പപ്പപ്പ ഡസ്‌ക്
'ആകാംശലോ ഒക താര' വിജയത്തിന് പിന്നാലെ ആരാധകശ്രദ്ധ നേടുകയാണ് സാത്വിക വീരവല്ലി
ചിത്രം മെഗാഹിറ്റിലേക്ക് നീങ്ങുമ്പോൾ സാത്വികയുടെ പുതിയ ഫോട്ടോകൾ വൈറൽ
സിനിമയുടെ പ്രചാരണത്തിരക്കുകൾക്കിടയിൽ താരം പങ്കുവച്ചതാണിവ
നേർത്ത വരകളും ഇളം പിങ്ക് നിറത്തിലുള്ള പൂക്കളുടെ ഡിസൈനുമുള്ള പാസ്റ്റൽ മഞ്ഞ സാരിയിലാണ് സാത്വിക
സാരിക്കൊപ്പം പഫ് സ്ലീവുകളുള്ള അതേ നിറത്തിലുള്ള ബ്ലൗസ്
മുടി വശത്തേക്ക് പിന്നിയിട്ടിരിക്കുന്നു
പിങ്ക്, വെള്ള നിറങ്ങളിലുള്ള റോസാപ്പൂക്കൾ കൂടി ചൂടിയതോടെ ലുക്കിന് കൂടുതൽ ഭംഗി
നെറ്റിയിലെ ചെറിയ പിങ്ക് നിറത്തിലുള്ള പൊട്ട് ലളിതമായ പരമ്പരാഗത ലുക്കിന് മാറ്റുകൂട്ടി
വലിയൊരു മരത്തിനു താഴെ വെള്ള ഷീറ്റിലിരുന്നാണ് സാത്വിക ചിത്രങ്ങൾക്കായി പോസ് ചെയ്തത്
സുവർണനിറത്തിലുള്ള സായാഹ്നവെളിച്ചവും ചിത്രങ്ങൾക്ക് മനോഹാരിത പകരുന്നു
'ആകാംശലോ ഒക താര'യിലൂടെയാണ് തെലുങ്ക് സിനിമയിൽ സാത്വികയുടെ അരങ്ങേറ്റം
ചിത്രത്തിന്റെ വിജയത്തോടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു താരം
സാത്വികയുടെ അടുത്ത സിനിമ ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ
നാഗചൈതന്യ,രാംചരൺ ചിത്രങ്ങളിലേക്ക് സാത്വികയുടെ പേര് പറഞ്ഞുകേൾക്കുന്നു