പപ്പപ്പ ഡസ്‌ക്
ബാക്ക്‌ലെസ് ലുക്കിൽ തിളങ്ങി അമൈറ ദസ്തൂർ
തെലുങ്കിലും തമിഴിലുമായി ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് അമൈറ ദസ്തൂർ അഭിനയിച്ചിട്ടുള്ളത്
ജയസൂര്യ നായകനായ 'ഓപ്പറേഷൻ ത്രാളി'ലൂടെ മലയാളത്തിലേക്കും എത്തുകയാണ് അമൈറ
സ്റ്റൈലിഷ് ബാക്ക്‌ലെസ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് അമൈറ
കറുപ്പ് നിറത്തിലുള്ള ഹാൾട്ടർ നെക്ക് ഗൗണാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്
ഡീപ് പ്ലഞ്ച് നെക്ക്‌ലൈനും വശങ്ങളിലെ കട്ട്‌ഔട്ടുകളും വസ്ത്രത്തിന് ഗ്ലാമറസ് ലുക്ക് നൽകുന്നു
ചെറിയൊരു റിങ് ഡീറ്റെയ്‌ലാണ് പിന്നിൽ തുറന്ന ഡിസൈനിലുള്ള ഗൗണിനെ ചേർത്തുപിടിക്കുന്നത്
ഫിറ്റഡ് സ്കർട്ടിൽ പെയ്സ്ലി എംബ്രോയ്ഡറി വർക്കും ശ്രദ്ധ നേടുന്നു
മുടി ഭംഗിയായി ബണ്ണിൽ ഒതുക്കി, എമറാൾഡ് പെൻഡന്റ് നെക്ലേസും മൃദുവായ മേക്കപ്പും ലുക്കിനൊപ്പം