സംവിധായകരിലെ 'ബാഹുബലി'ക്ക് 52-ാം പിറന്നാൾ

പപ്പപ്പ ഡസ്‌ക്‌

'ബാഹുബലി','ആർആർആർ' തുടങ്ങിയ വിസ്മയസിനിമകളൊരുക്കിയ എസ്.എസ്. രാജമൗലിയുടെ പിറന്നാളിന് ആശംസനേർന്ന് താരലോകം

രാജമൗലിക്കൊപ്പമുള്ള അപൂര്‍വ ചിത്രം പങ്കുവച്ചാണ് മഹേഷ് ബാബു ആശംസ നേർന്നത്

മഹേഷ് ബാബു നായകനായ സിനിമയാണ് അടുത്ത രാജമൗലിചിത്രം

ഇതിന്റെ വിശദാംശങ്ങൾ അടുത്തമാസം പുറത്തുവിടും

'നമ്മുടെ കാലത്തെ ഏറ്റവും മികച്ച സംവിധായകരിലൊരാൾ' ആർആർതാരം രാം ചരണിന്റെ ആശംസ

രാജമൗലിയുടെ, 'ജക്കണ്ണ' എന്ന വിളിപ്പേര് സഹിതമായിരുന്നു ജൂനിയർ എൻ.ടി.ആറിന്റെ ആശംസ

'ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിച്ച മഹാനായ സംവിധായകൻ'- നിര്‍മാതാവ് ഗോപിചന്ദ് മാലിനേനി കുറിച്ചു.

Silverscreen Inc.

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളില്‍ വരെ ഇന്ത്യന്‍ സിനിമയെ എത്തിച്ച സംവിധായകനാണ് രാജമൗലി