ഹോളിഡേ ഫാഷൻ

പപ്പപ്പ ഡസ്‌ക്‌

അവധിയാഘോഷത്തിൽ തെന്നിന്ത്യൻതാരം മീനാക്ഷി ചൗധരി

വിയറ്റ്നാമിലെ ഹനോയിയിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

നഗരത്തെരുവുകളിലൂടെ അലഞ്ഞുനടന്നും കഫേകളും പഴയ പുസ്തകശാലകളും സന്ദർശിച്ചും അവധി ആഘോഷം

വിയറ്റ്നാമിലെ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാനും താരം സമയം കണ്ടെത്തി

കറുത്ത കാമിസോളിനൊപ്പം ഡിസ്ട്രസ്ഡ് ഡെനിം ഷോർട്സാണ് ഔട്ടിങ്ങിനായി തിരഞ്ഞെടുത്തത്

എർത്തി കളർ ബ്ലോക്ക് ഷ്ര​ഗ് ലുക്കിന് വേറിട്ട ഭംഗി നൽകി

മറൂൺ ക്രോസ്ബോഡി ബാഗും ഹൂപ്പ് കമ്മലുകളും ഗോൾഡ് വളകളും ആക്സസറികളായി

ഫ്ലാറ്റ് ബ്ലാക്ക് സാൻഡലുകളും ലളിതമായ സ്റ്റൈലും ലുക്കിന് കൂടുതൽ ചാരുത നൽകി

അഴിച്ചിട്ട നീണ്ട മുടിയും ചിരിയും ആരാധകരുടെ ശ്രദ്ധ കവരുന്നു