് ശ്വേത എത്തിയത്
'റോ മാംഗോ'യുടെ ഡിസൈൻഡ്സാരിയുടെ മുൻഭാഗത്തെ മൃദുവായ പ്ലീറ്റുകൾ ലുക്കിന് പ്രത്യേക ഭംഗി നൽകി
പ്ലീറ്റുകളിലും പല്ലുവിലും നൽകിയ ചെറിയ സ്വർണനിറത്തിലുള്ള എംബ്രോയ്ഡറി സാരിയുടെ ആകർഷണീയത കൂട്ടി
സ്ലീവ്‌ലെസ് വി-നെക്ക് ബ്ലൗസാണ് സാരിക്കൊപ്പം തിരഞ്ഞെടുത്തത്
അതിലോലമായ മുത്തുമാലയും ക്രീം നിറത്തിലുള്ള ഫ്ലാറ്റ് ചെരുപ്പുകളും ലുക്കിന് ഇണങ്ങി
ബാലതാരമായിരിക്കെ തന്നെ അഭിനയമികവ് തെളിയിച്ച ശ്വേതയ്ക്ക് 'മക്ഡീ' എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു
'കൊത്ത ബംഗാരു ലോകം' എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ശ്വേത 'ദ താഷ്കെന്റ് ഫയൽസ്' ഉൾപ്പെടെയുള്ളവയിലൂടെ ബോളിവുഡിലും തിളങ്ങി
ശ്വേതയുടെ ഏറ്റവും പുതിയ ചിത്രം 'നാ വൈഫ് മിസ്സിങ്' ആഹാ വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്