പപ്പപ്പ ഡസ്ക്
നിർമാണരംഗത്ത് സജീവമായ നിഹാരിക കൊനിഡേല സിനിമകളുടെ പ്രചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്
സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
ഗോൾഡൻ എംബ്രോയ്ഡറി വർക്കുകളുള്ള ബോട്ടിൽ ഗ്രീൻ കുർത്തയാണ് നിഹാരികയുടെ വേഷം
കുർത്തയുടെ യോക്കിലും ബോർഡറുകളിലും നൽകിയ കനത്ത സ്വർണനിറത്തിലുള്ള എംബ്രോയ്ഡറി വർക്കുകൾ
ഇതിന് ചേരുന്ന പ്രിന്റഡ് ഷറാറയാണ് പെയർ ചെയ്തത്
ഷറാറയുടെ താഴ്ഭാഗത്തെ എംബ്രോയ്ഡറി ഡിസൈനുകളും വേഷത്തിന്റെ ആകർഷണം കൂട്ടുന്നു
ചുവപ്പ് ഓർഗൻസ ദുപ്പട്ടയാണ് വേഷത്തിലെ മറ്റൊരു ഹൈലൈറ്റ്
ഗോൾഡൻ ബോർഡർ വർക്കുകളുള്ള ദുപ്പട്ട പച്ച നിറത്തിന് മനോഹരമായ കോൺട്രാസ്റ്റ് നൽകുന്നു
ചെറിയ സ്റ്റഡുകളും നേർത്ത ബ്രേസ്ലെറ്റും ഉൾപ്പെടുന്ന മിനിമൽ ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്
വളരെ കാഷ്വലായ പോസുകളിലാണ് നിഹാരിക ചിത്രങ്ങൾക്കായി പ്രത്യക്ഷപ്പെട്ടത്